twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹിയേട്ടൻ ഘട്ടം ഘട്ടമായി ജന്മം നൽകിയ കഥാപാത്രം, ഇടിയൻ രാജപ്പനെ കുറിച്ച് ഷമ്മി തിലകൻ

    |

    ലോഹിതദാസിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 2003 ൽ പുറത്തിറങ്ങിയ കസ്തൂരിമാൻ. കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഒരു മികച്ച പ്രണയ ചിത്രമായിരുന്നു അത് . കസ്തൂരിമാൻ പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോഴും ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചിത്രം ചർച്ച വിഷയമാണ്. കുഞ്ചോക്കോ ബോബന്റേയും മീരാജാസ്മിന്റേയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

    -kasthooriman

    കസ്തൂരിമാനിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഷമ്മി തിലകൻ അവതരിപ്പിച്ച രാജപ്പൻ. ചെറിയ കഥാപാത്രമാണെങ്കിലും ആ സിനിമയിലെ ഏറെ നിർണ്ണായകമായ കഥാപാത്രമായിരുന്നു അത്. ഇപ്പോഴിത ഇടിയൻ രാജപ്പനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുകയാണ് ഷമ്മി തിലകൻ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ തുറന്നെഴുത്ത്. സിനിമയിൽ താൻ ഒത്തിരി ആസ്വാദിച്ചു ചെയ്ത ഒരു സീക്വൻസിന്റെ ലിങ്ക് പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

     ടീമേ.. നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ, ലക്ഷ്യത്തെ കുറിച്ച് ബിനീഷ് ബാസ്റ്റിൻ ടീമേ.. നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ, ലക്ഷ്യത്തെ കുറിച്ച് ബിനീഷ് ബാസ്റ്റിൻ

    ഷമ്മി തിലകന്റെ ഫേസ്ബുക്കിന്റെ പൂർണ്ണ രൂപം
    ഇടിയൻ_രാജപ്പൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ കഥാപാത്രം, ചെയ്യുവാൻ എന്നെ ലോഹിയേട്ടൻ വിളിച്ചപ്പോൾ പറഞ്ഞത്..; ഇത് ഒരു കാമ്പസ് പ്രണയകഥയാണ്..; ഇതിൽ, 'ഗസ്റ്റ് അപ്പിയറൻസ്' ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്..; ഒരു ജൂനിയർ ആർട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്..! അങ്ങനെ പോയി ചെയ്ത സീനുകൾ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.!

    ആ ഫോൺ കോളിലൂടെ എന്റെ പേടിയും വിഷമവുമെല്ലാം മാറി, നടൻ ബാലയുടെ മനസ്സ് തണുപ്പിച്ച വ്യക്തി
    എന്നാൽ..; ഈ സീനുകൾ ഷൂട്ട് കഴിഞ്ഞ് ഞാൻ മടങ്ങി പോകാൻ തുടങ്ങുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു..; ഷമ്മീ, ചിലപ്പോൾ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും..; ചാക്കോച്ചന്റെ കൂടെ ഒരു സീൻ കൂടി ഉൾപ്പെടുത്തുവാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്, എന്ന്..! അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളിൽ നിന്ന് കൊണ്ടുള്ള സീൻ..! ആ സീനും കഴിഞ്ഞപ്പോൾ വീണ്ടും അദ്ദേഹം പറഞ്ഞു. "ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും". എന്ന്..! അങ്ങനെ ഘട്ടം ഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടൻ ജന്മം കൊടുത്തത്.

    ഈ സിനിമയിൽ ഞാൻ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വൻസിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം..! 2003-ൽ സഹനടനുള്ള സംസ്ഥാന അവാർഡിന് അവസാനം വരെ പരിഗണനയിൽ ഉണ്ടായിരുന്ന ഈ കഥാപാത്രം..; പ്രസ്തുത ചിത്രം തമിഴിൽ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടൻ ഏല്പിച്ചത്..! നന്ദി ലോഹിയേട്ടാ..! എന്നിൽ അർപ്പിച്ച വിശ്വാസത്തിനും..; കാട്ടിയ കരുതലിനും..!

    shammi

    Read more about: shammi thilakan
    English summary
    Actor Shammi Thilakan Shared Memory Of Lohithadas Movie Kasthuriman|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X