For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സാജുവിനെ ആദ്യം കണ്ടപ്പോൾ നടൻ രഘുവരനെ പോലെ തോന്നി'; പ്രണയകഥ പറഞ്ഞ് പാഷാണം ഷാജിയും ഭാര്യ രശ്മിയും

  |

  മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. മിമിക്രി വേദികളിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ സാജു ഇന്ന് മലയാളത്തിലെ ഹാസ്യ താരങ്ങളിൽ പ്രധാനിയാണ്. സിനിമകളിലും ടെലിവിഷൻ പരിപാടികളിമെല്ലാം സ്റ്റേജ് ഷോകളിലും താരം സജീവമാണ്. നേരത്തെ ബിഗ് ബോസ് മലയാളം ഷോയിലും സാജു നവോദയ പങ്കെടുത്തിരുന്നു.

  ഇപ്പോൾ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയിലും സാജു പങ്കെടുക്കുന്നുണ്ട്. ഭാര്യ രശ്മിക്ക് ഒപ്പമാണ് താരം ഷോയിൽ പങ്കെടുക്കുന്നത്. മലയാള സിനിമയിലെയും ടെലിവിഷനിലെയും ചില താരങ്ങളെയും അവരുടെ പങ്കാളികളെയും ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയാണിത്.

  Also Read: അച്ഛൻ അന്ന് വിഷമിച്ചു, എനിക്കിതിന് മുമ്പും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

  ഷോയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികളിൽ ഒരാളാണ് സാജുവും ഭാര്യ രശ്മിയും. രശ്മിയുമായുള്ള തന്റെ പ്രണയ വിവാഹത്തെക്കുറിച്ചും കുട്ടികൾ ഇല്ലാത്ത ദുഃഖത്തെ കുറിച്ചുമെല്ലാം സാജുവും രശ്മിയും ഷോയിൽ സംസാരിച്ചത് വൈറലായിരുന്നു. മൂന്ന് മാസത്തെ പരിചയത്തിനിടയിലാണ് തങ്ങൾ പ്രണയത്തിലായതും വിവാഹിതരായതെന്നും ഇവർ ഷോയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ, തങ്ങൾ പരിചയപ്പെട്ടതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും ഇവർ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്.

  മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറുമുണ്ടോ അത്രയും ദിവസമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. ഇനിയും നോക്കി നിന്നാല്‍ കൈയ്യില്‍ നിന്നും പോവുമെന്ന് എനിക്ക് മനസിലായി. ഇതിലും നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടാനില്ലെന്നും തോന്നി. അങ്ങനെയാണ് രശ്മിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്ന് സാജു പറഞ്ഞു.

  അതേസമയം, സാജുവിനോട് ഇഷ്ടമുണ്ടെന്നോ പ്രണമയാണെന്നോ എന്നൊന്നും പറഞ്ഞിട്ടില്ലെന്ന് രശ്‌മി പറഞ്ഞത്. 'എന്റെയുള്ളില്‍ സാജുവിനോട് പണ്ടേയൊരു ഇഷ്ടം കിടക്കുന്നുണ്ടായിരുന്നു. ഒരിക്കൽ അമ്മച്ചിയുടെ ചേച്ചിയുടെ വീട്ടിലെ മതിലില്‍ ഒരു ഷോയുടെ പോസ്റ്ററിൽ സാജുവിന്റെ ഒരു ഫോട്ടോയുണ്ടായിരുന്നു. അന്നെനിക്ക് ആളോട് ഇഷ്ടം തോന്നി. ഇതിനെ കാണാൻ കൊള്ളാലോ എന്ന് ഞാന്‍ അമ്മയുടെ ചേച്ചിയുടെ മോളോട് പറയുകയും ചെയ്തു,'

  'അന്നെനിക്ക് രഘുവരന്റെ ഒരു സ്റ്റൈലാണ് തോന്നിയത്. ഉള്ളിലൊരു ടീഷര്‍ട്ടിട്ട് കോട്ടൊക്കെയിട്ടുള്ള ലുക്കായിരുന്നു. ഫോട്ടോ കണ്ടിട്ട് രഘുവരനെപ്പോലെ ഇല്ലേ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഏത് രഘുവരന്‍, നീയൊന്ന് പോയേ, ഇഷ്ടമാണെന്ന് പറഞ്ഞെന്നൊന്നും അവനറിയേണ്ട എന്ന് ചേച്ചി പറഞ്ഞു. അതോടെ ഞാന്‍ വിട്ടു. പിന്നീടാണ് പുള്ളിക്കാരന്റെ അവിടെ ഡാൻസ് പഠിപ്പിക്കാൻ ചെല്ലുന്നത്,'

  'ഈ പുള്ളിക്കാരനാണ് എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ വിളിച്ചതെന്ന് എനിക്ക് അറിയില്ലാരുന്നു. അതിന് മുന്‍പ് ഉത്സവത്തിനിടെ ഞങ്ങള്‍ കണ്ടിരുന്നു. എന്റെ ചേച്ചിയും ഒപ്പമുണ്ടായിരുന്നു. അന്ന് ദേ സാജു പോകുന്നുവെന്ന് പറഞ്ഞ് ഞാൻ ഓടിപ്പോയി തോണ്ടിയിരുന്നു. പക്ഷെ സാജു നോക്കിയത് ചേച്ചിയെ മാത്രമാണ്. അതുകഴിഞ്ഞ് സാജു എന്നെ കാണാൻ വന്നിരുന്നു. അപ്പോൾ ഇത് പറഞ്ഞു,'

  'പിന്നെ കുറെ കാലം കഴിഞ്ഞ് ഡിഗ്രിക്ക് എനിക്ക് ആര്‍എല്‍വിയില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ കൂടെ വരാൻ ആരുമുണ്ടായിരുന്നില്ല. അന്നെന്റെ ചേട്ടനാണ് പറഞ്ഞത് അവന്റെ കൂടെ പോയ്‌ക്കോ, അവന് സ്ഥലങ്ങളൊക്കെ അറിയമെന്ന്,' രശ്‌മി പറഞ്ഞു.

  അവനും ഞാനും എന്നും കാണാറുണ്ടായിരുന്നു. അത്രയ്ക്ക് ബന്ധമായിരുന്നു. ഞങ്ങളുടെ കല്യാണത്തോട് കൂടി അതങ്ങ് കുറഞ്ഞു. കോളേജില്‍ കൊണ്ടുപോയിരുന്ന സമയത്ത് 10 മണി കഴിഞ്ഞ് ഫ്രീയാവും. അത് കഴിഞ്ഞ് അവിടെ കറങ്ങാറുണ്ട്. പിന്നെ എന്റെ പെങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അത് മാത്രമേയുള്ളു,' സാജു പറഞ്ഞു.

  Also Read: മോശം സമയം!, എന്റെ സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കാർ അപകടത്തിൽപ്പെട്ടെന്ന് രംഭ

  'അന്ന് കണ്ട ആള്‍ തന്നെ എന്നെ കെട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മറ്റൊരു വിവാഹം നിശ്ചയിക്കാൻ ഒരുങ്ങുന്നതിന് തൊട്ടു മുന്നെയാണ് തങ്ങൾ ഒന്നിച്ചത്. അതിന് മുന്‍പ് എല്ലാം വീട്ടിലറിഞ്ഞെന്ന് തോന്നുന്നു, ഇനി എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ വിടുമെന്ന് തോന്നുന്നില്ല എന്ന് ഞാന്‍ സാജുവിനോട് പറഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടാവുകയാണെങ്കില്‍ രശ്‌മിയെ ഞാന്‍ കെട്ടിക്കോളാമെന്നായിരുന്നു അപ്പോൾ സാജു പറഞ്ഞത്, രശ്‌മി പറഞ്ഞു.

  കെട്ടിക്കോളാമെന്ന് താൻ പറഞ്ഞെങ്കിലും ആ സമയത്ത് ചേട്ടന്റെ ഷര്‍ട്ടിട്ടാണ് ഞാൻ നടന്നിരുന്നതിന്ന് സാജു പറഞ്ഞു. 'സ്വന്തമായി ഷര്‍ട്ട് മേടിക്കാന്‍ പോലും കാശില്ലായിരുന്നു. ആ ഏരിയയില്‍ ആര്‍ക്കും എന്നെ ഇഷ്ടമല്ലായിരുന്നു. കല്യാണത്തിന് രണ്ടാമത് സാമ്പാര്‍ ചോദിച്ചപ്പോള്‍ തന്നതല്ലേ ഒരിക്കല്‍ എന്ന് ചോദിച്ചവര്‍ വരെയുണ്ട്. അവിടെ ചെല്ലുന്ന സമയത്ത് എന്നെ തല്ലാന്‍ നിന്ന ആള്‍ക്കാരുണ്ട്. ഇപ്പോ എല്ലാവരും എന്നെ കെട്ടിപ്പിടിച്ചേ സംസാരിക്കാറുള്ളൂ. ഇപ്പോള്‍ അത്രയും സ്‌നേഹമാണ്', എന്നും നടൻ കൂട്ടിച്ചേർത്തു.

  Read more about: saju navodaya
  English summary
  Actor Saju Navodaya And Wife Reshmi Opens Up About Their Love Story In Njanum Entalum Show Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X