For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മമ്മൂട്ടി അങ്കിളിനെ കൂടി കണ്ടപ്പോൾ രണ്ടു ടെൻഷനായി!, അദ്ദേഹം ഒറ്റക്കാര്യമേ പറഞ്ഞുള്ളു: നിരഞ്ജ്

  |

  അടുത്തിടെയാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായത്. മലയാളത്തിൽ ഒരുപിടി സിനിമകളിൽ തിളങ്ങിയിട്ടുള്ള നിരഞ്ജ് പ്രേക്ഷകർക്കും പ്രിയങ്കരനാണ്. ഡിസംബർ 8 ന് കൊച്ചിയിൽ വെച്ച് നടന്ന വിവാഹത്തിലും തുടങ്ങുന്നുള്ള ചടങ്ങുകളിലും മലയാള സിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു.

  പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജനയെ ആണ് നിരഞ്ജ് ജീവിത സഖിയാക്കിയത്. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കൾ ആയിരുന്നു. ബെസ്റ്റ് ഫ്രണ്ട്സായ ഇരുവരും ഒരു ഘട്ടത്തിൽ വിവാഹിതരാകാം എന്ന് തീരുമാനിക്കുകയായിരുന്നു.

  Also Read: വിവാഹം എനിക്കൊരു മാറ്റവും വരുത്തിയിട്ടില്ല; ഏതാണ് ദിവസം എന്ന് പോലും അറിയില്ല; അത്രയും തിരക്കെന്ന് നയൻസ്

  കൊച്ചിയിൽ വെച്ച് നടന്ന വിവാഹത്തിന് ശേഷം ഡിസംബർ പത്തിന് തിരുവനന്തപുരത്ത് വെച്ച് വിവാഹ സൽക്കാരം നടത്തിയിരുന്നു. സിനിമ മേഖലയിലുള്ള സുഹൃത്തുക്കളെയും സഹപ്രവർത്തകരെയുമെല്ലാം പ്രധാനമായും ആ ചടങ്ങിലേക്കാണ് ക്ഷണിച്ചിരുന്നത്. എന്നാൽ മമ്മൂട്ടി, ജയറാം, ജഗദീഷ് തുടങ്ങിയ താരങ്ങൾ കൊച്ചിയിൽ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു.

  ഇപ്പോഴിതാ, മമ്മൂട്ടി അവിടെ ചടങ്ങിന് എത്തുമെന്ന് കരുതിയത് അല്ലെന്നും ഒരു വീട്ടുകാരനെ പോലെ ചടങ്ങിൽ മുഴുവൻ പങ്കെടുത്തിട്ടാണ് മടങ്ങിയതെന്നും പറയുകയാണ് നിരഞ്ജ്. മമ്മൂട്ടിയെ കണ്ടപ്പോൾ തനിക്ക് വിവാഹത്തെക്കാൾ ടെൻഷൻ ആയിരുന്നെന്നും നിരഞ്ജ് പറയുന്നുണ്ട്. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

  'എന്റെ കല്യാണം പറയുന്ന സമയത്ത് മമ്മൂട്ടി അങ്കിൾ ഇവിടെ ഇല്ലായിരുന്നു. കല്യാണത്തിന് അല്ല അത് കഴിഞ്ഞുള്ള പരിപാടിയിൽ വരുമെന്നായിരുന്നു പറഞ്ഞത്. ഞങ്ങളുടെ ഫങ്ക്ഷൻ അതായിരുന്നു. എന്നാൽ കല്യാണത്തിന് തന്നെ വന്നു. വരനെ സ്വീകരിക്കുന്ന ചടങ്ങിന് വേണ്ടി നിന്നപ്പോഴാണ് ബാക്കിൽ ഒരു വണ്ടി വരുന്നത് കണ്ടത്.

  എനിക്ക് ഭയങ്കര വേണ്ടി ഭ്രാന്ത് ഉള്ളതാണ്. അപ്പോൾ ജസ്റ്റ് കളർ കണ്ടപ്പോൾ തന്നെ മമ്മൂട്ടി അങ്കിളാണെന്ന് എനിക്ക് മനസിലായി. അപ്പോൾ പിന്നെ ടെൻഷനായി. എനിക്ക് കല്യാണം കഴിക്കുന്നതിനേക്കാൾ കൂടുതൽ ടെൻഷനായിരുന്നു. പക്ഷെ വന്നപ്പോൾ തൊട്ട് അങ്കിൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.

  കുടുംബത്തിലെ ഒരു അംഗത്തെ പോലെ ചടങ്ങിന് മുഴുവൻ ഉണ്ടായിരുന്നു. താലികെട്ടിനും സ്റ്റേജിലെ പ്രോഗ്രാമിനും എല്ലാത്തിനും വന്നു. അതിന് ശേഷമാണ് അദ്ദേഹം പോയത്. അത് ഭയങ്കര സന്തോഷമായി. മമ്മൂട്ടി അങ്കിൾ വന്ന് ഷേക്ക് ഹാൻഡ് തന്നിട്ട്, പേടിക്കണ്ട എന്നും പറഞ്ഞ് എന്റെ തോളിൽ തട്ടിയിട്ട് പോയി. മറ്റൊന്നും പറഞ്ഞില്ല.

  മമ്മൂട്ടി അങ്കിളിനെ പോലെ തന്നെ ജയറാം അങ്കിളും വന്നിരുന്നു. റിസപ്ഷനായിരുന്നു ഞങ്ങൾ എല്ലാവരെയും വിളിച്ചത്. പക്ഷെ ജയറാം അങ്കിളും കല്യാണത്തിന് തന്നെ വന്നു. എന്തോ പരിപാടി ഉണ്ടായിരുന്നു അങ്ങനെ വന്നപ്പോൾ കല്യാണവും കൂടാൻ എത്തുകയായിരുന്നു. ജഗദീഷ്, കുഞ്ചന്‍, മിയ, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി തുടങ്ങിയവർ എല്ലാം ചടങ്ങിനുണ്ടായിരുന്നു.

  Also Read: സാരിയാണേൽ കുഴപ്പമില്ല, അല്ലാതെ ഇത്തിരി വയർ കണ്ടാൽ പ്രശ്‌നമാണ്; അവരെ തിരുത്താൻ പറ്റില്ലെന്ന് നിരഞ്ജും ഭാര്യയും

  മോഹൻലാൽ അങ്കിളിനെയും വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷെ റാമിന്റെ ഷൂട്ടിങ്ങിനായിട്ട് മൊറോക്കോയിലായിരുന്നു അദ്ദേഹം. 40 ദിവസം കേരളത്തിൽ ഇല്ല അദ്ദേഹം. അല്ലെങ്കിൽ തീർച്ചയായും എത്തിയേനെ. അച്ഛന്റെ അടുത്ത സുഹൃത്താണ്,' നിരഞ്ജ് പറഞ്ഞു.

  വിവാഹത്തിന് ഏത് താരത്തെ കണ്ടപ്പോൾ ആയിരുന്നു കൂടുതൽ എക്സൈറ്റ്മെന്റ് എന്ന് ചോദിച്ചപ്പോൾ നിരഞ്ജന പറഞ്ഞത് നിരഞ്ജിന് കണ്ടപ്പോൾ എന്നായിരുന്നു. വിവാഹം ഞങ്ങളുടെ മൊമന്റ് ആയി കാണുന്ന ആളാണ് ഞാൻ. അതുകൊണ്ട് ഭർത്താവിനെ കണ്ടതായിരുന്നു എക്സൈറ്റ്മെന്റ്. പിന്നെ മമ്മൂട്ടി അങ്കിൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ വീട്ടിൽ വന്നപ്പോൾ അവരെ നല്ല രീതിയിൽ തിരികെ വിടണം എന്ന് ഉണ്ടായിരുന്നു. അതിന്റെ ടെൻഷൻ ഉണ്ടായിരുന്നെന്നും നിരഞ്ജന പറഞ്ഞു.

  Read more about: mammootty
  English summary
  Actor Niranj Maniyanpilla Raju Opens Up About Mammootty's Unexpected Presence In His Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X