Don't Miss!
- News
രാഹുലിനെ ബ്രാന്‍ഡാക്കാന്‍ കോണ്‍ഗ്രസ്; ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ജനങ്ങളിലേക്ക്
- Automobiles
ടാറ്റ സിയറയുടെ ഇൻ്റീരിയർ ചിത്രങ്ങൾ വൈറൽ; വേറെ ലെവൽ
- Lifestyle
കൊളുത്തുന്ന ഓരോ ദീപത്തിലും ഇപ്രകാരമാണ് ഫലങ്ങള്‍: ഐശ്വര്യത്തുടക്കം ഇങ്ങനെ
- Finance
സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ
- Sports
IND vs NZ: ലോര്‍ഡ് ശര്‍ദുല്‍ വേണ്ട! രണ്ടാം മത്സരത്തില്‍ ഉമ്രാന് മാലിക് മതി-കാരണങ്ങളിതാ
- Travel
റിപ്പബ്ലിക് ദിനം 2023: രാജ്യം ഒരുങ്ങുന്നത് ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്ക്, 50 യുദ്ധ വിമാനങ്ങളുമായി വ്യോമസേന
- Technology
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
ദുല്‍ഖറിന്റെ ബുദ്ധി കണ്ട് ഞാന്‍ അന്നേ ഞെട്ടിയതാ; കുഞ്ഞ് ഡിക്യു ഞെട്ടിച്ചതിനെക്കുറിച്ച് സിദ്ധീഖ്
മലയാള സിനിമയിലെ മുതിര്‍ന്ന നടനാണ് സിദ്ധീഖ്. വര്‍ഷങ്ങളായി മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ സിദ്ധീഖുണ്ട്. നായകനായും വില്ലനായും സഹനടനായുമെല്ലാം സിദ്ധീഖ് അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മലയാള സിനിമയിലെ മുന്‍നിരയ്ക്കൊപ്പം തന്നെ പുതുതലമുറയ്ക്കൊപ്പവുമെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ് സിദ്ധീഖ്.
മലയാള സിനിമയിലെ മെഗാ സ്റ്റാറായ മമ്മൂട്ടിക്കൊപ്പവും മകന് ദുല്‍ഖര്‍ സല്‍മാനൊപ്പവും അഭിനയിച്ചിട്ടുണ്ട് സിദ്ധീഖ്. ഇപ്പോഴിതാ ദുല്‍ഖറിനെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സിദ്ധീഖ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ദുല്‍ഖറിനെ ആദ്യമായി കാണുമ്പോള്‍ ദുല്‍ഖറിന് മൂന്ന് വയസാണ്. ഞാന്‍ സിനിമയില്‍ വന്ന് കുറച്ചുനാള്‍ കഴിഞ്ഞാണ്. പുറപ്പാട് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മറ്റൊരു സിനിമയ്ക്കായി മമ്മൂക്ക അന്ന് മീശയെടുത്തിരുന്നു. പുറപ്പാടില്‍ മീശ ഒട്ടിച്ചാണ് അഭിനയിച്ചിരുന്നത്. മമ്മൂക്ക താമസിക്കുന്ന ഗസ്റ്റ് ഹൗസിലാണ് ഷൂട്ടിംഗ്. മമ്മൂക്കയുടെ കൂടെ ഇത്തയും രണ്ട് മക്കളുമുണ്ട്. ഞങ്ങളവിടെ പുറത്തിരിക്കുമ്പോഴാണ് മമ്മൂക്ക ഉച്ചയ്ക്കത്തെ ബ്രേക്ക് കഴിഞ്ഞിട്ട് ഷൂട്ടിലേക്ക് പോകുന്നത്.

മീശയൊക്കെ ഒട്ടിച്ച് വച്ചാണ് പോകുന്നത്. പക്ഷെ ഇത് ദുല്‍ഖര്‍ കണ്ടിരുന്നില്ല. ഇക്ക പോയ ശേഷം ഇവന് സുറുമിയുടെ അടുത്ത് വന്നിട്ട് ചോദിക്കുകയാണ്, വാപ്പച്ചി പോയോ? അവള് പോയി എന്നു പറഞ്ഞു. മീശ വച്ചാ? എന്നാണ് പിന്നെ ചോദിച്ചത്. എനിക്കാ ചോദ്യം ഇഷ്ടപ്പെട്ടു. ആ പ്രായത്തിലും എന്ത് ബുദ്ധിപരമായിട്ടാണ് അവനത് ചോദിച്ചത്. അന്നേ വളരെ കാര്യഗൗരവ്വമുള്ള ആളെപോലെയാണ് സംസാരിക്കുക.
പിന്നെ കുറേക്കൂടി വളര്‍ന്നിട്ടാണ് കാണുന്നത്. ഞാനും മമ്മൂക്കയും കൂടെ എവിടെയോ പോവുകയാണ്. നീ രാവിലെ വീട്ടിലേക്ക് വാ നമുക്ക് ഒരുമിച്ച് പോകാമെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നു. ആറ് മണിയൊക്കെ കഴിഞ്ഞിട്ടേയുള്ളൂ. അവന് വന്നിരുന്നു. ഒട്ടും സംസാരിക്കില്ല. കണ്ണടയൊക്കെയുണ്ട്. ആ സമയത്ത് ഒരു സിനിമ ഇറങ്ങിയിരുന്നു. അവന് വന്നിരുന്നപ്പോള്‍ ആ സിനിമ കണ്ടുവോ എന്ന് ഞാന്‍ ചോദിച്ചു.

ആ കണ്ടുവെന്ന് പറഞ്ഞു. എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ വെരി പ്രെഡിക്റ്റബിള്‍ എന്നായിരുന്നു മറുപടി. എന്തൊരു ഇന്റലിജന്റ് മറുപടിയാണ്. സിനിമ നല്ലതാണെന്നോ മോശമാണെന്നോ ഒന്നുമല്ല, വെരി പ്രെഡിക്റ്റബിള്‍ എന്നായിരുന്നു പറഞ്ഞത്. അതൊക്കെ അവനും ഓര്‍ക്കുന്നുണ്ടെന്നാണ് സിദ്ധീഖ് പറയുന്നത്. പിന്നാലെ ജയറാമിന്റെ മകന് കാളിദാസ് ജയറാമിനെക്കുറിച്ചും സിദ്ധീഖ് മനസ് തുറക്കുന്നുണ്ട്.

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജയറാം. ജയറാം പറയുന്ന തമാശ ഞാന്‍ പറഞ്ഞാല്‍ ശരിയാകില്ല. ജയറാം പറയുന്നൊരു രീതിയുണ്ട്. എടാ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന് അവിടെ നില്ക്കുന്നു വിത്ത് തോക്ക് എന്നാകും പറയുക. അല്ലാതെ ഒരാളവിടെ തോക്കുമായി വന്നു നില്ക്കുന്നുവെന്നാകില്ല. അന്ന് കാളിദാസന് കുഞ്ഞാണ്. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ അവന് വന്നു. അപ്പാ, അവിടെ ഞാന്‍ ചെല്ലുമ്പോള്‍ അമ്മ വന്ന് നില്ക്കുന്നു, വിത്ത് വടി എന്നു പറഞ്ഞു. ഞാനിത് കേട്ടതും പൊട്ടിച്ചിരിച്ചുപോയി. ആ വിത്ത് വടി ഞാന്‍ എപ്പോഴും ഓര്‍ക്കുന്നുണ്ടെന്നാണ് സിദ്ധീഖ് പറയുന്നത്.
അതേസമയം, എന്നാലും എന്റളിയാ ആണ് സിദ്ധീഖ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. നിരവധി സിനിമകളാണ് സിദ്ധീഖിന്റേതായി അണിയറയിലുള്ളത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ആണ് സിദ്ധീഖിന്റെ പുതിയ സിനിമ. പിന്നാലെ മോഹന്‍ലാല്‍ ചിത്രം റാം, വോയ്സ് ഓഫ് സത്യനാഥന് തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. മലയാള സിനിമയുടെ മാറ്റത്തിെനൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് സിദ്ധീഖ്.
-
ആദ്യം മരിക്കുക ഞാനും, നിങ്ങള്‍ അനുഭവിക്കുമെന്ന് രമ്യ; വീട്ടില്‍ കയറ്റില്ലെന്ന മകളുടെ ഭീഷണി
-
അവരാണ് എന്നോട് ആദ്യം സംവിധായകനാകാൻ പറയുന്നത്, അന്നുവരെ അതിനെ പറ്റി ചിന്തിച്ചിരുന്നില്ല, കാരണമിതാണ്!: ലാൽ ജോസ്
-
മുകുന്ദനുണ്ണി ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു, ചിലര്‍ക്കൊക്കെ വിഷമമുണ്ടാകാം; തുറന്നു പറഞ്ഞ് വിനീത്