മേനേ വീടിന്റെ പാല് കാച്ചലാണ് വരാമോ? പുള്ളി പറഞ്ഞ ഡേറ്റിലാണ് പാല് കാച്ചിയത്; ടൊവിയെപ്പറ്റി പ്രമോദ്
ചില അഭിനേതാക്കളുണ്ട്, നിനച്ചിരിക്കാതെ വന്ന് ഞെട്ടിച്ചിട്ടു പോകുന്നവര്‍. വര്‍ഷങ്ങളായി അവര്‍ ഇവിടെയൊക്കെ തന്നെയുണ്ടായിരിക്കും. പക്ഷെ നമ്മള്‍ അവരെ അത്ര ശ്രദ്ധിച്ചു കാണില്ല. അങ്ങനെ ഞെട്ടിച്ചൊരു നടനാണ് പ്രമോദ് വെളിയനാട്. മൂന്ന് പതിറ്റാണ്ടോളം നാടക രംഗത്ത് നിറഞ്ഞു നിന്ന നടനാണ് പ്രമോദ്. 54 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായ കള ആണ് പ്രമോദിന്റെ കരിയറില്‍ ബ്രേക്കായി മാറുന്നത്.
നാടക രംഗത്ത് മിന്നും താരമാണ് പ്രമോദ്. പിന്നീടാണ് സിനിമയിലെത്തുന്നത്. സിനിമയില്‍ ഇരിടം കണ്ടെത്താന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് പ്രമോദ്. ഇപ്പോഴിതാ താന്‍ കളയിലേക്ക് എത്തിയതിനെക്കുറിച്ചും ടൊവിനോയുമായുള്ള അടുപ്പത്തെക്കുറിച്ചും മനസ് തുറക്കുകയാണ് പ്രമോദ് വെളിയനാട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

''വെളിയനാട് പ്രമോദിന്റെ വിശേഷങ്ങള്‍ എന്ന ഡോക്യുമെന്ററി കണ്ട് കള എന്ന സിനിമയുടെ തിരക്കഥാകൃത്ത് യദു കണ്ടു. ഡോക്യുമെന്റി കണ്ട യദു പറഞ്ഞു, ഇതാണ് എന്റെ മണിയാശാന്‍ എന്ന്. എറണാകുളത്ത് വച്ച് അവരെ കണ്ടു. എന്നോട് കഥ പറഞ്ഞു. മുഴുവന്‍ പറഞ്ഞു കഴിഞ്ഞിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നു എന്ന വിവരം അറിഞ്ഞത്. ലോക്ഡൗണ്‍ സമയമായിരുന്നു. വീട്ടിലിരുന്ന ഭക്ഷണം കഴിച്ച് എനിക്ക് അത്യാവശ്യം തടിയും വയറും വന്നു.'' പ്രമോദ് പറയുന്നു.
''അവരെന്നോട് ചോദിച്ചു, ചേട്ടാ ഈ വയറൊന്നു കുറയ്ക്കാമോ? ഇത്രയും പൈസ മുടക്കി നിങ്ങളാരു സിനിമ എടുക്കുമ്പോള്‍ എന്റെ നാലിഞ്ച് വയറാണ് അതില്‍ കൂടുതലെങ്കില്‍ അത് കുറയ്ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. പതിനെട്ട് ദിവസം കഴിഞ്ഞാല്‍ സിനിമ തുടങ്ങും. രാവിലെ അഞ്ച് മണിക്ക് അലാം വച്ച് എണീക്കും. ഓട്ടം, ചാട്ടം തുടങ്ങി എനിക്കറിയാവുന്ന കസര്‍ത്തുകള്‍ മുഴുവന്‍ കാണിച്ചു. ഒരു ദിവസം അമ്മ എന്നോട് ചോദിച്ചു, കുഞ്ഞേ ഇത് മനപ്രയാസത്തിന് ഇടവെക്കുമോ?''
മുന്‍പ് ഇഷ എന്ന സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ അത് ശ്രദ്ധിക്കപ്പെട്ടില്ല. അതായിരുന്നു അമ്മയുടെ വേവലാതി. പക്ഷെ കള എനിക്കും ശരിക്കും ഒരു ബ്രേക്ക് ആയി. അത് റിലീസ് ആകുന്നതിന് മുമ്പ് എനിക്ക് ഭീമന്റെ വഴി, ആര്‍ക്കറിയാം എന്നീ സിനിമകളില്‍ നിന്ന് വിളി വന്നു. ഇതുവരെ 54 സിനിമകളില്‍ അഭിനയിച്ചുവെന്നും അദ്ദേഹം പറയുന്നു.

പണ്ട് ജികെ പിള്ള സാറിനൊപ്പം നാടകം അവതരിപ്പിക്കുന്ന സമയത്ത് എന്റെ വീടിനടുത്തുള്ള ഒരു സ്‌റ്റേജിലും കളിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു, എടാ എന്റെ വീട് അടുത്താണെന്ന് പറയരുത്. വീട്ടില്‍ വന്നാല്‍ ഇരിക്കാന്‍ കൊടുക്കാന്‍ ഒരു കസേര പോലുമില്ല. ഇല്ലായ്മക്കാരന്റെ എല്ലാ ചിന്തകളും എനിക്കുണ്ടായിരുന്നു. ആ സ്ഥലത്ത് ഇക്കഴിഞ്ഞ വര്‍ഷം ഞാന്‍ പുതിയൊരു വീട് വച്ചു. ആ വീട്ടിലേക്ക് ടൊവിനോ തോമസും റോഷന്‍ മാത്യുവും ആഷിഖ് അബുവും ഉള്‍പ്പടെ 19 താരങ്ങള്‍ വന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ ടൊവിനോയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഞാന്‍ പോയി ടൊവിനോയോട് ചോദിച്ചു, മേനേ വീടിന്റെ പാല് കാച്ചലാണ് വരാമോ? പിന്നെന്താ ചേട്ടാ, എന്നാ പരിപാടി? മോന്‍ എന്ന് പറയുന്നോ അന്ന് വെക്കാം! അങ്ങനെ പുള്ളി പറഞ്ഞ ഡേറ്റിലാണ് പാല് കാച്ചിയത്. എന്റെ ജീവിതത്തിലും നാട്ടിലിരുള്ള മറ്റുള്ളവരുടെ ഇടയിലുമൊക്കെ എനിക്കൊരു വില കിട്ടി. സിനിമാക്കാരനാണെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. സിനിമയില്‍ എനിക്കേറ്റവും അടുപ്പമുള്ള ആളും കൂടിയാണ് ടൊവി. കളയ്ക്ക് ശേഷം നീല വെളിച്ചം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളിലും ഒന്നിച്ച് അഭിനയിച്ചുവെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











