For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതോടെ പണി കിട്ടാന്‍ തുടങ്ങി! സിനിമയില്‍ നിന്നും അകലാനുള്ള കാരണം പറഞ്ഞ് നിഷാന്ത് സാഗര്‍

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിഷാന്ത് സാഗര്‍. ജോക്കര്‍ എന്ന സിനിമയിലെ സുധിയാണ് നിഷാന്തിനെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നിശാന്ത് എത്തി. നായകനായും വില്ലനായും സഹനടനായുമെല്ലാം നിശാന്ത് കയ്യടി നേടി. എന്നാല്‍ പിന്നീട് നിഷാന്ത് സിനിമയില്‍ നിന്നും പെട്ടെന്ന് അപ്രതക്ഷ്യനാവുകയായിരുന്നു. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കിയ ചതുരം എന്ന സിനിമയിലെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിഷാന്ത്.

  Also Read: സാനിയയുടെ കാമുകനാണെന്ന് പ്രചരണം; ഷാഹിദിനെ കൊല്ലാനും രണ്‍ബീറിനെ വിവാഹം കഴിക്കാനും തിരഞ്ഞെടുത്ത് സാനിയ മിര്‍സ

  ബോളിവുഡിലെ മിന്നും താരമാണ് സണ്ണി ലിയോണിനൊപ്പവും നിഷാന്ത് അഭിനയിച്ചിട്ടുണ്ട്. 2008ല്‍, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇന്‍ഡോ-അമേരിക്കന്‍ സിനിമയിലാണ് നിഷാന്ത് അഭിനയിച്ചത്. പക്ഷെ ഈ സിനിമ റിലീസ് ചെയ്തില്ല. ഇപ്പോഴിതാ സിനിമയില്‍ നിന്നുമുള്ള തന്റെ അകല്‍ച്ചയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ നിഷാന്ത് സംസാരിക്കുകയാണ്. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  സിനിമയിലെത്തിയെന്ന് വിചാരിച്ച് ഒരിക്കലും നമ്മള്‍ റിലാക്സ് ചെയ്യാന്‍ പാടില്ലെന്നും തനിക്ക് അബദ്ധം പറ്റിയത് അവിടെയാണെന്നുമാണ് നിഷാന്ത് പറയുന്നത്. ' അടുത്തിടെ ഞാനൊരു യാത്ര പോയപ്പോള്‍ ഒരു കടയില്‍ കയറി. ആ കടയിലെ ചേട്ടന്‍, നിങ്ങളെ നേരിട്ട് കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്നും പക്ഷേ സിനിമയില്‍ ഒന്നും കാണുന്നില്ലല്ലോയെന്നും ചോദിച്ചു. (ചിരി). ഇപ്പോള്‍ പടമൊന്നുമില്ലേയെന്ന് പുള്ളി വെറൈറ്റിയായിട്ട് ചോദിച്ചു'' എന്ന് നിശാന്ത് പറയുന്നുണ്ട്.

  Also Read: എനിക്ക് അച്ഛനെ പോലെ ആയിരുന്നു പപ്പേട്ടൻ, എപ്പോഴും എന്നെ കൂടെകൊണ്ട് നടക്കുമായിരുന്നു: റഹ്‌മാൻ പറയുന്നു

  പിന്നാലെയാണ് താരം തന്റെ ഇടവേളയെക്കുറിച്ച് സംസാരിക്കുന്നത്. വേണ്ടിയിരുന്ന ഒരു ബ്രേക്ക് തന്നെയാണ് എനിക്കുണ്ടായത്. നടനാകണം, സിനിമയിലെത്തണം എന്നത് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. സ്‌കൂള്‍ കാലം മുതലേയുള്ള ആഗ്രഹം എന്ന് പറയാം. പക്ഷേ എത്തിക്കഴിഞ്ഞപ്പോള്‍ ഞാനൊന്ന് റിലാക്സ്ഡ് ആയി. കാരണം നമ്മള്‍ ആഗ്രഹിച്ച സ്ഥലത്ത് നമ്മള്‍ എത്തിയല്ലോ. ഇനി ഓക്കെയാണ്. നമ്മുടെ പണിയൊക്കെ കഴിഞ്ഞു. ഇനി ഓരോ പടമൊക്കെ ചെയ്ത് ഇങ്ങനെ പോകാമെന്ന് കരുതി'' എന്നാണ് നിഷാന്ത് പറയുന്നത്.

  എന്നാല്‍ പിന്നീട് പതുക്കെ പണികിട്ടി തുടങ്ങിയപ്പോഴാണ് മനസിലായത് സിനിമയില്‍ എത്തിയെന്ന് വിചാരിച്ച് നമ്മള്‍ റിലാക്സ് ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് നിഷാന്ത് പറയുന്നത്. അഭിനയം എന്ന ത്വര കൂടേണ്ടത് അപ്പോഴാണെന്നും മനസിലായെന്നും താരം പറയുന്നു. പിന്നീടും നന്നായി പെര്‍ഫോം ചെയ്യണമെന്നും നിലനില്‍ക്കണമെന്നുമുള്ള തോന്നല്‍ വേണമായിരുന്നുവെന്നും അതില്ലാത്തതുകൊണ്ട് ജീവിതത്തിലെ പല അവസ്ഥകളിലൂടേയും കടന്നു പോകേണ്ടി വന്നുവെന്നാണ് നിഷാന്ത് പറയന്നത്.

  പിന്നെ നടന്നതെല്ലാം നല്ലതിന് എന്ന് പറയുന്നത് പോലെ അതെല്ലാം തിരിച്ചറിവുകളായിരുന്നു. ഇപ്പോള്‍ രണ്ടാമതും സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ ഇത്രയും നാളത്തെ അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടായി തോന്നുകയാണ് എന്നാണ് താരം പറയുന്നത്. സിനിമയില്‍ അഭിനയിച്ച് ആളുകളെല്ലാം അറിഞ്ഞ് തുടങ്ങിയ സമയത്ത് എന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ആളുകള്‍ തിരിച്ചറിയുക എന്നത് വലിയ സന്തോഷമായിരുന്നു. ഞാന്‍ വേറെ ഏതോ ലോകത്തായിരുന്നു എന്നാണ് നിഷാന്ത് പറയുന്നത്.

  താന്‍ ആ ഫെയിം വല്ലാതെ എന്‍ജോയ് ചെയ്തുപോയി. ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെ ചെയ്യണമെന്ന ബോധം അന്നുണ്ടായില്ല. എന്നാല്‍ അന്ന് എന്ത് നല്ല അവസ്ഥയായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടെന്നും അതിലേക്ക് എത്തണമെന്ന് ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം മികച്ച പ്രതികരണങ്ങളാണ് ചതുരത്തിന് ലഭിക്കുന്നത്. സ്വാസിക പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  Read more about: nishanth sagar
  English summary
  Actor Nishant Sagar Opens Up About His Break From Cinema And The Mistakes He Made
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X