അച്ഛന്റെ മോഡുലേഷനാണ് ഞാൻ പിന്തുടരുന്നത്, എന്റെ ശബ്‌ദത്തെ കളിയാക്കുന്നവരുമുണ്ട്; ഷോബി തിലകൻ പറയുന്നു

നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലകളിലെല്ലാം മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ഷോബി തിലകൻ. ചിലപ്പോൾ ഷോബി തിലകൻ എന്ന നടനെക്കാൾ ഏറെ പരിചിതം അദ്ദേഹത്തിലെ ഡബ്ബിങ് ആർട്ടിസ്റ്റിനെയായിരിക്കും. സിനിമകളിലും സീരിയലുകളിലുമായി അത്രയേറെ കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ശബ്‌ദം നൽകിയിരിക്കുന്നത്. രണ്ടര പതിറ്റാണ്ടിലേറെയായി അദ്ദേഹം മലയാള സിനിമയിലെ ഡബ്ബിങ് മേഖലയിലുണ്ട്.

മലയാളികൾ ആഘോഷമാക്കിയ ചില കഥാപാത്രങ്ങൾക്ക് ഒക്കെ ശബ്ദം നൽകിയത് ഷോബിയാണ്. പഴശ്ശിരാജയിൽ ശരത് കുമാർ അവതരിപ്പിച്ച എടച്ചേന കുങ്കന് ശബ്ദം നൽകിയത് ഷോബിയായിരുന്നു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ മലയാളം പതിപ്പിൽ വില്ലന്‍ കഥാപാത്രമായ പല്‍വാല്‍ ദേവന് ശബ്ദം കൊടുത്തതും ഷോബി ആയിരുന്നു. ഈ കഥാപാത്രങ്ങൾക്ക് ലഭിച്ച പ്രേക്ഷക പ്രീതിക്ക് പിന്നിൽ ഷോബി തിലകന്റെ ശബ്‌ദവും ഉണ്ട്. ഇതുകൂടാതെ തിലകന്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് വേണ്ടിയും ഷോബി ശബ്ദം നല്‍കിയിരുന്നു.

Shobi Thilakan

ഇപ്പോഴിതാ, തന്റെ ശബ്‌ദത്തെ കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകൻ. കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ശബ്ദത്തിന് എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തന്റെ ശബ്‌ദത്തെ രണ്ടു രീതിയിലാണ് താൻ കാണുന്നതെന്ന് ഷോബി പറയുന്നു. താൻ എപ്പോഴും അച്ഛന്റെ മോഡുലേഷനുകളാണ് പിന്തുടരുന്നത് അതനുസരിച്ച് തന്റെ ശബ്ദത്തിന് താൻ പത്തിൽ ഒമ്പത് മാർക്കും നൽകും മറ്റൊരു രീതിയിൽ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വെച്ചു നോക്കുമ്പോൾ അഞ്ച് മാർക്ക് മാത്രമേ നൽകു എന്നും ഷോബി പറയുന്നു. അതിന് ഷോബി പറയുന്ന കാരണങ്ങൾ ഇവയാണ്.

'എന്റെ ശബ്‌ദം വളരെ ഗാംഭീര്യമുള്ള ശബ്ദമാണെന്നാണ് എല്ലാവരും പറയുന്നത്. ചിലർ പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദമെന്നും എന്റെ ശബ്ദത്തെ പറയാറുണ്ട്. സീരിയൽ മേഖലയിൽ തന്നെ ചിലർ എന്നെ കറുമുറു എന്ന് കളിയാക്കി വിളിക്കാറുണ്ട്. അതൊക്കെ ശബ്ദത്തിന്റെ ഒരു ദോഷമായാണ് കാണുന്നത്. ചില കഥാപാത്രങ്ങൾ അതുകൊണ്ട് തന്നെ കിട്ടാറില്ല.'

'എനിക്ക് ഇഷ്ടമുള്ള ചില കഥാപാത്രങ്ങൾ ഈ ശബ്ദത്തിന്റെ ഗാംഭീര്യം കൊണ്ടും ബേസ് കൂടുതലായത് കൊണ്ടും നഷ്ടപ്പെട്ടിട്ടുണ്ട്‌. ചോക്ലേറ്റ് നായകന്മാരുടെ ശബ്‌ദം ചെയ്യാൻ ഒന്നും എന്റെ ശബ്‌ദം പറ്റില്ല. എല്ലാവര്ക്കും അറിയുന്ന ശബ്ദമായതിനാൽ ശബ്ദത്തിൽ വലിയ മാറ്റമൊന്നും വരുത്താനും സാധിക്കില്ല. അങ്ങനെ ഒരു രീതിയിൽ തനിക്ക് കഥാപാത്രങ്ങൾ നഷ്ടപ്പെട്ടതും എല്ലാം വെച്ച് നോക്കുമ്പോൾ ഞാൻ അഞ്ച് മാർക്കെ കൊടുക്കൂ. അല്ലെങ്കിൽ ഞാൻ ഒമ്പത് കൊടുക്കും.' ഷോബി പറഞ്ഞു.

തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ നൽകിയ പ്രതികരണങ്ങൾ അനുസരിച്ച് വേണമെങ്കിൽ ഒമ്പത് മാർക്കും കൊടുക്കാമെന്നാണ് തന്റെ വിശ്വാസമെന്നും ഷോബി കൂട്ടിച്ചേർത്തു.

Read more about: thilakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X