twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

    |

    മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. നായകനായും സഹനടനായും ഹാസ്യ താരമായും വില്ലനായുമെല്ലാം നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന അദ്ദേഹം എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.

    Recommended Video

    താരപുത്രന്മാരെ കുറിച്ച് സിദ്ദിഖിന് പറയാനുള്ളത്

    മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പമെല്ലാം നിരവധി തവണ അഭിനയിച്ചിട്ടുള്ള സിദ്ദിഖിന് അവരുടെ മക്കളായ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലിനും ഒപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ രണ്ടു സൂപ്പർ താരങ്ങളുമായും വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന സിദ്ദിഖ് ഇപ്പോൾ അവരുടെ മക്കളെ കുറിച്ച് സംസാരിക്കുകയാണ്.

    ആ കോൾ കണ്ടപ്പോൾ അയ്യോ എന്തിനായിരിക്കും വിളിക്കുന്നേ എന്ന് മനസിൽ തോന്നി; സ്റ്റേജിൽ വികാരഭരിതനായി സിജു വിത്സൻആ കോൾ കണ്ടപ്പോൾ അയ്യോ എന്തിനായിരിക്കും വിളിക്കുന്നേ എന്ന് മനസിൽ തോന്നി; സ്റ്റേജിൽ വികാരഭരിതനായി സിജു വിത്സൻ

    ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും തമ്മിൽ എന്തെങ്കിലും സാമ്യത ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ്

    ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും തമ്മിൽ എന്തെങ്കിലും സാമ്യത ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് സിദ്ദിഖ് അവരെ കുറിച്ച് സംസാരിച്ചത്. രണ്ടുപേരും സൂപ്പർ താരങ്ങളുടെ മക്കളാണ് എന്നതിലപ്പുറം മറ്റു സാമ്യതകൾ ഒന്നുമില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. നിങ്ങൾ കാണുന്ന പ്രണവിനെയോ ദുൽഖറിനെയോ അല്ല താൻ കാണുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഒപ്പം അടുത്തിടെ ദുൽഖറിന്റെ സിനിമ കണ്ട് മെസേജ് അയച്ചപ്പോൾ ഉണ്ടായ അനുഭവവും സിദ്ദിഖ് പങ്കുവച്ചു. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ.

    'രണ്ടു സൂപ്പർ സ്റ്റാർസിന്റെ മക്കളാണ് എന്നതിനപ്പുറം മറ്റു സാമ്യതകൾ ഒന്നുമില്ല. പിന്നെ പുറത്തു നിന്ന് നിങ്ങൾ കാണുന്ന പ്രണവിനെയോ ദുൽഖറിനെയോ അല്ലല്ലോ ഞാൻ കാണുന്നത്. ഞാൻ ചെറുപ്പം മുതൽ കാണുന്ന കുട്ടികൾ അവർ എന്നോട് അങ്കിൾ എന്നൊക്കെ വിളിച്ചു ഇടപെടുന്നു. അപ്പോൾ നിങ്ങൾ കാണുന്ന ഒരു താരത്തെ എനിക്ക് കാണാൻ പറ്റില്ല. അതിപ്പോൾ മമ്മൂക്കയുടെ കാര്യമാണെങ്കിലും ലാലിന്റെ കാര്യമാണെങ്കിലും അങ്ങനെയാണ്.'

    'എന്നെ തായ്കെളവിയെന്ന് ആരും വിളിക്കരുത് എനിക്ക് അത് ഇഷ്ടമല്ല'; ലൈവിൽ നിത്യ മേനോൻ!'എന്നെ തായ്കെളവിയെന്ന് ആരും വിളിക്കരുത് എനിക്ക് അത് ഇഷ്ടമല്ല'; ലൈവിൽ നിത്യ മേനോൻ!

    ഞങ്ങൾ സംസാരിച്ചൊക്കെ ഇരിക്കുമ്പോൾ ഞാൻ തന്നെ ആലോചിക്കും

    'ഞങ്ങൾ സംസാരിച്ചൊക്കെ ഇരിക്കുമ്പോൾ ഞാൻ തന്നെ ആലോചിക്കും, നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള സൂപ്പർ താരം എന്ന് മാധ്യമങ്ങൾ എഴുതുന്ന ആളല്ലേ വളരെ സാധാരണക്കാരനായി ഇരുന്ന് എന്നോട് സംസാരിക്കുന്നതെന്ന്. ദുൽഖറും പ്രണവും ഒക്കെ എനിക്ക് മക്കളെ പോലെയാണ്,'

    'അടുത്തിടെ ദുൽഖറിന്റെ സീതാ രാമം കണ്ടിട്ട് ഞാൻ അവന് മെസേജ് അയച്ചു. മോനെ നന്നായിട്ടുണ്ട്. നല്ല സിനിമയാണ്, നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്, അവൻ എന്തോ ഒരു വലിയ നിധി കിട്ടിയ പോലെയാണ് അതിന്റെ മറുപടി എനിക്ക് അയക്കുന്നത്. എന്റടുത്ത് നിന്നുള്ള ഒരു അഭിനന്ദനം അവൻ അത്രയും വലിയ കാര്യമായിട്ടാണ് കാണുന്നത്. അങ്ങനെ ഉള്ള അവരെ കുട്ടികളായി തന്നെയാണ് കാണുന്നത്.' സിദ്ദിഖ് പറഞ്ഞു.

    'വാക്കുതർക്കം... ചായക്കപ്പ് എറിഞ്ഞ് പൊട്ടിച്ച് സെറ്റിൽ നിന്നും ഇറങ്ങിപ്പോയി'; അനുഭവം പറഞ്ഞ് നടി അനുമോൾ!'വാക്കുതർക്കം... ചായക്കപ്പ് എറിഞ്ഞ് പൊട്ടിച്ച് സെറ്റിൽ നിന്നും ഇറങ്ങിപ്പോയി'; അനുഭവം പറഞ്ഞ് നടി അനുമോൾ!

    പീസ് എന്ന ചിത്രമാണ് സിദ്ദിഖിന്റേതായി ഇനി പ്രദർശനത്തിന് എത്തുന്നത്

    അതേസമയം, പീസ് എന്ന ചിത്രമാണ് സിദ്ദിഖിന്റേതായി ഇനി പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്. നവാ​ഗതനായ കെ സൻഹീർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നഡ ഭാഷകളിലായൊരുങ്ങുന്ന ആക്ഷേപഹാസ്യ ചിത്രമാണ് പീസ്. സിദ്ദിഖിന് പുറമെ ജോജു ജോർജി, അനിൽ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം, വിജിലേഷ്, അർജുൻ സിങ്, ആശാ ശരത്, രമ്യാ നമ്പീശൻ, അതിഥി രവി, പൗളി വത്സൻ എന്നിവരും ചിത്രത്തിലുണ്ട്.

    Read more about: siddique
    English summary
    Actor Siddique talking about star kids Dulquer Salmaan and Pranav Mohanlal goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X