പല സൂപ്പര്‍താരങ്ങളും നോ പറഞ്ഞു, പക്ഷെ ലാലേട്ടന്‍ ചെയ്തു; അതുകൊണ്ട് മാത്രമാണ് ആ സിനിമയുണ്ടായത്

മലയാള സിനിമയിലെ ആസ്ഥാന വില്ലന്മാരില്‍ ഒരാളാണ് റിയാസ് ഖാന്‍. വില്ലന്‍ വേഷങ്ങളില്‍ റിയാസ് ഖാന്‍ എന്നും തിളങ്ങിയിരുന്നു. ബോളിവുഡ് നടന്മാരെ പോലെ മസില്‍ ബോഡിയും ലുക്കുമൊക്കെയായി എത്തി കിടിലന്‍ വില്ലനായി മലയാള സിനിമയില്‍ നിറഞ്ഞ റിയാസ് ഖാന്‍ പിന്നീട് നായകനുമായി. റിയാസ് ഖാന്‍ എന്ന പേര് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുക ഒരു സിനിമയാണ്.

സോഷ്യല്‍ മീഡിയ കീഴടക്കി ഭാവനയുടെ സെല്‍ഫികള്‍

ബാലേട്ടന്‍. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രവും കഥാപാത്രവും. എന്നാല്‍ ഈ ചിത്രത്തിലെ വില്ലനായി എത്തിയ റിയാസ് ഖാന്‍ സൃഷ്ടിച്ച ഓളം ഒന്ന് വേറെ തന്നെയായിരുന്നു. ഇന്നും ആ കഥാപാത്രത്തെ ചെറിയൊരു പേടിയോടെയാണ് പലരും ഓര്‍ക്കുന്നത്. എന്നാല്‍ തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്ക് റിയാസ് ഖാന്‍ ക്രെഡിറ്റ് നല്‍കുന്നത് മോഹന്‍ലാലിനാണ്. ഒരു ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു റിയാസ് ഖാന്‍ മനസ് തുറന്നത്.

കാരണം മോഹന്‍ലാല്‍

അത്രയും നല്ലൊരു കഥാപാത്രമായിരുന്നു കിട്ടിയത്. പക്ഷെ ആ കഥാപാത്രം ഇത്രയും വലുതാകാന്‍ കാരണം മോഹന്‍ലാല്‍ എന്ന നടനാണ്. ഏതൊരു ഹീറോയും ആ കഥാപാത്രം ചെയ്യാന്‍ അംഗീകരിക്കില്ല. ബാലേട്ടന്‍ പല ഭാഷകളിലേയും, തെലുങ്കിലും തമിഴിലുമെല്ലാം, ഒരു ഹീറോയും ചെയ്യാന്‍ ഓക്കെയായിരുന്നില്ലെന്നും റിയാസ് പറയുന്നു. വില്ലന്‍ റൊമ്പ സൂപ്പര്‍, നമ്മുടെ ഇമേജ് പോകുമെന്ന് പറയും. പക്ഷെ ഇതൊന്നും നോക്കാതെ പുള്ളി ചെയ്തത് കൊണ്ടാണ് എനിക്ക് ഇത്രയും പേര് കിട്ടിയത്. ഇല്ലെങ്കില്‍ ലഭിക്കില്ലായിരുന്നുവെന്നും താരം പറയുന്നു.

വിജയ സിനിമ

വിഎം വിനുവായിരുന്നു ബാലേട്ടന്റെ സംവിധായകന്‍. എം മണി നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഹരിശ്രീ അശോകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ദേവയാനി, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ സിനിമയായിരുന്നു. ഇന്നും പ്രേക്ഷകര്‍ ടിവിയില്‍ കാണുന്ന സിനിമകളിലൊന്നാണ് ബാലേട്ടന്‍.

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam
മലയാളത്തിന് പുറമെ

സുഖം സുഖകരം എന്ന ചിത്രത്തിലൂടെയായിരുന്നു റിയാസ് ഖാന്‍ മലയാളത്തില്‍ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. പവര്‍ സ്റ്റാര്‍, മായക്കൊട്ടാരം എന്നിവയാണ് മലയാളത്തില്‍ ഇനി പുറത്തിറങ്ങാനുള്ള സിനിമ. മായക്കൊട്ടാരത്തിന്റെ പോസ്റ്റര്‍ നേരത്തെ വൈറലായിരുന്നു. നായകനായിട്ട് അഭിനയിക്കുന്ന ചിത്രമാണ് മായാക്കൊട്ടാരം. ചാരിറ്റി പ്രവര്‍ത്തകനായാണ് ചിത്രത്തതില്‍ റിയാസ് ഖാന്‍ എത്തുന്നത്. ബാബു ആന്റണിയുടെ തിരിച്ചുവരവ് സിനിമയാണ് പവര്‍സ്റ്റാര്‍.

പൊന്നിയന്‍ സെല്‍വനാണ് റിയാസ് ഖാന്‍ അഭിനയിക്കുന്ന പുതിയ തമിഴ്‌സിനിമ. മണിരത്‌നത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. ആമിര്‍ ഖാന്‍ ചിത്രം ഗജിനിയിലെ റിയാസ് ഖാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. തമിഴ് പതിപ്പിലും അഭിനയിച്ചിരുന്നു.

Read more about: riyaz khan mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X