രണ്ട് പെൺകുട്ടികളെ അവർ ചീത്തവിളിച്ചു; ആ ലഹള ഉണ്ടായത് ഞാൻ കാരണമാണ്: പ്രതിഷേധത്തിനിടെ സംഭവിച്ചത്

സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെ പ്രേക്ഷരെ ചിരിപ്പിച്ച് തുടങ്ങിയ താരമാണ് സാബുമോൻ. പ്രാങ്ക് വീഡിയോകൾ സുപരിചമല്ലാത്ത കാലത്താണ് സാബുവിന്റെ ഈ പ്രോ​ഗ്രാം ഹിറ്റ് ആവുന്നത്. ഏകദേശം മൂന്ന് വർഷത്തോളം ആ പരിപാടി സാബുമോൻ ചെയ്തിട്ടുണ്ട്. അതിനു ശേഷം വലിയ സ്വീകാര്യത ലഭിച്ച പ്രോ​ഗ്രാം ആയിരുന്നു മഴവിൽ മനോരമയിലെ മിടുക്കി എന്ന പരിപാടി. പിന്നീട് ബി​ഗ് ബോസിന്റെ ആദ്യ സീസണിൽ ടൈറ്റിൽ വിന്നറുമായി.

കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ പലതരം പ്രശ്നങ്ങളിൽ ഇടപെടാറുണ്ടെന്നും വലിയ ലഹളകൾക്ക് കാരണമാവാറുമുണ്ടെന്നും സാബു പറഞ്ഞിരുന്നു. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മിടുക്കനായിരുന്നു സാബു. ആ കഴിവ് കണ്ടുപിടിച്ച സൂര്യ ടിവി തരികിട എന്ന പ്രോ​ഗ്രാം ഹോസ്റ്റ് ചെയ്യാൻ സാബുവിനെ സമീപിക്കുകയായിരുന്നു. എന്നാൽ ആ പ്രോ​ഗ്രാം സാബുവിന്റെ കരിയറിലെ നാഴികക്കല്ല് തന്നെയാണ്. ഫ്ലവേഴ്സ് ഒരു കോടിയിലൂടെ തന്റെ കോളേജ് വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു സാബുമോൻ.

Sabumon

"സെക്രട്ടറിയേറ്റിന്റെ മുന്നിൽ വെച്ച് വലിയൊരു ലഹളക്ക് ഞാൻ സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അതായത് അന്ന് യൂണിവേഴ്റ്റി കോളേജിൽ ഓണ പരിപാടികൾ നടക്കുകയായിരുന്നു. പരിപാടികൾക്ക് അവസാനം ഒരു ഘോഷയാത്ര ഉണ്ടാവാറുണ്ട്. അത് കോളേജിൽ നിന്ന് ഇറങ്ങിയിട്ട് സെക്രട്ടറിയേറ്റിന്റെ ​ഗേറ്റിലൂടെ പോയി ആ ട്രാഫിക്ക് ഐലന്റ് ചുറ്റി തിരിച്ചു വിടും. അപ്പോൾ പോകുന്ന വഴിക്ക് സെക്രട്ടറിയേറ്റിന്റെ മുന്നിൽ രണ്ട് സത്യാ​ഗ്രഹ പന്തൽ ഉണ്ടായിരുന്നു. അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നോട്ടീസ് ഞങ്ങളുടെ കൂടെയുള്ള പെൺകുട്ടികൾക്ക് കൊടുത്തിരുന്നു."

"ആ നോട്ടീസ് വേണ്ട എന്ന് പെൺകുട്ടികൾ പറഞ്ഞു. നോട്ടീസ് വാങ്ങാത്തതിനാൽ അവർ ആ പെൺകുട്ടികളെ തെറി വിളിച്ചു. അങ്ങനെ തിരിച്ച് കോളേജിൽ എത്തിയപ്പോൾ ഈ പെൺകുട്ടികൾ തെറി വിളിച്ചതിനെ കുറിച്ച് പരാതി പറഞ്ഞു. അങ്ങനെ ആ പ്രശ്നത്തിനെതിരെ ഒരു പ്രതിഷേധം വേണമെന്ന് എല്ലാവരും കൂടിയിരുന്ന് തീരുമാനിച്ചു. അങ്ങനെ പ്രതിഷേധത്തിന്റെ സമയം എല്ലാം തീരുമാനിച്ചു. എന്നാൽ അതിനിടെ എനിക്ക് മറ്റൊരിടത്ത് പോവാൻ ഉണ്ടായിരുന്നു. ഞാൻ തിരികെ വന്നപ്പോൾ അവിടെ ആരുമില്ല." സാബുമോൻ പറഞ്ഞു.

Sabumon

എല്ലാവരും പ്രതിഷേധത്തിന് പോയിരുന്നു. അങ്ങനെ സെക്രട്ടറിയേറ്റിലേക്ക് പെട്ടെന്ന് എത്താൻ ഒരാളോട് ലിഫ്റ്റ് ചോദിച്ചു. സെക്രട്ടറിയേറ്റിന്റെ മുന്നിലെത്തിയപ്പോൾ സമരപ്പന്തലിലേക്ക് സാബുമോൻ ഒരു ബിയർ കുപ്പി എറിഞ്ഞു. അങ്ങനെ അവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടായി. അദ്ദേഹം ആരും അറിയാതെ അവിടുന്ന് ഓടി രക്ഷപ്പെട്ടു. വീണ്ടും ഒരു പെട്ടിക്കടുടെ മുന്നിൽ എത്തി ഒരു സോഡാ കുപ്പി കൂടെ വലിച്ചെറിഞ്ഞു. പിന്നീട് അവിടെ പോലീസ് ഇടപെട്ടു, ലാത്തി ചാർജും ഉണ്ടായി. സാബു രസകരമായാണ് ഈ കാര്യം പറഞ്ഞത്.

സാബുമോൻ ഒന്നും അറിയാത്ത പോലെ കോളേജിൽ എത്തി. അങ്ങനെ തന്റെ കൂട്ടുകാരൻ ഐ.പി ബിനു സാബുമോനോട് പറഞ്ഞു ആരോ എന്റെ തലയിൽ സോഡകുപ്പി എറിഞ്ഞെന്ന്. അപ്പോഴാണ് സാബുവിന് മനസിലായത് താൻ എറിഞ്ഞ കുപ്പി ഇയാളുടെ തലയിലാണ് പരിക്കേൽപ്പിച്ചത് എന്ന്. അന്നത്തെ കൂട്ടുകാൻ ഐ.പി ബിനു ഇന്ന് തിരുവനന്തപുരം ന​ഗരത്തിന്റെ കൗണസിലർ ആണ്.

More from Filmibeat

Read more about: sabumon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X