മരിക്കാന്‍ വേണ്ടി ഞാന്‍ ഞരമ്പ് മുറിച്ചു, മദ്യപിച്ചാല്‍ അച്ഛന്‍ ക്രൂരനാകും; മാറാന്‍ കാരണം എന്റെ നാടകം
നാടകത്തില്‍ നിന്നും സിനിമയിലെത്തിയ നടനാണ് പ്രമോദ് വെളിയനാട്. അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രമോദിനൊരു വഴിത്തിരിവായി മാറിയത് കള ആയിരുന്നു. നാടക രംഗത്തെ മിന്നും താരമാണ് പ്രമോദ്. 26 വര്‍ഷത്തെ നാടകജീവിതത്തിന്റെ അനുഭവ സമ്പത്തുമായാണ് പ്രമോദ് സിനിമയിലേക്ക് എത്തുന്നത്.
പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു പ്രമോദിന്റെ കുട്ടിക്കാലവും ജീവിതവുമൊക്കെ. ഇന്നത്തെ താരത്തിലേക്ക് എത്തിപ്പെടാന്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മനോരമയ്ക്ക് ന്‌ലകിയ അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പ്രമോദ് മനസ് തുറക്കുകയാണ്. ആ വാക്കുകളിലൂടെ.

നാടകമാണ് എനിക്കൊരു ജീവിതം തന്നത്. എന്റെ ജീവിനും ജീവിതവുമാണ് നാടകം തിരിച്ചു തന്നത്. പത്താം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് ലോകത്തിലെ ഏറ്റവും മോശം മനുഷ്യന്‍ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയുമായിരുന്നു എന്റെ അച്ഛനാണ് എന്ന്. അത്ര ക്രൂരനായിരുന്നു ആ മുഷ്യന്‍. ഞങ്ങളെ നന്നായി നോക്കിയിട്ടുണ്ട്. ഭക്ഷണം തന്നിട്ടുണ്ട്. എന്റെ കലാപ്രവര്‍ത്തനങ്ങളെ പ്രോത്സാപിപ്പിച്ചിട്ടുണ്ട്. പക്ഷെ തുള്ളി മദ്യം അകത്തു ചെന്നാല്‍ ആളാകെ മാറുമെന്നാണ് പ്രമോദ് പറയുന്നത്.
സ്ഥിരമായി എന്റെ അമ്മയെ എടുത്തിട്ട് അടിക്കുമായിരുന്നു. അമ്മ പാടത്ത് പണിക്കു പോയി വരുമ്പോള്‍ വീട്ടില്‍ കയറാതെ പിടിച്ചിടിക്കും. എന്റെ വീടിന് ചുറ്റും പത്തു പതിനെട്ട് വീടുകളുണ്ട്. അവിടെയെല്ലാം ഞാന്‍ പേടിച്ച് ഒളിച്ചിരുന്നിട്ടുണ്ട്. ഒരിക്കല്‍ സങ്കടം സഹിക്കാതെ മരിച്ചു കളയാം എന്നു കരുതി കൈ ഞരമ്പ് മുറിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ നാടകത്തിലൂടെ അറിയപ്പെടാന്‍ തുടങ്ങിയതോടെ അച്ഛന്‍ ആളാകെ മാറി. അച്ഛന്‍ വളരെ മര്യാദക്കാരനായെന്നും അദ്ദേഹം പറയുന്നു.
എന്റെ അച്ഛന്റ േെപര് കെകെ പ്രകാശകന്‍. അച്ഛനും അച്ഛന്റെ ബന്ധുക്കളും ഭജനക്കാരായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, ആളുകള്‍ മരിച്ച് ആണ്ട് തികയുന്ന ഭജന വയ്ക്കുന്ന ചടങ്ങുണ്ടായിരുന്നു. ശബരിമല സീസണ്‍ ആകുമ്പോഴും ഇതുണ്ട്. ഞാന്‍ ഒരു മകനാണ്. ഭജനയ്ക്ക് പോകുമ്പോള്‍ എന്നെയും കൊണ്ടു പോകും. അച്ഛനും അച്ഛന്റെ അനിയനും തബല വായിക്കും. വിജയമ്മ എന്നാണ് അമ്മയുടെ പേര്. അമ്മയുടെ അനിയനും തബല വായിക്കും.
ശ്രുതിപ്പെട്ടി അമര്‍ത്തിക്കൊണ്ട് ഭജന പാടുന്നവരുടെ നടുക്കിരിക്കലായിരുന്നു എന്റെ ജോലി. പുലര്‍ച്ചെ നാലു മണിവരെ ഈ പരിപാടി കാണും. നാട്ടിലുള്ള കലാകാരന്മാര്‍ക്കൊക്കെ പാടാനുള്ള അവസരം ഭജനക്കാലമായിരുന്നു. അങ്ങനെ ജന്മനാ എന്റെ മനസിലേക്ക് താളം, അല്ലെങ്കില്‍ കല കയറിയിരുന്നിട്ടുണ്ട്.ആളുകളുടെ ഇടയില്‍ പോയിരുന്ന് എന്റെ സഭാകമ്പം പോയി. കുറച്ചുപേര്‍ കൂടുന്നിടത്ത് എന്നെ ആളുകള്‍ ശ്രദ്ധിക്കണം എന്ന ആഗ്രഹം തോന്നി തുടങ്ങിയതും അവിടെ നിന്നാണെന്നും അദ്ദേഹം പറയുന്നു.
കലാപരിപാടി ആസ്വദിക്കാന്‍ പോകുന്നതിന് ഇന്നുവരെ എന്റെ വീട്ടില്‍ ഒരു തടസവും ഉണ്ടാക്കിയിട്ടില്ല. അച്ഛന്‍ കരിങ്കല്ലു പിടിച്ചിട്ടു വരുന്ന പൈസ എടുത്ത് തന്നിട്ട് ഇന്നാടാ നാടകമുണ്ട് പോയി കണ്ടോ എന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അച്ഛന്‍ തനിക്ക് വേണ്ടി നാടക സമിതി രൂപീകരിച്ചതിനെക്കുറിച്ചും പ്രമോദ് സംസാരിക്കുന്നുണ്ട്.

ആതിരക്കുട്ടിക്കൊരു ആലിലത്താലി എന്ന പേരില്‍ ചങ്ങനാശ്ശേരി നടരാജന്റെ ജീവിതം വച്ചൊരു നാടകം എഴുതി. ഈ നാടകം വെളിച്ചത്തു കൊണ്ടു വരണം, നമുക്കൊരു നാടക സമിതി തുടങ്ങാം എന്ന് പറഞ്ഞ് അച്ചാച്ചി കുട്ടനാട് കലാസമിതി എന്ന പേരില്‍ ഒരു നാടക സമിതി ഉണ്ടാക്കി. കഷ്ടി നൂറു രൂപ ദിവസക്കൂലിയുള്ള മനുഷ്യനാണ് എന്നോര്‍ക്കണം. എവിടുന്നൊക്കെയോ കുറച്ച് നടീനടന്മാരേയും ഒരു സംവിധായകനേയും വിളിച്ചു കൊണ്ടു വന്നുവെന്നാണ് പ്രമോദ് പറയുന്നത്.
എന്റെ അമ്മ വീടിന്റെ മുറ്റത്ത് റിഹേഴ്‌സല്‍ ക്യാംപ് ഇട്ടു. പണി കഴിഞ്ഞു വരുമ്പോള്‍ അച്ചാച്ചി കാച്ചിലും കപ്പയുമൊക്കെ മേടിച്ച് വരും. അമ്മയും അമ്മയുടെ അനിയത്തിയും കൂടി ഇവര്‍ക്ക് ഭക്ഷണമുണ്ടാക്കും. പക്ഷെ ദിവസങ്ങള്‍ പോയിട്ടും നാടകത്തിന് യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











