രോഗിയുടെ ബന്ധുക്കള്‍ തല്ലി, രക്ഷിച്ചത് രണ്ട് നഴ്‌സുമാര്‍; ഡോക്ടര്‍ കാലത്തെക്കുറിച്ച് റോണി ഡേവിഡ്

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്. സിനിമയുടെ നായകന്‍ മമ്മൂട്ടിയാണ് ഈ വിജയത്തില്‍ തിളങ്ങി നല്‍ക്കുന്നത് രണ്ട് സഹോദരന്മാര്‍ കൂടിയാണ്. നടന്‍ റോണി ഡേവിഡ് രാജും സംവിധായകന്‍ റോബി വര്‍ഗ്ഗീസ് രാജും. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളിലൊന്ന് അവതരിപ്പിച്ച റോണി തിരക്കഥയിലും പങ്കാളിയാണ്.

തങ്ങളുടെ അച്ഛന്‍ 35 വര്‍ഷം മുമ്പ് മമ്മൂട്ടിയെ നായകനാക്കി സിനിമയെടുത്ത് കടത്തിലായ നിര്‍മ്മാതാവാണെന്നും ഈ വിജയം തങ്ങളുടെ പ്രതികാരമാണെന്നും റോണി പറഞ്ഞിരുന്നു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോണിയുടെ പ്രതികരണം. സിനിമയിലെത്തുന്നതിന് മുമ്പ് ഡോക്ടറായിരുന്നു റോണി. അച്ഛന്റെ താല്‍പര്യ പ്രകാരമാണ് റോണി ഡോക്ടറായത്.

Rony David

ഈ സമയത്ത്് തനിക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നും മര്‍ദ്ദം കിട്ടിയൊരു സംഭവമുണ്ടെന്നാണ് റോണി പറയുന്നത്. താന്‍ സ്ഥിരമായി എല്ലാ ക്രിസ്തുമസിനും മുമ്പ് ജോലി ചെയ്തിരുന്നൊരു ആശുപത്രിയില്‍ പോവാറുണ്ടെന്നും അവിടുത്തെ രണ്ട് നഴ്‌സുമാരുടെ കൂടെ കേക്ക് മുറിക്കാറുണ്ടെന്നും റോണി പറയുന്നു. ഇതേക്കുറിച്ച് സംസാരിക്കവെയാണ് റോണി ആ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.

''എവിടെ ജോലി ചെയ്യുമ്പോഴും നമുക്ക് പരിചയക്കാരായ കുറച്ച് നഴ്‌സുമാരുണ്ടാകും. അവരാകും നമുക്ക് ചില നേരത്ത് ബഫറിംഗ് തരുന്നത്. നൈറ്റ് ഡ്യൂട്ടിയൊക്കെയാണെങ്കില്‍ ഒന്നരയ്‌ക്കൊന്ന് കിടന്നാല്‍ മൂന്നരയാകുമ്പോള്‍ വീണ്ടുമൊരു പേഷ്യന്റ് വരും. അത് നോക്കിയ ശേഷം മൂന്നേ മുക്കാലിനും നാലേ കാലിനുമൊക്കെ പേഷ്യന്‍സ് വരും. അങ്ങനെ തുടര്‍ച്ചയായി വരുമ്പോള്‍ ആ രോഗികളെ അഞ്ച് മിനുറ്റൊന്ന് പിടിച്ചിരുത്തുക ഈ നഴ്‌സുമാരിയിരിക്കും. അത് അവര്‍ക്ക് സന്മസുള്ളവരായത് കൊണ്ടാണ്'' റോണി പറയുന്നു.

''എന്നെ രോഗികള്‍ വന്ന് അടിച്ചിട്ട് പോയ സംഭവമുണ്ടായിട്ടുണ്ട്. ഒരു കുടുംബം വന്നപ്പോള്‍ നോക്കാന്‍ വൈകിയെന്നായിരുന്നു കാരണം. ആ സമയത്ത് ഒരു ബംഗാളി വന്നിരുന്നു. അവന്റെ ചെവി തുന്നേണ്ടതുണ്ടായിരുന്നു. അങ്ങനെ വൈകിയെന്ന് പറഞ്ഞ് ഇവരുമായി വഴക്കുണ്ടായി. അവര്‍ എന്നെ കയറി ഇടിച്ചു. കേസായി. അന്ന് എനിക്ക് വേണ്ടി വന്ന് സാക്ഷി പറഞ്ഞ നഴ്‌സുമാരാണ്. അവരെ ഭീഷണിപ്പെടുത്തുകയൊക്കെ ചെയ്തിരുന്നു. എന്നിട്ടും അവര്‍ വന്നു. അവര്‍ക്കത് പറയേണ്ടതില്ല. എന്നിട്ടും അവരത് ചെയ്തു. അതുകൊണ്ട് എല്ലാ കൊല്ലവും ക്രിസ്തുമസിന് അവരുടെ അടുത്ത് പോവുകയും കേക്ക് മുറിക്കുകയും ചെയ്യും'' എന്നും റോണി പറയുന്നു.

Rony David

തങ്ങളുടെ സിനിമയുടെ വിജയത്തെ ഹിന്ദി സിനിമയിലൊക്കെ കാണുന്നത് പോലെത്തെ പ്രതികാരമായിട്ടാണ് റോണി ഉപമിക്കുന്നത്. ''മമ്മൂക്കയുടെ പഴയൊരു സിനിമ സംവിധാനം ചെയ്തത് എന്റെ അച്ഛനാണ്. മഹായാനം. ജോഷി സാറായിരുന്നു സംവിധാനം. കൃത്യമായി എക്സിക്യൂട്ട് ചെയ്യാന്‍ അച്ഛന് അറിയാത്തതിനാല്‍ അത് ഭയങ്കരമായ സാമ്പത്തിക ബുദ്ധിമുട്ടായി. അങ്ങനെ ഇവിടുന്ന് നാടുവിട്ടവരാണ് ഞങ്ങള്‍. ഇന്ന് ഞങ്ങളുടെ പ്രതികാരമാണ്. ചേട്ടന്റേയും അനുജന്റേയും പ്രതികാരം'' എന്നാണ് റോണി പറഞ്ഞത്. ഈ വിജയം തനിക്ക് ഓസ്‌കാറിനേക്കാള്‍ വലുതാണെന്നും റോണി പറയുന്നു.

മഹായാനത്തിന്റെ പരാജയത്തെ തുടര്‍ന്ന് ഞങ്ങള്‍ താമസിച്ചു കൊണ്ടിരുന്ന വീടും, പണിതു കൊണ്ടിരുന്ന വീടും വിറ്റിട്ടാണ് നാടു വിടുന്നതെന്നും റോണി പറയുന്നു. അത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ടായിരുന്നുവെന്നും റോണി പറയുന്നു. തങ്ങള്‍ സിനിമയിലേക്ക് വരുന്നതിനെ അച്ഛന്‍ എതിര്‍ത്തിരുന്നുവെന്നും റോണി പറയുന്നു. താന്‍ നാടകത്തിലൊക്കെ അഭിനയിക്കുമ്പോള്‍ അച്ഛന്‍ എതിര്‍ക്കുമായിരുന്നുവെന്നും റോണി പറയുന്നു. അങ്ങനെയാണ് അച്ഛന്‍ തന്നെ മെഡിസിന് ചേര്‍ക്കുന്നത്. എന്നാല്‍ താനും സഹോദരനും ഒടുവില്‍ സിനിമയില്‍ തന്നെ എത്തിയെന്നും താരം പറയുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X