For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയിലിൽ കിടന്നപ്പോൾ ആരും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചില്ല; ഭീഷ്മ സെറ്റിൽ മമ്മൂക്ക ഞെട്ടിച്ചു: ഷൈൻ

  |

  സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം ഉറപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ. വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. കഥാപാത്രങ്ങളായി ഷൈൻ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ അതേസമയം തന്നെ നിറയെ വിവാദങ്ങളും വിമർശനങ്ങളും ഷൈനെ ചുറ്റിപ്പറ്റി ഉയർന്നുവരാറുണ്ട്.

  കരിയറിന്റെ തുടക്കകാലത്ത് ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വന്ന മയക്കുമരുന്ന് കേസും അതിനെ തുടർന്നുണ്ടായ ജയിൽവാസവുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നതാണ്. അടുത്ത കാലത്തായി അഭിമുഖങ്ങളിൽ ഷൈൻ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളും പരാമർശങ്ങളുമാണ് താരത്തെ വിമർശനങ്ങളിലേക്കും വിവാദങ്ങളിലേക്കും തള്ളി വിട്ടത്. എന്നാൽ അതിനെല്ലാം തന്റെ പ്രകടനങ്ങളിലൂടെയാണ് താരം മറുപടി നൽകിയത്.

  കോഴിക്കറി വീഡിയോ കണ്ട് മമ്മൂക്ക അഭിനന്ദിച്ചത് എന്നെയല്ല, അതിന് കാരണവും പറഞ്ഞു: വിൻസി അലോഷ്യസ്

  കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ തല്ലുമാല അടക്കമുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക, നിരൂപക പ്രശംസ ഏറ്റുവാങ്ങുകയാണ് ഷൈൻ ഇപ്പോൾ. കുടുക്ക് ആണ് ഷൈനിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  ജയിലിൽ കിടന്ന സമയത്ത് ഒരാൾ പോലും ഇനി സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് ഒരാൾ തന്നെ സിനിമയിലേക്ക് വിളിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് ഷൈൻ പറയുന്നു. അത്തരം അവസരങ്ങൾ കാശിന്റെ പേരിൽ താൻ വേണ്ടെന്ന് വെക്കില്ല. പൈസ കുറവാണെന്ന് കരുതി ആരും ജോലി വേണ്ടെന്ന് വെക്കില്ലെന്നും ജോലി ഇല്ലാത്ത അവസ്ഥയാണ് ഏറ്റവും മോശമെന്നും ഷൈൻ പറഞ്ഞു.

  'ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടത്, അപകടത്തിന് ശേഷം കുറ്റബോധമായിരുന്നു'; സിദ്ധാർഥ് ഭരതൻ!

  ആരും കൂടെ കൂട്ടില്ല എന്ന് കരുതിയ ആൾക്ക് മമ്മൂട്ടി നൽകിയ ആത്മവിശ്വാസത്തെ കുറിച്ചും ഷൈൻ പറഞ്ഞു. 'ആ സമയത്ത് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ആരും എന്നെ വിളിക്കില്ല ആരും എന്റെ കൂടെ ഇനി ഫോട്ടോ എടുക്കില്ല ആരും എന്നെ കൂട്ടത്തിൽ കൂട്ടില്ല എന്നൊക്കെ. ഞാൻ അതിനു ശേഷം ആരോടൊപ്പവും സെൽഫി എടുക്കാറില്ല. പ്രത്യേകിച്ച് ആക്‌ടേഴ്‌സിന്റെ അടുത്ത്. ഒരാൾ വന്ന് സെൽഫി എടുക്കുന്നത് അത്ര സുഖമൊന്നുമില്ലെന്ന് നമുക്ക് അറിയാലോ. അതുകൊണ്ട് ഞാൻ ആരോടും ചോദിച്ചിട്ടില്ല'

  'എന്നാൽ ഭീഷ്മയുടെ സമയത്ത് മമ്മൂക്ക വിളിച്ചിട്ട്, ഷൈനെ വന്നേ നമുക്ക് ഒരു ഫോട്ടോയെടുക്കാം എന്ന് പറഞ്ഞു. അതൊക്കെ വളരെയധികം ആതമവിശ്വാസം ഉണ്ടാക്കിയതാണ്. ഒരു നടൻ എന്ന രീതിയിലും ഇങ്ങനെ ഒരു അവസ്ഥയിൽ നിന്ന് വന്ന ആൾ എന്ന നിലയിലും. ഇത്തരം അവസ്ഥയിലൂടെ കടന്ന് വന്ന ഒരാളെ മുന്നോട്ട് നയിക്കുന്നത് അങ്ങനത്തെ സന്ദർഭങ്ങളാണ്,' ഷൈൻ പറഞ്ഞു. തനിക്ക് അഭിനയം മാത്രമേ ഉള്ളു. മറ്റു എങ്ങോട്ടെങ്കിലും പോകണോ എന്തെങ്കിലും ചെയ്യാനോ താൻ ഇല്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.

  അണിഞ്ഞൊരുങ്ങി തൻവി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും

  Recommended Video

  Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss

  കൃഷ്ണശങ്കറിനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക്. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആഗസ്റ്റ് 19ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം മാറ്റുകയായിരുന്നു. ദുർഗ കൃഷ്ണ ആണ് ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രനുശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, സ്വാസിക റാംമോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  മാരൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണശങ്കർ അവതരിപ്പിക്കുന്നത്. വേറിട്ട ലുക്കിലാണ് കൃഷ്ണശങ്കർ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളും ടീസറും ശ്രദ്ധേയമായിരുന്നു. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. അഭിമന്യു വിശ്വനാഥ് ഛയാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ. എഡിറ്റർ വിന്നർ കിരൺ ആണ്. ശ്രുതി ലക്ഷ്‌മിയാണ് സംഗീത സംവിധാനം.

  Read more about: shine tom chacko
  English summary
  Actor Shine Tom Chacko opens up that when he was in prison he thought that nobody would call him to films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X