ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു

മിമിക്രയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് ഷാജു കെ. എസ്. 1995ലെ മിമിക്സ് ആക്ഷൻ 500 എന്ന കോമഡി ചിത്രത്തിലൂടെയാണ് ഷാജു ബി​ഗ് സ്ക്രീനിലെത്തുന്നത്. മിമിക്രി കലാകാരൻമാർ ഒരുമിച്ച് അഭിനയിച്ച ചിത്രം വലിയ ഹിറ്റായിരുന്നു. ശേഷം കുറച്ച് ചിത്രങ്ങളിലൂടെ നായകനായും , സൈഡ് റോളുകളിലും അഭിനയിച്ചു. ഇടക്ക് സിനിമയിലൊരു ബ്രെയ്ക്ക് എടുത്തു. എന്നാൽ രണ്ടാം വരവിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്തു.

കൊച്ചിയിലെ തന്റെ ആഢംബര ഫ്ലാറ്റിന്റെ ഹോം ടൂർ വീഡിയോ ചെയ്യാൻ എത്തിയ മൈൽസ്റ്റോൺ മീഡിയയിലൂടെ സംസാരിക്കുയാണ് ഷാജു.
ഏറ്റവും എളുപ്പത്തിൽ പോപ്പുലർ ആവണമെങ്കിൽ ബി​ഗ്ബോസിൽ പങ്കെടുത്താൽ മതിയെന്ന് പൊതുവേ ഒരഭിപ്രായമുണ്ട്. അത്തരത്തിൽ അവസരം കിട്ടിയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഷാജു പറഞ്ഞത് ഇങ്ങനെ. "സത്യത്തിൽ ഇതേ ചോദ്യം എന്റെ മക്കൾ ചോദിച്ചിരുന്നു. എനിക്ക് ആ​ഗ്രഹമുണ്ട് ബി​ഗ്ബോസിൽ പങ്കെടുക്കാൻ. വിളിച്ചാൽ ഞാൻ പോകും. പക്ഷേ ഭാര്യ പോകണ്ട എന്ന് പറഞ്ഞു. മറ്റൊന്നും കൊണ്ടല്ല എന്റെ ബലഹീനത ഏറ്റവും കൂടുതൽ അറിയാവുന്നത് ഭാര്യക്കാണ്. അതിനാലാവും അങ്ങനെ പറഞ്ഞത്."

SHAJU

"അതിനുള്ളിലെ വഴക്കും ബഹളവുമെല്ലാം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആവും. ഇതിനോടെല്ലാം ഒരുപക്ഷേ സൈലന്റായിട്ടാവും ഞാൻ പ്രതികരിക്കുക. അങ്ങനെ ഒരാളായിട്ട് അവിടെ പോവുന്നതിലും നല്ലത് പോവാതിരിക്കുന്നതല്ലെ. അതിലൂടെ വരുന്ന ആളുകൾക്കെല്ലാം നല്ല ഫെയിം കിട്ടുന്നുണ്ട്. എന്നാൽ അതെല്ലാം ഒരു സമയം വരെയാണ്. അടുത്ത സീസൺ വരുമ്പോൾ പുതിയ ആളുകളിലേക്ക് ജനങ്ങൾ ശ്രദ്ധ തിരിക്കും. എന്നാൽ സിനിമയിൽ ഒരു നടൻ എന്ന പരി​ഗണന എന്നും ഉണ്ടാവും." ഷാജു കൂട്ടിച്ചേർത്തു.

പാരിജാതം, ശാരദ തുടങ്ങിയ സീരിയലുകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നു. എന്നാൽ പിന്നീട് അത്തരത്തിൽ അവസരങ്ങൾ വരാത്തതു കൊണ്ടായിരുന്നോ സീരിയൽ വിട്ടത്?. "സത്യത്തിൽ ഒരുപാട് ഓഫറുകൾ വന്നിരുന്നു. ഈയിടെ മഴവിൽ മനോരമയിൽ നിന്നും അവസരമുണ്ടായിരുന്നു. പക്ഷേ സിനിമകളിൽ നിന്ന് നല്ല കഥാപാത്രങ്ങൾ വരുന്നുണ്ട്. അതിനാൽ അതിനിടയിൽ സീരിയൽ ചെയ്യുമ്പോൾ കരിയറിനെ ബാധിച്ചേക്കാം. സിനിമ മോഹിച്ച് സിനിമയിലെത്തിയ വ്യക്തിയാണ് ഞാൻ. മികച്ച അവസരങ്ങൾ വരുമ്പോൾ സിനിമയിൽ തുടരുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം."

"സിനിമയിൽ നിന്നാണ് ഞാൻ സീരിയലിൽ പോകുന്നത്. ഒരു ഘട്ടത്തിൽ സിനിമാ അഭിനയത്തിലൂടെ ഒന്നും ആവില്ല എന്ന ചിന്ത ഉണ്ടായി. അങ്ങനെ സീരിയൽ ചെയ്യാൻ തുടങ്ങി. ചെയ്ത സീരിയലുകളെല്ലാം ഹിറ്റായി. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ സീരിയലിലെ കഥകളും കഥാ മുഹൂർത്തങ്ങളും മാറ്റമില്ലാതെ തുടർന്നു. അങ്ങനെ അതു ബുദ്ധിമുട്ടായി തുടങ്ങിയപ്പോൾ പിന്നെയും സിനിമയിലേക്ക് തന്നെ പോവണം എന്ന ചിന്തയുണ്ടായി. അതിനു ശേഷം വീണ്ടും സിനിമയിൽ സജീവമായി."

SHAJU

റോമൻസിലെ മാത്തുക്കുട്ടി, അയ്യപ്പനും കോശിയും ചിത്രത്തിലെ എഎസ്ഐ ജോസഫ്കുട്ടി, സിറ്റി ഓഫ് ​ഗോഡ് എന്ന ചിത്രത്തിലെ വിജയൻ. അങ്ങനെ ഒരുപിടി മികച്ച വേഷങ്ങൾ ഷൈജു ചെയ്തിട്ടുണ്ട്.

ആട് 3 യിൽ ഷാജു ഉണ്ടെന്ന ചർച്ച പലതവണയായി സമൂഹമാധ്യമങ്ങളിലൂടെ കേട്ടിരുന്നു. എന്നാൽ ആട് 3 യിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എന്നും ഇത് കണ്ടിട്ടെങ്കിലും എന്നെ വിളിച്ചാ മതിയായിരുന്നു എന്നുമാണ് ഷാജു പറഞ്ഞത്. ​നയൻതാര, ആസിഫ് അലി, സുരാജ് എന്നിവരുടെ ചിത്രങ്ങളിൽ താരം മികച്ച വേഷം ചെയ്തിട്ടുണ്ട്. അതെല്ലാം ഇനി റിലീസിന് ഒരുങ്ങുന്നവയാണ്.

More from Filmibeat

Read more about: shaju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X