For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാജു കൊടിയന് തുണ്ടിനോട് ഭയങ്കര ഇഷ്ടമാണ്; കാരണം വെളപ്പെടുത്തി സാജു

  |

  മലയാളികള്‍ക്ക് സുപരിചിതനാണ് സാജു കൊടിയന്‍. മിമിക്രി വേദികളിലൂടെയാണ് സാജു കൊടിയന്‍ ശ്രദ്ധ നേടുന്നത്. സാജു കൊടിയന്റെ ആമിന താത്തയൊക്കെ വന്‍ ഹിറ്റായി മാറിയ കഥാപാത്രങ്ങളാണ്. ചാനലുകളിലെ കോമഡി പരിപാടികളിലേയും സജീവ സാന്നിധ്യമായ സാജു കൊടിയന്‍ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് വളരെ പരിചിതനാണ് സാജു കൊടിയന്‍.

  Also Read: 'അച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കിയത് ആ നിസ്സാര കാര്യത്തിനാണ്, എന്നെ മനസിലാക്കിയില്ല!': ധ്യാൻ പറയുന്നു

  എന്നാല്‍ സാജു കൊടിയനെക്കുറിച്ച് പലര്‍ക്കും അറിയാത്തൊരു കാര്യമാണ് അദ്ദേഹം സെന്‍സര്‍ ബോര്‍ഡിലെ അംഗമായിരുന്നുവെന്നത്. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് സാജു കൊടിയന്‍ സംസാരിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഞാന്‍ കേട്ടിട്ടുണ്ട് സാജു കൊടിയന് തുണ്ടിനോട് ഭയങ്കര ഇഷ്ടമാണെന്നെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്. തുണ്ടിനോട് ആര്‍ക്കാണ് ഇഷ്ടമില്ലാത്തതെന്നായിരുന്നു ഇതിന് സാജു കൊടിയന്‍ നല്‍കിയ മറുപടി. പണ്ട് എല്ലാവരും പറയുന്നൊരു ഭാഷയാണ് തുണ്ട് എന്നത്. സിനിമയൊക്കെ കളിച്ചിരിക്കുമ്പോള്‍ തീയേറ്ററില്‍ ഫുള്‍ ആളായിരിക്കും. പക്ഷെ ഇന്റര്‍വെല്ലില്‍ തുണ്ട് വരുമ്പോള്‍ ആളുകള്‍ ഇറങ്ങി പോകും. പിന്നെ നിര്‍ത്തും. എന്തിനാണ് കാര്‍ബണ്‍ കത്തിക്കുന്നതെന്ന് കരുതി നിര്‍ത്തും. ഈ തുണ്ടിങ്ങനെ ഒരുപാട് വീട്ടില്‍ കൊണ്ടു പോയി കളക്ഷനുണ്ടെന്ന് പറഞ്ഞു കേട്ടുവെന്നായി എംജി.

  Also Read: ആ നടൻ എന്റെ സിനിമ ഒഴിവാക്കി, പിന്നെ ചെയ്ത സിനിമളെല്ലാം പൊട്ടി; സൗബിനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും ഒമർ ലുലു

  ഞാന്‍ പറയാം കാരണം. ഞാന്‍ രണ്ട് വര്‍ഷം സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്നു. ഒരു വര്‍ഷമേ വര്‍ക്ക് ചെയ്യാന്‍ പറ്റിയുള്ളൂ. അപ്പോഴേക്കും കൊവിഡ് വന്നു. ഇപ്പോഴത്തെ സിനിമയില്‍ തുണ്ടിന്റെ ആവശ്യമില്ല. ഫോണ്‍ ഒക്കെ വന്ന ശേഷം. രണ്ട് വര്‍ഷമായിരുന്നു കാലാവധി. എല്ലാ ആഴ്ചയിലും ഓരോ പടങ്ങള്‍ വച്ചു പടങ്ങള്‍ കണ്ടു. പക്ഷെ കൊവിഡ് കാരണം ഒരു വര്‍ഷമേ വര്‍ക്ക് ചെയ്യാന്‍ പറ്റിയുള്ളൂവെന്ന് സാജു കൊടിയന്‍ വ്യക്തമാക്കുകയായിരുന്നു.

  സിനിമകള്‍ റിലീസിന് ഒരാഴ്ച മുമ്പ് കാണുകയായിരുന്നു തങ്ങളുടെ ജോലി. താനടക്കം നാല് പേര്‍ അടങ്ങുന്നൊരു സംഘമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് തങ്ങള്‍ മേലുദ്യോഗസ്ഥയോട് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. നാദിര്‍ഷ വാജ്‌പേയെ കണ്ട കഥയും സാജു കൊടിയന്‍ പറയുന്നുണ്ട്.

  ഒരിക്കല്‍ നാദിര്‍ഷയും കോട്ടയം നസീറും കൂടെ ഡല്‍ഹിയില്‍ പോയപ്പോള്‍ വാജ്‌പേയിയെ കാണാന്‍ പോയി. അദ്ദേഹത്തെ കണ്ട് സംസാരിച്ച് മിമിക്രിയൊക്കെ കാണിച്ച ശേഷം കൂടെ നിന്നൊരു ഫോട്ടോയെടുത്തു. ആ ഫോട്ടോ നാദിര്‍ഷ തന്റെ വീട്ടില്‍ ഫ്രെയിം ചെയ്ത് വച്ചു. കയറി ചെല്ലുമ്പോള്‍ തന്നെ കാണാന്‍ പാകത്തിന്. ഒരു ദിവസം നാദിര്‍ഷയുടെ വീട്ടില്‍ ചെന്ന കലാഭവന്‍ മണി, നീയെന്താടാ സാജു കൊടിയന്റെ കൂടെയുള്ള ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചേക്കുന്നേ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ നാദിര്‍ഷ ഫോട്ടോയെടുത്ത് മാറ്റിയെന്നാണ് താരം പറയുന്നത്.

  കരുണാകരനക്കുറിച്ചുള്ള കഥയും താരം പങ്കുവെക്കുന്നുണ്ട്. ഒരിക്കല്‍ കരുണാകരനോട് അദ്ദേഹത്തിന്റെ മിമിക്രി കാണിക്കുന്നവരെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ മിമിക്രിയൊക്കെ ഒരുപാട് പേര്‍ ചെയ്യുന്ന കാലമാണ്. അങ്ങേയുടെ മിമിക്രി ചെയ്യുന്നവര്‍ക്കെതിരെ എന്തെങ്കിലും ആക്ഷനെടുക്കുമോ എന്നായിരുന്നു ചോദിച്ചത്. അതിന് അദ്ദേഹം നല്‍കിയ മറുപടി ജയില്‍ മതിയാകാതെ വരും എന്നായിരുന്നു. അവര്‍ അത് ചെയ്ത് ജീവിക്കട്ടെ കടം ചോദിക്കില്ലല്ലോ എന്നും കരുണാകരന്‍ പറഞ്ഞുവെന്നാണ് സാജു കൊടിയന്‍ പറയുന്നത്.

  നിരവധി ചാനല്‍ പരിപാടികളുടേയും കോമഡി ഷോകളുടേയും ഭാഗമായി മലയാളികളെ ചിരിപ്പിച്ച താരമാണ് സാജു കൊടിയന്‍. ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആകാശഗംഗ 2വാണ് അവസാനം അഭിനയിച്ച സിനിമ. നേരത്തെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ടു കണ്‍ട്രീസ്, വെനീസിലെ വ്യാപാരി, ശ്രിംഗാരവേലന്‍, ഷെര്‍ലക്ക് ടോംസ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു.

  Read more about: mg sreekumar
  English summary
  Actor Saju Kodiyan About His Unknown Achievement As A Member Of Censor Board
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X