twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ ആ ആസിഫ് അലിയെ കണ്ട് പഠിക്കെന്ന് മകനെ ഉപദേശിച്ച സിദ്ദിഖ്; കാരണമിതാണ്

    |

    മലയാള സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരിൽ ഒരാളാണ് സിദ്ദിഖ്. എല്ലാത്തരം വേഷങ്ങളും ഒരു പോലെ ചെയ്ത് ഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാറുണ്ട്. വില്ലനായിക്കോട്ടെ, ഹാസ്യ കഥാപാത്രമായിക്കോട്ടെ, സഹ നടനായിക്കോട്ടെ ഏത് റേഞ്ചിലുമുള്ള കഥാപാത്രങ്ങൾ അനായാസം അവതരിപ്പിക്കാൻ സിദ്ദിഖിന് കഴിയുമെന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം.

    കൈനിറയെ ചിത്രങ്ങളുമായി മലയാളത്തിൽ സജീവമായി നിൽക്കുന്ന നടൻ കൂടിയാണ് സിദ്ദിഖ്. പീസ് എന്ന സിനിമയാണ് സിദ്ദിഖിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്. നവാ​ഗതനായ കെ സൻഹീർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നഡ ഭാഷകളിലായൊരുങ്ങുന്ന ആക്ഷേപഹാസ്യ ചിത്രമാണ് പീസ്. സിദ്ദിഖിന് പുറമെ ജോജു ജോർജി, അനിൽ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം, വിജിലേഷ്, അർജുൻ സിങ്, ആശാ ശരത്, രമ്യാ നമ്പീശൻ, അതിഥി രവി, പൗളി വത്സൻ എന്നിവരും ചിത്രത്തിലുണ്ട്.

    'ബ്രൂസ് ലീ' കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഒന്നും ഷെയർ ചെയ്യരുതെന്ന് ഉണ്ണിമുകുന്ദൻ; റോബിൻ ഇല്ലേയെന്ന് ആരാധകർ'ബ്രൂസ് ലീ' കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഒന്നും ഷെയർ ചെയ്യരുതെന്ന് ഉണ്ണിമുകുന്ദൻ; റോബിൻ ഇല്ലേയെന്ന് ആരാധകർ

    സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് സിദ്ദിഖ് ഇപ്പോൾ

    സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് സിദ്ദിഖ് ഇപ്പോൾ. അതിനിടെ, ഒരു അഭിമുഖത്തിൽ മകന് താൻ നൽകിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് സിദ്ദിഖ്. മകൻ ഷഹീൻ സിദ്ദിഖിനോട് 'നീ ആ ആസിഫ് അലിയെ കണ്ടു പഠിക്കെന്ന്' ഉപദേശിച്ചത് നേരത്തെ ശ്രദ്ധനേടിയിരുന്നു. ഷഹീൻ ആണ് ഒരു അഭിമുഖത്തിൽ അത് പറഞ്ഞത്. ഇപ്പോൾ അങ്ങനെ ഉപദേശിക്കാനുണ്ടായ കാരണം പറയുകയാണ് സിദ്ദിഖ്. ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'ആസിഫിന്റെ ഡയലോഗ് പ്രസന്റേഷനും വളരെ നാച്ചുറലായി പെരുമാറുന്ന രീതിയൊക്കെ എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്. മറ്റു നടന്മാർക്ക് ഉള്ള പോലെ ഘനഗാംഭീര്യമുള്ള ശബ്‍ദമോ വലിയ ശരീരമോ ഒന്നും ആസിഫിനില്ല. ഒരു കൂട്ടത്തിൽ നിന്നാൽ തിരിച്ചറിയാൻ പോലും പാടുള്ള ഒരാളെ പോലെയാണ്. എന്നാൽ അവന്റെ ഓമനത്തം, അവൻ സംഭാഷണം പറയുന്ന രീതി. അത് അവതരിപ്പിക്കുന്ന രീതിയൊക്കെ അഭിനന്ദനം അർഹിക്കുന്നതാണ്. അതുകൊണ്ട് ഒരു മാതൃകയായി എടുക്കേണ്ടത് ആസിഫിനെ ആണെന്ന് ഷഹീനോട് പറഞ്ഞിട്ടുണ്ട്,' സിദ്ദിഖ് പറഞ്ഞു.

    ഷെയ്ൻ വരുന്നതും കാത്ത് മുതിർന്ന സംവിധായകൻ രണ്ടു മണിക്കൂർ കാത്തുനിന്നെന്ന് പോസ്റ്റ്; മറുപടിയുമായി താരംഷെയ്ൻ വരുന്നതും കാത്ത് മുതിർന്ന സംവിധായകൻ രണ്ടു മണിക്കൂർ കാത്തുനിന്നെന്ന് പോസ്റ്റ്; മറുപടിയുമായി താരം

    മകനെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്യാത്തതിനെ കുറിച്ചും സിദ്ദിഖ് സംസാരിച്ചു

    മകനെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്യാത്തതിനെ കുറിച്ചും സിദ്ദിഖ് സംസാരിച്ചു. 'റെക്കമെന്റ് ചെയ്ത് വരേണ്ട ഒരു മേഖലയല്ല സിനിമ. ആ കഴിവ് നമ്മുക്ക് ഉണ്ടാവണം. അത് ഉപയോഗിക്കാൻ അറിയണം. ഒപ്പം ഒരുപാട് കഷ്ടപ്പെടുകയും വേണം. റെക്കമെന്റ് ചെയ്യാൻ ആണെങ്കിൽ എത്ര സിനിമയിൽ റെക്കമെന്റ് ചെയ്യും. ഞാൻ പറഞ്ഞിട്ട് ഒരാൾ അവനെ കാസ്റ്റ് ചെയ്തിട്ട് അത് നന്നായില്ലെങ്കിലോ,' സിദ്ദിഖ് കൂട്ടിച്ചേർത്തു.

    'എനിക്കിനി ആരും വേണ്ട, കോമ്പോയൊക്കെ മതിയായി, സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല'; വിവാഹത്തെ കുറിച്ച് സൂര്യ!'എനിക്കിനി ആരും വേണ്ട, കോമ്പോയൊക്കെ മതിയായി, സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല'; വിവാഹത്തെ കുറിച്ച് സൂര്യ!

    Recommended Video

    ലുലുവിൽ അഴിഞാട്ടവുമായി ആസിഫ് കൂട്ടിന് നിവിനും | Mahaveeryar Team at Trivandrum |*Entertainment
    ഇതിനോടകം നിരവധി മലയാള സിനിമകളിൽ ഷഹീൻ സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്

    അതേസമയം, ഇതിനോടകം നിരവധി മലയാള സിനിമകളിൽ ഷഹീൻ സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്. അച്ഛാദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ലോ​ഗ്, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ്, അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്നിവയാണ് ചിത്രങ്ങൾ.

    കഴിഞ്ഞ മാർച്ചിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം സല്യൂട്ടിലും ഷഹീന്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ഷെഫീഖിന്റെ സന്തോഷം എന്ന പുതിയ ചിത്രത്തിലാണ് ഷഹീന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

    Read more about: siddique
    English summary
    Actor Siddique reveals why he advised his son to learn from Asif Ali goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X