Don't Miss!
- News
റിപ്പബ്ലിക് ദിനം: രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് പ്രത്യേക അതിഥി
- Sports
കൂടുതല്‍ വൈറ്റ് വാഷ് ജയം, ഇന്ത്യന്‍ നായകന്മാരില് മുന്നിലാര്? ടോപ് ത്രീയെ അറിയാം
- Lifestyle
നല്ല സമയം അടുത്തെത്തി, കൈയ്യിലെത്തുന്നത് കിടിലന്‍ നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ദുബായിൽ ചെന്നിറങ്ങിയാൽ അപ്പോൾ പിടിച്ചുകൊണ്ട് പോകും! ഗോൾഡൻ വിസ കിട്ടാത്തതിന് കാരണം; ഷൈൻ പറയുന്നു
മലയാള സിനിമയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ഇന്ന് നടനെ കാണാം. പോയ വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ ഒരുപക്ഷെ ഷൈൻ ആയിരുന്നു. 2022 ൽ ഏറെ ശ്രദ്ധനേടിയ ഭൂരിഭാഗം മലയാളം സിനിമകളിലും ഷൈനിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഭീഷ്മപർവം, പട, തല്ലുമാല, കുമാരി, വിചിത്രം, ഭാരത് സർക്കസ് തുടങ്ങി നിരവധി സിനിമകളിലാണ് നടൻ അഭിനയിച്ചത്. ഇതിൽ ഭീഷ്മപർവം, തല്ലുമാല തുടങ്ങിയ സിനിമകളിലെ ഷൈനിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഷൈനിന്റെ കരിയറിൽ വലിയ വളർച്ച ഉണ്ടായത്. നായകൻ, വില്ലൻ, സഹനടൻ തുടങ്ങി എല്ലാ വേഷങ്ങളിലും ഷൈൻ മാറി മാറിയെത്തി.

അങ്ങനെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴും പലപ്പോഴും വാർത്തകളിൽ നിറഞ്ഞ താരം കൂടിയാണ് ഷൈൻ. നിരവധി വിവാദങ്ങളും വിമർശനങ്ങളുമാണ് നടന്റെ പേരിൽ ഉയർന്നത്. ഷൈൻ ലഹരിക്കടിമയാണെന്നത് അടക്കമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു.
അഭിമുഖങ്ങളിൽ ഷൈനിന്റെ സംസാരവും പെരുമാറ്റവുമെല്ലാം ഏറെ വിമർശനം നേരിട്ടിരുന്നു. ഷൈൻ അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ അഭിപ്രായമുയർന്നിരുന്നു. അതേസമയം നിരവധി പേർ ഷൈനിനെ പിന്തുണച്ചും രംഗത്തെത്തി. താരങ്ങൾ ഉൾപ്പെടെ ഷൈൻ സെറ്റിൽ ഇങ്ങനെയല്ല എന്ന് പറഞ്ഞ് പിന്തുണയുമായി എത്തിയിരുന്നു.
വിമാനത്തിന്റെ കോക്പിറ്റിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും ഷൈനിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടതുമാണ് നടന്റെ പേരിൽ ഏറ്റവും അടുത്ത് ഉണ്ടായ വിവാദം. ദുബായ് എയർപോട്ടിലായിരുന്നു സംഭവം. ഇതിന് ഷൈൻ നൽകിയ വിശദീകരണം പോലും പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു.
വിമാനം യഥാർത്ഥത്തിൽ പറക്കുന്നുണ്ടോ എന്ന് നോക്കാനാണ് താൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതെന്നാണ് ഷൈൻ പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഷൈനിനെതിരെ വ്യാപക ട്രോളുകളും വിമർശനവും ഉയർന്നിരുന്നു. അതിനിടെ ആയിരുന്നു ഇങ്ങനെയൊരു പ്രതികരണം.
ഇപ്പോഴിതാ, പുതിയ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ ഷൈൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തനിക്ക് ഇതുവരെ ഗോൾഡൻ വിസ ലഭിച്ചിട്ടില്ലെന്നും ഇത് വെള്ള ജ്വല്ലറിയിൽ കിട്ടുന്ന സാധനമാണോ എന്നൊക്കെയാണ് ഷൈൻ അയ്യർ ഇൻ ദുബായ് എന്ന സിനിമയുടെ ലോഞ്ച് ഇവന്റിൽ ചോദിച്ചത്. ജോഷി, സിബി മലയിൽ, സത്യൻ അന്തിക്കാട്, മുകേഷ് തുടങ്ങിയവർ എല്ലാം പങ്കെടുത്ത ചടങ്ങിലെ ഷൈനിന്റെ പ്രസംഗം വൈറലാണ്.

ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അയ്യർ ഇൻ ദുബായ്. ധ്യാനിന്റെയും എന്റെയും ഇന്റർവ്യൂ റിലീസിന് മുന്നേ കിട്ടുമോയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്ന് ഷൈൻ വേദിയിൽ പറഞ്ഞു. ആളുകൾ ഇപ്പോൾ കാണുമ്പോൾ ഇന്റർവ്യൂ കണ്ടു ഇന്റർവ്യൂ കണ്ടു എന്നാണ് പറയാറുള്ളത്. അവരോട് പടം കാണാനാണ് ഇന്റർവ്യൂ കൊടുക്കുന്നതെന്ന് പറയാറുണ്ട്. തിയേറ്ററിൽ ഇന്റർവ്യൂ സ്ക്രീൻ ചെയ്യേണ്ടി വരുമോ എന്നാണ് ഞാൻ ചോദിക്കുന്നതെന്നും ധ്യാൻ പറഞ്ഞു.
സംവിധായകൻ നിഷാദ് എം എയോട് എന്നാണ് ദുബായിക്ക് പോകുന്നെ എന്നും ഷൈൻ വേദിയിൽ വെച്ച് ചോദിക്കുന്നുണ്ട്. ദുബായിയിൽ ചെന്ന് ഇറങ്ങുമ്പോൾ വിളിക്കും ഗോൾഡൻ വിസ എന്ന് പറഞ്ഞ്. ഇത് ഏത് ജ്വല്ലറിയിലാണ് കിട്ടുക. ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. മൂന്ന് നാല് പേര് ഒരുമിച്ച് അപ്ലൈ ചെയ്ത കൊണ്ടാണെന്ന് തോന്നുന്നു.
അവിടെ ചെന്ന് ഇറങ്ങുമ്പോൾ തന്നെ ഇവർ നമ്മളെ ഓഫീസിലേക്ക് പിടിച്ചുകൊണ്ട് പോകും. അങ്ങനെ മൂന്ന് നാല് പേര് വിളിച്ചുകൊണ്ട് പോയി. നമ്മുക്ക് അറിയില്ലല്ലോ ഇവർ തമ്മിൽ എന്തെങ്കിലും ശത്രുത ഉണ്ടോയെന്ന്. മലയാളികൾ ആണെന്നും ഷൈൻ പറഞ്ഞു. അതേസമയം, അവസാനം ഇപ്പോൾ താൻ വേദികളിൽ ഒന്നും അധികം സംസാരിക്കാറില്ലെന്നും ഷൈൻ പറയുന്നുണ്ട്. അതിനു ശേഷമാണ് വേദി വിടുന്നത്.