തലകീഴായി കെട്ടിത്തൂക്കി; അത് വലിയ അപകടമായി മാറി, ഡിസ്കവറി ചാനൽ റിപ്പോർട്ട് ചെയ്തു: നടൻ പ്രശാന്ത്

'വൈ​ഗാസി പൊറന്താച്ച്' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരപുത്രനാണ് പ്രശാന്ത്. രണ്ടാമത്തെ ചിത്രം മലയാളത്തിന്റെ എക്കാലത്തേയും മാസ്റ്റർ പീസ് ചിത്രം പെരുന്തച്ചനിലേക്ക്. പ്രശാന്ത് എത്തിയതിനു ശേഷം കോളിവുഡിന്റെ സുവർണകാലമായിരുന്നു എന്നു പറയാം. ചെയ്യുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റുകൾ. തെലു​ഗിലും ഹിന്ദിയിലും സിനിമകൾ ചെയ്തു. വർഷങ്ങൾക്കു ശേഷം വീണ്ടും സോളോ ഹിറ്റടിക്കാൻ ഒരുങ്ങുകയാണ് പ്രശാന്ത്.

പിതാവ് ത്യാ​ഗരാജൻ സംവിധാനം ചെയ്യുന്ന അന്ദ​ഗൻ എന്ന ചിത്രമാണ് പ്രശാന്തിന്റെ ഇനി റിലീസ് ചെയ്യാനുള്ളത്. ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രം അന്ദാദുൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അന്ദ​ഗൻ. ചിത്രം ആ​ഗസ്റ്റിൽ റിലീസ് ചെയ്യും. പ്രശാന്തിനെ നായകനാക്കി 2018ൽ സംവിധാനം ചെയ്ത ജോണിക്ക് ശേഷം ത്യാ​ഗരാജൻ വീണ്ടും സംവിധാന രം​ഗത്തേക്ക് എത്തുന്നു എന്നതാണ് അന്ദ​ഗന്റെ പ്രത്യേകത. പിതാവ് ത്യാ​ഗരാജനെ കുറിച്ച് എസ് എസ് മ്യൂസിക്കിലൂടെ പ്രശാന്ത് പറയുന്നതിങ്ങനെ.

Prashant

അച്ഛൻ സംവിധാനം ചെയ്യുമ്പോൾ എല്ലാവരോടും ഒരുപോലെ തന്നെയാണ് പെരുമാറുന്നത്. ഞാൻ മകൻ ആയതു കൊണ്ട് പ്രത്യേകം പരി​ഗണന ഉണ്ടാവാറില്ല. പക്ഷേ എന്റെ ഭാ​ഗത്ത് നിന്ന് മികച്ച പ്രകടനം അദ്ദേഹം പ്രതീക്ഷിക്കും. ചില സമയത്ത് ഞാൻ ചെയ്യുന്നത് നന്നായി വന്നില്ലെങ്കിൽ അദ്ദേഹം നിർദ്ദേശങ്ങൾ നൽകാറുണ്ട്, ഇങ്ങനെ ചെയ്താൽ നന്നാവും എന്നൊക്കെ പറയും. ചെറിയ ചെറിയ കാര്യങ്ങൾ പോലും അച്ഛൻ ഓരോരുത്തരോടും പറഞ്ഞു മനസിലാക്കുന്ന രീതി എനിക്ക് വലിയ ഇഷ്ടമാണ്.

പ്രശാന്ത് സിനിമയിൽ വന്ന് വലിയൊരു വളർച്ചയായിരുന്നു ഉണ്ടായത്. എന്നാൽ കുറച്ച് നാളിനു ശേഷം വീഴ്ചകൾ ഉണ്ടാവാനും തുടങ്ങി. പിന്നെ പെട്ടെന്ന് അദ്ദേഹം സ്ക്രീനിൽ നിന്ന് അപ്രത്യക്ഷനായി. എന്നാൽ വീണ്ടും അദ്ദേഹം ചർച്ചാ വിഷയമാവുന്നു. ഒരു കാലത്ത് അജിത്തിനേക്കാൾ കൂടുതൽ ആരാധകർ ഉണ്ടായിരുന്ന പ്രശാന്തിന് പക്ഷേ ഇന്ന് ഒറ്റക്ക് ഒരു സിനിമ ചെയ്ത് വിജയിപ്പിക്കാൻ സാധിപ്പിക്കുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ ഈ വരവിൽ മികച്ച പ്രതികരണത്തോടെ വീണ്ടും ആരാധകരെ ആസ്വദിപ്പിക്കാൻ പ്രശാന്തിന് സാധിക്കുമെന്നാണ് എല്ലാവരുടേയും ആ​ഗ്രഹം.

പൊതുവേ പ്രശാന്ത് എന്ന നടന്റെ പ്രത്യേകത എന്തെന്നാൽ അദ്ദേഹത്തിന്റെ സിനിമകളിലെ ആക്ഷൻ രം​ഗങ്ങൾ അദ്ദേഹം തന്നെയാണ് ചെയ്യുന്നത്. ഡ്യൂപ്പ് ഉപയോ​ഗിക്കാതെ തനിക്ക് തന്നെ അത്തരം രം​ഗങ്ങൾ ചെയ്യണം എന്ന നിർബന്ധം പ്രശാന്തിനുണ്ട്. മാത്രമല്ല നന്നായി ഡാൻസ് കളിക്കും. ആക്ഷൻ സീനുകളിലൂടെ നിരവധി പരിക്കുകളും താരത്തിനുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ആയുധം എന്ന ചിത്രത്തിലൂടെ ഉണ്ടായത്.

Prashant

ആയുധം എന്ന സിനിമയിലെ ഒരു ആക്ഷൻ രം​ഗത്തെ കുറിച്ച് പ്രശാന്ത് സംസാരിക്കുന്നതിങ്ങനെ. ഒരു പഴയ ഫാക്ടറിയിൽ വെച്ചാണ് ആ രം​ഗം ഷൂട്ട് ചെയ്യുന്നത്. എന്നെ 120 അടി മുകളിൽ തല കീഴായി കെട്ടി തൂക്കി ഇട്ടിട്ടുണ്ട്. അതിനു താഴെയാണെങ്കിൽ തീ ഉണ്ട്. എല്ലാം ​ഗ്യാസ് വെച്ച് അഡ്ജസ്റ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. ഞാൻ മുകളിൽ നിന്ന് നോക്കുമ്പോൾ ഒരു ​ഗ്യാസ് സിലിണ്ടർ ലീക്കായി തീ ജ്വാലയാവുന്നു. ഇത് കണ്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ഓടിപ്പോയി.

പക്ഷേ എന്നെ 6 പേർ കയറു കൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു. അവർ പതിയെ എന്നെ ആ കയറിൽ നിന്ന് താഴേക്കി ഇറക്കി. അതി ശരിക്കും വലിയൊരു അപകടമായിരുന്നു. എല്ലാവരേയും സുരക്ഷിതരായി പുറത്തിറക്കിയതിനു ശേഷമാണ് ഞാനും പുറത്തിറങ്ങിയത്. ഇത് ഡിസ്കവറി ചാനലിൽ വാർത്തയായി വന്നിരുന്നു.

More from Filmibeat

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X