For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയങ്കിള്‍ വന്നത് സര്‍പ്രൈസായി, ലാലങ്കില്‍ എന്റെ കല്യാണത്തിന് വന്നില്ല; കാരണം വെളിപ്പെടുത്തി നിരഞ്ജ്‌

  |

  താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്താറുണ്ട്. അങ്ങനെ സിനിമയിലേക്ക് എത്തുകയും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നടനാണ് നിരഞ്ജ്. മലയാളികളുടെ പ്രിയ നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകനാണ് നിരഞ്ജ്. നായനകനായി സിനിമയിലെത്തിയ നിരഞ്ജ് ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

  Also Read: ഇപ്പോഴത്തെ നടിമാരുമായി എനിക്ക് അടുത്ത ബന്ധമില്ല; ആ നടി എന്നോട് പറഞ്ഞത്; പൃഥിരാജ്

  തന്റെ വ്യക്തിജീവിതത്തിലും പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നിരഞ്ജ്. ഈയ്യടുത്തായിരുന്നു നിരഞ്ജിന്റെ വിവാഹം നടന്നത്. നിരഞ്ജനയെയാണ് നിരഞ്ജ് വിവാഹം കഴിച്ചത്. വിവാഹത്തിന് മലയാള സിനിമയില്‍ നിന്നും വലിയൊരു താരനിര തന്നെ എത്തിയിരുന്നു. മമ്മൂട്ടി, ജയറാം, ജഗദീഷ്, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു.

  Niranj Maniyanpilla

  മമ്മൂട്ടിയുടെ സാന്നിധ്യം വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ വിവാഹത്തിന് എത്തിയിരുന്നില്ല. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി വിവാഹത്തിന് എത്തിയതിനെക്കുറിച്ചും മോഹന്‍ലാല്‍ വരാതിരുന്നതിനെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് നിരഞ്ജ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  താലികെട്ട് വളരെ ഇന്റിമേറ്റ് ആയിരുന്നു. വളരെ കുറച്ച് മാധ്യമങ്ങളേയ ഉണ്ടായിരുന്നുള്ളൂ. പക്ഷെ വന്നപ്പോള്‍ എല്ലായിടത്തും വന്നു. ഇവരിത് വില്‍പ്പനയാണോ എന്നു തോന്നി. മമ്മൂട്ടിയങ്കിള്‍ വന്നത് സര്‍പ്രൈസായിരുന്നു. ഞങ്ങളുടെ വീട്ടുകാരുടെ റിസപ്ഷന്‍ പത്താം തിയ്യതിയായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു. അതിന് വരുമെന്നായിരുന്നു പറഞ്ഞതെന്നാണ് നിരഞ്ജ് പറയുന്നത്.

  രണ്ട് വണ്ടികളായിട്ടാണ് ഞങ്ങള്‍ ചെന്നത്. ചെറുക്കനെ സ്വീകരിച്ചു കൊണ്ടു പോകുന്ന ചടങ്ങുണ്ടല്ലോ. അതിനായി നില്‍ക്കുകയായിരുന്നു. എന്റെ സഹോദരന്‍ പിന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചേട്ടന്‍ മമ്മൂട്ടി അങ്കിള്‍ വന്നുവെന്ന് പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ ആ ഡിഫന്‍ഡറുടെ കളറു കണ്ടപ്പോള്‍ എനിക്ക് മനസിലായി. പുള്ളി വരുമ്പോള്‍ പിന്നെ വേറൊരു തലത്തിലേക്ക് എത്തിയല്ലോ എന്നാണ് നിരഞ്ജ് പറയുന്നത്.

  കുടുംബത്തിലെ ഒരംഗത്തെ പോലെ കൂടെ തന്നെ എല്ലാത്തിനും ഉണ്ടായിരുന്നു. താലികെട്ടിനും മോതിര കൈമാറ്റത്തിനുമൊക്കെ ഉണ്ടായിരുന്നു. എനിക്കത് ഭയങ്കര സന്തോഷം നല്‍കിയ കാര്യമായിരുന്നു എന്നും നിരഞ്ജ് പറയുന്നു. പിന്നാലെ മോഹന്‍ലാലിന്റെ അസാന്നിധ്യത്തെക്കുറിച്ച് പലരും കമന്റുകളും മറ്റും ചൂണ്ടിക്കാണിച്ചതിനെക്കുറിച്ചും നിരഞ്ജ് സംസാരിക്കുകയായിരുന്നു.

  മോഹന്‍ലാല്‍ അങ്കിളിന് വരാനായില്ല. തീര്‍ച്ചയായും വരേണ്ടതായിരുന്നു. അവര്‍ വളരെ ക്ലോസായ സുഹൃത്തക്കളാണ്. പക്ഷെ അദ്ദേഹം റാമിന്റെ ഷൂട്ടിനായി മൊറോക്കയിലാണ്. ഈ രാജ്യത്തെന്നല്ല സൗത്ത് ഏഷ്യയില്‍ തന്നെയില്ല എന്നാണ് നിരഞ്ജ് പറയുന്നത്. അല്ലാത്ത പക്ഷം നിരഞ്ജിന്റെ വിാവഹത്തിന് മോഹന്‍ലാല്‍ എത്തുമായിരുന്നു.

  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ഇതിനായാണ് താരം മൊറോക്കയിലേക്ക് പോയിരിക്കുന്നത്. ബിഗ് ബജറ്റ് ചിര്രണമായ റാം ഏറെ നാളുകളായി കൊറോണ മൂലം മുടങ്ങിപ്പോയിരുന്നു. പിന്നാലെ വീണ്ടും ചിത്രീകരണം ആരംഭിക്കുകയായിരുന്നു. വന്‍ താരനിര അണിനിരക്കുന്ന സിനിമയാണ് റാം. ദൃശ്യം പരമ്പരകള്‍ക്കും ട്വല്‍ത്ത് മാനും ശേഷം മോഹന്‍ലാലും ജീത്തുവും ഒരുമിക്കുന്ന സിനിമയാണ് റാം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തു നില്‍ക്കുന്നത്.

  കല്യാണം വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ആള്‍ക്കാരെ വെച്ചാണ് നടത്തിയത് പിറ്റേദിവസം വരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് മമ്മൂട്ടി അങ്കിളും ജയറാമേട്ടനും അന്ന് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നത്. മീഡിയ വിവാഹം പകര്‍ത്താന്‍ വരുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല. ബാക്കി വന്നതെങ്ങനെയാണെന്ന് അറിയില്ല. എന്നാണ് കഴിഞ്ഞ ദിവസം വിവാഹത്തെക്കുറിച്ച് നിരഞ്ജും നിരഞ്ജനയും പറഞ്ഞത്. അതേസമയം താന്‍ പാലിയം രാജകുടുംബാംഗം അല്ലെന്നും നിരഞ്ജന വ്യക്തമാക്കുന്നുണ്ട്.

  ഞാന്‍ കൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടിയൊന്നുമല്ല. സാധാരണ ഫാമിലിയാണ്. എന്റെ അമ്മയുടെ തറവാട് മ്യൂസിയമായി മാറ്റിയിരുന്നു. അപ്പോള്‍ അതിന് അവര്‍ നല്‍കിയ ടാ?ഗാണ് പാലിയം പാലസ് എന്നത്. യഥാര്‍ഥത്തില്‍ പാലിയം നാലുകെട്ടാണ്. അത് ഇം?ഗ്ലീഷിലേക്ക് മാറ്റിയപ്പോള്‍ പാലിയം പാലസായതാണ്.' 'അതാണ് മീഡിയ പിന്നീട് തമ്പുരാട്ടി എന്നൊക്കെ ആക്കിയത്. ക്യാപ്ഷനില്‍ വന്ന ഡവലപ്‌മെന്റ്‌സാണ്. എന്റെ അച്ഛന്റെ പേര് മാറ്റി. അമ്മയാണ് പാലിയത്തേത്. അച്ഛനല്ല. പക്ഷെ വാര്‍ത്തകളില്‍ വന്നത് അച്ഛനാണ് പാലിയത്ത് നിന്നുള്ളത് എന്നാണ്. എന്നും നിരഞ്ജന പറയുന്നുണ്ട്.

  English summary
  Actor Niranj Maniyanpilla Revealed Why Mohanlal DId Not Attend His Weddin When Mammootty Did
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X