For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ആണാണെന്ന് മനസിലാക്കിയത് അപ്പോഴാണ്!, ഇവിടെ ലൈംഗിക ദാരിദ്ര്യമാണ് പലർക്കും; ജയിൽ ജീവിതവും പറഞ്ഞ് ഷൈൻ

  |

  അടുത്തിടെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ പെട്ട മലയാള നടൻ ആരാണെന്ന് ചോദിച്ചാൽ അതിന് ഷൈൻ ടോം ചാക്കോ എന്നായിരിക്കും പ്രേക്ഷകരുടെ മറുപടി. അത്രയേറെ വിവാദങ്ങളാണ് അടുത്തിടെ നടന്റെ പേരിൽ ഉണ്ടായത്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെയാണ് നടൻ വിവാദങ്ങളിലൂടെ വാർത്തകളിലും നിറയുന്നത്.

  മലയാള സിനിമയിൽ നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ ഇപ്പോൾ. പോയ വർഷം നിരവധി സിനിമകളിലാണ് ഷൈൻ അഭിനയിച്ചത്. പല സിനിമകളിലും മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടാനും ഷൈനിന് കഴിഞ്ഞു.

  Also Read: എന്തുകൊണ്ടോ ഞാനതിന് കാത്തിരിക്കുകയായിരുന്നു; 35 വയസായതോടെ പലതും ചെയ്യണമെന്ന് തോന്നിയെന്ന് അര്‍ച്ചന കവി

  അതേസമയം, പൊതുവേദികളിലെയും അഭിമുഖങ്ങളിലെയും പെരുമാറ്റവും ചില പരാമർശനങ്ങളുമാണ് നടനെ വിവാദ നായകനാക്കി മാറ്റിയത്. അഭിമുഖങ്ങളിലെ പെരുമാറ്റത്തിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ നടന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, ഷൈനിന്റെ ഒരു പ്രസംഗമാണ് വൈറലായി മാറുന്നത്.

  പതിവിൽ നിന്ന് ഏറെ വ്യത്യസ്തമായി വളരെ പക്വതയോടെ സംസാരിക്കുന്ന ഷൈനാണ് വീഡിയോയിൽ. ജയിൽ ജീവിതം തന്നെ പഠിപ്പിച്ചതിനെക്കുറിച്ചും. ട്രാന്സ്ജെന്ഡേഴ്സിനോടുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടിനെകുറിച്ചുമൊക്കെയാണ് നടൻ സംസാരിക്കുന്നത്. ഷൈനിന്റെ പ്രസംഗം കേട്ട് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

  ഇത്രയും അച്ചടക്കത്തോടെ നിങ്ങൾ എന്നെ മുൻപ് കണ്ടിട്ടുണ്ടാകില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഷൈൻ സംസാരിച്ചു തുടങ്ങുന്നത്. 'ജീവിതത്തിൽ സ്വന്തമായി ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാൻ. ചിത്രകഥകൾ അല്ലാത്തവ വായിക്കാൻ എനിക്ക് താത്പര്യമില്ല. അനിയത്തി ആയിരുന്നു എനിക്ക് ബാലരമ വായിച്ചു കേൾപ്പിച്ചിരുന്നത്. അങ്ങനെ വായനയുമായി ഒരു ബന്ധവും ഇല്ലാതെ വളർന്ന വ്യക്തിയാണ് ഞാൻ,'

  '60 ദിവസത്തെ എന്റെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്. പൗലോ കൊയ്‌ലോയുടെ പുസ്തകത്തിന്റെ മലയാളം പതിപ്പ് ആണ് വായിച്ചത്. അവിടെ കേറുമ്പോൾ വേഗം ഇറക്കാം എന്ന രീതിയിൽ ആണ് കയറ്റി വിടുന്നത്. എന്നാൽ ജാമ്യം കിട്ടാതെ ഞാൻ സബ് ജയിലിൽ തുടരുന്ന സമയത്ത് എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്തകം എനിക്ക് കിട്ടുന്നത്,'

  'ചിത്രം നോക്കാൻ വേണ്ടി പുസ്തകം തുറന്നപ്പോൾ ചിത്രങ്ങൾ ഇല്ല. പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയിൽ വളരെ സാവധാനത്തിൽ ആണ് വായന. ജയിലിൽ ഒമ്പത് മണി ആകുമ്പോഴേ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാൻ കഴിയില്ല. എനിക്ക് കാത്തിരിക്കാൻ അടുത്ത പേജിന്റെ ചില പ്രതീക്ഷകൾ,'

  'ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നു തുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസിലാകുന്നത്. അടുത്ത പേജിൽ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷയാണ്. അന്ന് ഞാൻ പുസ്തകത്തെ അറിഞ്ഞു. 60 ദിവസം തള്ളി നീക്കാൻ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടൈൻ അല്ല. ആ 'പുസ്‌തകം' ആ എഴുത്തിന്റെ ശക്തി.

  'മനുഷ്യന് വായനയിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും മനസിലാക്കാം. കുറെ പേർക്ക് പുസ്തകവും ഇല്ല വായനയും ഇല്ല ഭാഷയും ഇല്ല. എന്നാൽ അവർ ഇതെല്ലാം നമുക്ക് മുൻപേ അനുഭവിച്ചറിയുന്നു. കാടിന്റെ മക്കൾ. നമ്മൾ പരിഷ്കൃത സമൂഹം. എന്തുകൊണ്ടാണ് നമ്മൾ ട്രാൻസ് വുമൺ എന്ന് വിളിക്കുന്നത്. അവർ സ്ത്രീ ആകാൻ ആണ് ആഗ്രഹിച്ചത്. എന്തിനാ നമ്മൾ ഇപ്പോഴും അവരെ ട്രാൻസ് വുമൺ എന്നും മെൻ എന്നും വിളിക്കുന്നത്,'

  'സ്ത്രീ എന്ന് വിളിക്കാൻ ആണ് അമേയയോട് ഞാൻ പറഞ്ഞത്. ഈ പുസ്തകത്തിന്റെ പേര് ട്രാൻസ് പെണ്ണായ ഞാൻ എന്നല്ലല്ലോ. ഈ ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാൻ ആകുമോ. ഞാൻ ആണ് ആണെന്ന് മനസിലാക്കിയത് ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചു ഇരുത്തിയ സമയത്താണ്. അതുവരെ നമ്മുക്ക് അതില്ല. നമ്മളൊക്കെ കുട്ടികൾ ആയിരുന്നു,'

  Also Read: 'കൗച്ച് വരെ ഒന്നും എത്തിയില്ല അതിനു മുൻപ്..!', കാസ്റ്റിങ് കൗച്ച് നേരിട്ട അനുഭവം പറഞ്ഞ് ജുവൽ മേരി

  'നമ്മുടെ സമൂഹം തന്നെയാണ് നമ്മളെ വേർതിരിക്കുന്നത്. എന്നാൽ അത് എന്തുകൊണ്ടാണെന്ന് പഠിപ്പിച്ചുതന്നിട്ടില്ല. സെക്സ് മോശപ്പെട്ട സംഭവം ആണ് പ്രവർത്തിയാണ് എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനെയൊക്കെ നമ്മൾ എത്തിപ്പെട്ടത്. സ്ത്രീയെ കണ്ടാൽ ആക്രമിക്കാനും, പുരുഷനെ കണ്ടാൽ അവൻ ആക്രമിച്ചു പോകും എന്ന അവസ്ഥയിലേക്കും എത്തിയത്. ഇവിടെ ലൈംഗിക ദാരിദ്ര്യമാണ്,'

  'ഇത് എവിടെകിട്ടും എങ്ങനെ കിട്ടും ആരുടെ കൈയ്യിൽ നിന്നും കിട്ടുമേന്നൊക്കെ ആളുകൾ ചിന്തിക്കുന്നു. ചില ചേട്ടന്മാർ പറയും കല്യാണം കഴിഞ്ഞ് ഇന്നലെ ഫസ്റ്റ് നൈറ്റ് ആയിരുന്നു, 17 എണ്ണമായിരുന്നു എന്നൊക്കെ. ഇങ്ങനെ പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം ഇപ്പോഴും കൊട്ടിഘോഷിക്കുന്നു. ഈ ഇടതുപക്ഷ സർക്കാർ വന്ന ശേഷമാണു ട്രാന്സ്ജെന്ഡേഴ്സിന് തന്നെ സ്ഥാനം കിട്ടി തുടങ്ങിയത്,' ഷൈൻ പറഞ്ഞു.

  Read more about: shine tom chacko
  English summary
  Actor Shine Tom Chacko Opens Up About His Prison Life In A Latest Speech Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X