അച്ഛനെ മാറ്റി പറഞ്ഞ മകൻ, ഡിഗ്രിക്ക് പഠിക്കുന്ന മകൾ; ഭാര്യയേയും മക്കളെയും പരിചയപ്പെടുത്തി നിഷാന്ത്, ചിത്രം വൈറൽ

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നടനാണ് നിഷാന്ത് സാഗർ. ജോക്കര്‍, ഫാന്റം തുടങ്ങിയ സിനിമകളാണ് നിഷാന്തിനെ താരമാക്കിയത്. പിന്നീട് നിരവധി സിനിമകളില്‍ നിഷാന്ത് അഭിനയിച്ചു. യുവാക്കൾക്കിടയിൽ നിരവധി ആരാധകരുണ്ടായിരുന്നു നിഷാന്തിന്. രൂപവും ശരീര പ്രകൃതിയുമെല്ലാം ഒരു നോർത്ത് ഇന്ത്യക്കാരന്റേതിന് സമമായത് കൊണ്ടു തന്നെ അന്യഭാഷ നടനാണെന്ന് പോലും പലരും തെറ്റിദ്ധരിച്ചിരുന്നു.

ആദ്യ സിനിമകളിലെല്ലാം തിളങ്ങിയ നിഷാന്തിനെ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി പലരും അന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ നായക വേഷങ്ങളൊന്നും നടനെ തേടി എത്തിയില്ല. ഒരുപിടി ശ്രദ്ധേയ വേഷങ്ങളിൽ എത്തിയ നടൻ പതിയെ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി. കുറച്ചു നാളുകൾക്ക് ശേഷം നിഷാന്ത് സിനിമയില്‍ നിന്ന് തന്നെ അപ്രത്യക്ഷനായി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമയിൽ സജീവമാവുകയാണ് നിഷാന്ത് സാഗർ.

Nishanth Sagar

ആർഡിഎക്സ് ആണ് നിഷാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വില്ലൻ വേഷത്തിലാണ് നിഷാന്ത് എത്തിയത്. ശ്രദ്ധേയ പ്രകടനം കൊണ്ട് കൈയ്യടി നേടാൻ നിഷാന്തിന് കഴിഞ്ഞു. റിലീസിന് ഒരുങ്ങുന്ന ഗരുഡന്‍, അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ സിനിമകളിലും നിഷാന്ത് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമാകുന്നതിനിടെ ധാരാളം അഭിമുഖങ്ങളും നിഷാന്ത് അടുത്തിടെ നൽകിയിരുന്നു. കരിയറിനെ കുറിച്ചും ഒപ്പം തന്നെ തന്റെ കുടുംബത്തെ കുറിച്ചുമെല്ലാം നടൻ അഭിമുഖങ്ങളിൽ സംസാരിക്കുകയുണ്ടായി.

സ്വകാര്യ ജീവിതത്തെ എന്നും സ്വകാര്യമായി തന്നെ വച്ചിരുന്ന ഒരാളാണ് നിഷാന്ത് സാഗർ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്ന നിഷാന്ത് ഒരിക്കൽ പോലും തന്റെ കുടുംബ ചിത്രങ്ങൾ പങ്കുവെച്ചിരുന്നില്ല. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പോലും അങ്ങനെ കാണാൻ സാധിച്ചിരുന്നില്ല. സിനിമാ വിശേഷങ്ങളും അതിന്റെ പോസ്റ്ററുകളുമാണ് നിഷാന്ത് കൂടുതലും പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ആദ്യമായി തന്റെ കുടുംബ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നിഷാന്ത് സാഗർ.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നിഷാന്ത് തന്റെ കുടുംബത്തെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. മകനും മകള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. കുടുംബത്തെ ആദ്യമായി കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും. നിഷാന്തിനെ വീണ്ടും സിനിമയിൽ സജീവമായി കാണുന്നതിന്റെ സന്തോഷവും ചിലർ കമന്റിലൂടെ അറിയിക്കുന്നുണ്ട്.

Nishanth Sagar

അതേസമയം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നിഷാന്ത് തന്റെ ഭാര്യയെയും മക്കളെയും കുറിച്ച് പറഞ്ഞ കാര്യങ്ങളും അതിനൊപ്പം തന്നെ ശ്രദ്ധനേടുന്നുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഭാര്യ വൃന്ദയെ താൻ ആദ്യമായി കാണുന്നതും സൗഹൃദത്തിലാകുന്നതുമെന്നാണ് നിഷാന്ത് പറഞ്ഞത്. ഏഴാം ക്ലാസില്‍ വച്ച് പ്രണയം പറഞ്ഞു. ഇരുപത്തിരണ്ടാം വയസ്സില്‍ വിവാഹം കഴിഞ്ഞു. അന്ന് ഉണ്ടായിരുന്ന അതേ ലഹരി ഇന്നും ഭാര്യയോട് ഉണ്ട് എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നിഷാന്ത് സാഗര്‍ പറഞ്ഞത്.

മക്കളെ കുറിച്ചും വാചാലനാവുകയുണ്ടായി. മൂത്ത മകള്‍ ഡിഗ്രിയ്ക്ക് പഠിക്കുകയാണ്, മകന്‍ ആറാം ക്ലാസിലും. അച്ഛന്റെ പ്രതാപ കാലത്തെ കുറിച്ചൊന്നും അവർക്ക് അറിയില്ല. മകള്‍ക്ക് ഏറ്റവും ഇഷ്ടം ദുല്‍ഖര്‍ സല്‍മാനെയാണ്, മകന് തമിഴ് നടൻ വിജയ്യെയും. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനാരാണെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ പേരും, അമ്മയാരാണെന്ന് ചോദിച്ചപ്പോള്‍ മഞ്ജു വാര്യരുടെ പേരും പറഞ്ഞവനാണ് മകൻ. അഭിമാനത്തോടെ നിഷാന്ത് സാഗറാണ് എന്റെ അച്ഛന്‍ എന്ന് പറയുന്ന കാലം മക്കള്‍ക്ക് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് നിഷാന്ത് പറഞ്ഞത്.

More from Filmibeat

Read more about: nishanth sagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X