For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേര് മാറ്റി അമിതാഭ് ബച്ചന്‍ അല്ലെങ്കില്‍ ദാവൂദ് ഇബ്രാഹിം എന്നാക്കണം; അച്ഛന്റെ മറുപടിയെക്കുറിച്ച് സൈജു

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സൈജുവിന് പക്ഷെ തുടക്കത്തില്‍ വേണ്ടത്ര വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ കരിയര്‍ മാറി മറുകയായിരുന്നു. സീരിയസ് കഥാപാത്രങ്ങളില്‍ നിന്നും കോമഡിയിലേക്ക് ചുവടുമാറിയതോടെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു സൈജു.

  ഇവിടെ എന്തും പോകും! കിടിലന്‍ വേഷപ്പകര്‍ച്ചയില് ലെന, ചിത്രങ്ങള്‍
  മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ഇന്ന് സൈജു കുറുപ്പ്. ആടിലെ അറക്കല്‍ അബുവിനെ പോലെ മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സൈജുവിന്റെ കരിയറിലുണ്ട്. നായകനായും വില്ലനായും സഹനടനായുമെല്ലാം സൈജു മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

  മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോമഡിയും വില്ലത്തരവുമെല്ലാം സൈജു കുറുപ്പെന്ന അഭിനേതാവിന് അനായാസം വഴങ്ങും. ഇതിനിടെ ഇപ്പോഴിതാ തന്റെ പേരിനെക്കുറിച്ചുള്ള സൈജുവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ പേരിനൊരു ഗാംഭീര്യമില്ലെന്ന് തോന്നിയതിനെക്കുറിച്ചും തുടര്‍ന്ന് പേരുമാറ്റണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടതുമെല്ലാമാണ് സൈജു കുറുപ്പ് വെളിപ്പെടുത്തുന്നത്.

  ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സൈജു കുറുപ്പ് മനസ് തുറന്നത്. സൈജു ഗോവിന്ദ കുറുപ്പ് കുഴപ്പമില്ല, അച്ഛന്റെ പേര് കൂടി ഉള്ളത് കൊണ്ട്. അല്ലാതെ സൈജു എന്നത് ഒരു ചെറിയ പേരാണ്. ഒരു ശൂ പോലുള്ള പേര്. പെറ്റ് നെയിമായി ചുരുക്കാന്‍ പോലുമില്ലാത്ത പേരാണ് സൈജുവെന്നാണ് സൈജു തന്നെ പറയുന്നത്. അതിനാല്‍ തന്റെ പേര് മാറ്റണമെന്ന് താന്‍ അച്ഛനോട് പറയുമായിരുന്നുവെന്നും പകരം അമിതാഭ് ബച്ചന്‍ അല്ലെങ്കില്‍ ദാവൂദ് ഇബ്രാഹിം എന്നോ ഇടണമെന്നക്കൊ താന്‍ പറയുമായിരുന്നുവെന്നും സൈസജു ഓര്‍ക്കുന്നു.

  ദാവുദ് എന്നോ അമിതാഭ് എന്നോ പറഞ്ഞിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. താന്‍ സര്‍നെയിമോട് കൂടിയാണ് പറഞ്ഞത്. അച്ഛന്‍ വേണ്ടാ എന്ന് പറഞ്ഞു. മൂപ്പര്‍ കൂടുതല്‍ പ്രെമോട്ട് ചെയ്തില്ലെന്നും സൈജു പറയുന്നു. അതേസമയം തമിഴിലേക്ക് എത്തിയപ്പോള്‍ താന്‍ പേരുമാറ്റിയതിനെക്കുറിച്ചും സൈജു കുറുപ്പ് മനസ് തുറന്നു. തമിഴില്‍ തന്റെ പേര് അനിരുദ്ധ് എന്നാണ്. സൈജു കുറുപ്പ് എന്ന പേര് ഉച്ചരിക്കാന്‍ തമിഴരര്‍ക്ക് ബുദ്ധിമുട്ടായത് കൊണ്ടാണ് അനിരുദ്ധ് എന്ന പേര് സ്വീകരിച്ചതെന്നാണ് സൈജു പറയുന്നത്.

  ന്യൂമറോളജി നോക്കിയായിരുന്നു അനിരുദ്ധ് എന്ന പേര് സ്വീകരിച്ചത്. എന്നിട്ടും പ്രത്യേകിച്ച്് ഗുണമൊന്നും ഉണ്ടായില്ലെന്നാണ് സൈജു കുറുപ്പ് പറയുന്നത്. അതേസമയം തനിക്ക് നായക വേഷം തന്നെ ചെയ്യണമെന്ന നിര്‍ബന്ധമില്ലെന്നും കോമഡി വേഷം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും സൈജു പറഞ്ഞു. ഒരു പരിധിയ്ക്ക് അപ്പുറത്തക്ക് കടക്കുന്ന പ്രതിനായക വേഷത്തോട് ഒട്ടും താല്‍പര്യമില്ലെന്നും സൈജു പറയുന്നു.

  5 ഭാഷകളിൽ റിലീസ് ചെയ്യുവാൻ പോകുന്ന മലയാള സിനിമകൾ | FilmiBeat Malayalam

  നൂറിലധികം സിനിമകളില്‍ ഇതിനോടകം തന്നെ സൈജു കുറുപ്പ് അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. നിഴല്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ലളിതം സുന്ദരം, ബര്‍മൂഡ, തീര്‍പ്പ്, മേപ്പടിയാന്‍്, അന്താക്ഷരി, സൂപ്പര്‍ഹീറോ, രജ്‌നി തുടങ്ങിയ സിനിമകളും അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന സിനിമകളുമടക്കം നിരവധി ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. തനി ഒരുവനിലാണ് അവസാനം അഭിനയിച്ചത്.

  Also Read: വിവാഹശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്; ഭര്‍ത്താവാണ് ഏറ്റവും വലിയ പിന്തുണ എന്ന് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  അഭിനയ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് സൈജു കുറുപ്പ്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ പാകത്തിന് അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ.

  Read more about: saiju kurup
  English summary
  Actor Saiju Kurup Reveals He Wanted To Change His Name But Father Denied The Idea
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X