For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ തുണി പൊക്കിവെച്ചാണ് അന്ന് മേക്കപ്പ് ചെയ്തത്; സ്ത്രീകളൊക്കെ അന്തം വിട്ട് നോക്കി നിന്നു!': സലിം കുമാർ

  |

  മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി താരങ്ങളിൽ ഒരാളാണ് സലിം കുമാർ. അഭിനയത്തിന് പുറമെ സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ അദ്ദേഹം പിന്നീട് എഴുത്തുകാരനും സംവിധായകനുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ട്.

  ആദ്യ കാലങ്ങളിൽ ഏറെയും കോമഡി വേഷങ്ങളിലാണ് സലിം കുമാർ തിളങ്ങിയത്. എന്നാൽ പിൽകാലത്ത് അഭിനയ പ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളിലും അഭിനയിച്ച് നടൻ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ അദ്ദേഹം തേടിയിരുന്നു.

  salim

  Also Read: അങ്ങനെ ചെയ്താല്‍ ആസിഫിനെ ആദ്യം തല്ലുന്നത് ഞാന്‍; മുന്നറിയിപ്പുമായി പൃഥ്വിരാജ്‌

  എന്നാലും സലിം കുമാർ എന്ന് പറയുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരുന്നത് അദ്ദേഹം ചെയ്തു വെച്ച കോമഡി കഥാപാത്രങ്ങൾ തന്നെയാകും. ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമും മഴത്തുള്ളി കിലുക്കത്തിലെയും, കിളിച്ചുണ്ടൻ മാമ്പഴത്തിലേയും വേഷങ്ങളൊക്കെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതും. പൊട്ടിച്ചിരിപ്പിക്കുന്നതുമാണ്.

  ഇപ്പോഴിതാ, തന്റെ ആ കഥാപാത്രങ്ങളുടെയൊക്കെ പിന്നാമ്പുറ കഥ പറയുകയാണ് സലിം കുമാർ. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ആ കഥാപാത്രങ്ങളെ കുറിച്ചും അതിലെ രസകരമായ സംഭവങ്ങളെ കുറിച്ചുമെല്ലാം സലിം കുമാർ സംസാരിച്ചത്.

  ചതിക്കാത്ത ചന്തു സ്ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട് ചെയ്തതിനെ കുറിച്ചും മഴത്തുള്ളി കിലുക്കത്തിലെ പിന്നിൽ മേക്കപ്പ് ചെയ്തതിനെ കുറിച്ചൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. സലിം കുമാറിന്റെ വാക്കുകളിലേക്ക്.

  'ചതിയൻ ചന്തു എന്നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ പേര്. പിന്നീടത് ചതിക്കാത്ത ചന്തു എന്ന് ആക്കുകയായിരുന്നു.എറണാകുളത്ത് ആയിരുന്നു ഷൂട്ടിങ്. ഒരിക്കെ കലൂർ സ്റ്റേഡിയത്തിൽ ഷൂട്ടിങ് നടക്കുമ്പോഴാണ് എന്നോട് ആ ഡ്രസ്സ് ഒക്കെ ഇട്ട് നോക്കാൻ ചെല്ലാൻ പറയുന്നത്. ചെന്നപ്പോൾ മൈക്കിൾ ജാക്സണെ പോലെയാക്കാമെന്ന് പറഞ്ഞു.

  അത് നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. അങ്ങനെയാണ് ആ മേക്കപ്പ് ഒക്കെ വരുന്നത്. അത് സാധാരണ പൗഡർ ഒന്നുമല്ല. ഒരു ലിക്വിഡ് ആയിരുന്നു. ആദ്യം ബുദ്ധിമുട്ടി പിന്നെ ശീലമായി. ആദ്യം തന്നെ ആ സ്റ്റെപ് ഇടുന്നതാണ് എടുത്തത്. അതൊക്കെ അപ്പോൾ അങ് എടുത്തത് ആണ്. മുദ്രകൾ ഒക്കെ കാണിക്കുന്ന സീനിന് സ്ക്രിപ്റ്റ് ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും പറഞ്ഞ ഡയലോഗ് എടുത്ത് സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞാണ് സ്ക്രിപ്റ്റ് ആക്കിയത്.

  ആ മുഴുവൻ സീനും ഞങ്ങളുടെ മനസ്സിൽ ആയിരുന്നു. അങ്ങനെ സ്ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട് ചെയ്ത സീനാണ് ചതിക്കാത്ത ചന്തുവിലേതെന്ന് അദ്ദേഹം പറഞ്ഞു.

  'മഴത്തുള്ളി കിലുക്കത്തിലെ പശു വലിച്ചു കൊണ്ടുപോകുന്ന സീനിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു അതിന്റെ ഷൂട്ടിങ്. അതിൽ പശു വലിച്ചു കൊണ്ട് പോകുന്ന സീനുണ്ട്. അതിൽ എന്റെ പുറകുവശം കാണിക്കുന്നുണ്ട്. ആ സീൻ കാണിക്കാൻ മേക്കപ്പ് ചെയ്യണം. ഫെയ്‌സിൽ അല്ല ആസനത്തിലാണ് മേക്കപ്പ് ചെയ്യേണ്ടത്,'

  'അന്ന് കാരവൻ സൗകര്യം ഒന്നുമില്ലായിരുന്നു. വലിയ കാട് പോലെ ഉള്ള സ്ഥലമായിരുന്നു. എന്റെ തുണി പൊക്കിവെച്ചാണ് അത് മേക്കപ്പ് ചെയ്തത്. അവിടത്തെ കർഷക സ്ത്രീകൾ ഉൾപ്പെടെ അന്തം വിട്ട് നോക്കി നിൽക്കുകയായിരുന്നു. സാധാരണ മുഖത്തു ആണല്ലോ മേക്കപ്പ് ചെയ്യുക ഇവർ എന്താണ് പുറകിൽ ചെയ്യുന്നതെന്ന്.

  കുറച്ചു നാൾ ഉണ്ടായിരുന്നു ആ ഭഗത്ത് ഷൂട്ട് ആ സ്ത്രീകളുമായൊക്കെ പരിചയപ്പെട്ടു അവർ കുറെ പാവയ്ക്ക ഒക്കെ തന്നാണ് പറഞ്ഞു വിട്ടത്,' സലിം കുമാർ പറഞ്ഞു.

  Also Read: ബ്രോക്കർ കൊണ്ടുവന്ന ആലോചന ആയിരുന്നു; ഇഷ്ടപ്പെട്ടതിന് കാരണം അതാണ്!; നവ്യയെ കുറിച്ച് സന്തോഷിന്റെ അമ്മ പറഞ്ഞത്

  ബെസ്റ്റ്‌ ആക്ടറിൽ അഭിനയിച്ച അനുഭവവും സലിം കുമാർ പങ്കുവച്ചു. ഇങ്ങനെ ആസ്വദിച്ചു ചെയ്ത സിനിമ വേറെയില്ല. എന്തോരം ഫുഡ് ആയിരുന്നു. മമ്മൂക്ക നോമ്പായത് കൊണ്ട് കഴിക്കില്ല. ഞങ്ങൾ മമ്മൂക്കയുടെ കാരവനിൽ ഇരുന്ന് കഴിക്കും. നോമ്പ് കഴിയുമ്പോൾ മമ്മൂക്ക കഴിക്കുമ്പോൾ ഞങ്ങളും കഴിക്കും. ബെസ്റ്റ് ആക്ടറിലെ ആ സൗഹൃദം കുറെ കാലത്തേക്ക് എല്ലാവരുമായും ഉണ്ടായിരുന്നെന്നും സലിം കുമാർ ഓർത്തു.

  best actor

  ആ സൗഹൃദമൊക്കെ സിനിമയിൽ കാണാനുണ്ട്. മനസിന് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. എല്ലാവരും സന്തോഷത്തോടെ ചെയ്യുന്ന സിനിമകൾ രക്ഷപ്പെടും അത് ഉറപ്പാണ്. അങ്ങനെ ഒരു പോസിറ്റീവ് എനർജി നൽകിയ സിനിമയാണതെന്നും സലിം കുമാർ പറഞ്ഞു. ചട്ടമ്പിനാടും ഇതുപോലെ ഒരു സിനിമ ആയിരുന്നു. ഫുഡ് ആയിരുന്നു മെയിൻ,' സലിം കുമാർ കൂട്ടിച്ചേർത്തു.

  കിളിച്ചുണ്ടൻ മാമ്പഴത്തെ കുറിച്ച് ചോദിക്കുമ്പോൾ പ്രിയദർശൻ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും സലിം കുമാർ പറയുന്നുണ്ട്. ഏറെ ആഗ്രഹിച്ചിരുന്നതാണ് നടന്നത്. വളരെ ത്രില്ലോടെ ചെയ്ത സിനിമ ആയിരുന്നു അത്. ഒരുപാട് ഭാഗ്യം ചെയ്ത ആളാണ് ഞാൻ. ഇഷ്ടപ്പെട്ട നടന്മാരോടൊപ്പം അഭിനയിക്കാൻ പറ്റി. ഇഷ്ടപെട്ട സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ പറ്റി,' സലിം കുമാർ പറഞ്ഞു.

  Read more about: salim kumar
  English summary
  Actor Salim Kumar Opens Up About His Iconic Characters And Shooting Experiences Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X