ചേച്ചിയുടെ വിവാഹമാണ് ഇനിയുള്ള തന്റെ ആഗ്രഹം; വലിയ മനസുള്ള ഒരാള് വേണമെന്ന് നടന്‍ സൂരജ്

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ മനോഹരമായ യാത്രയിലാണ്. പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെ ശക്തരായ മത്സരാര്‍ഥികളാണ് ഈ സീസണിലുള്ളത്. അതിലേറ്റവും ശ്രദ്ധ നേടിയത് നടന്‍ സൂരജ് തേലക്കാടിനാണ്. പരിമിതികളില്‍ നിന്നും കഠിനാധ്വാനം നടത്തി ജീവിതത്തില്‍ വിജയിച്ച അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് സൂരജ്. ഇത്തവണ ബിഗ് ബോസിലേക്ക് വന്നതോടെ തന്റെ കഥകള്‍ നടന്‍ തന്നെ ഷോ യിലൂടെ വെളിപ്പെടുത്തി തുടങ്ങി.

മുൻപ് വനിതയ്ക്ക് നല്‍കിയ അഭിമുഖവും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. സഹോദരി സ്വാതിയുടെ കൂടെയാണ് സൂരജ് അന്ന് അഭിമുഖത്തില്‍ സംസാരിച്ചത്. കാറ്, വീട് തുടങ്ങി ജീവിതത്തില്‍ ആഗ്രഹിച്ചതൊക്കെ ഓരോന്നായി താന്‍ സ്വന്തമാക്കി. ഇനിയുള്ള ഏക ആഗ്രഹം സഹോദരിയുടെ വിവാഹമാണെന്നാണ് നടന്‍ പറയുന്നത്. സൂരജിന്റെ വാക്കുകളിങ്ങനെയാണ്..

നിയുള്ള ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്

'ആദ്യം കാറ് വാങ്ങിച്ചു. അടുത്തത് വീടായിരുന്നു ലക്ഷ്യം. 2018 ല്‍ അതും സാധിച്ചു. നല്ല സൗകാര്യമുള്ള വീടാണ്. എന്റെയും ചേച്ചിയുടെയും പൊക്കത്തിന് അനുസരിച്ചാണ് സ്വിച്ച് ബോര്‍ഡും റൂമിലെ ഇന്റീരിയറുമെല്ലാം. ഇനിയുള്ള ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്. അവളെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാള്‍ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം. നടക്കും. നടക്കാതെ എവിടെ പോകാനാണെന്ന്' സൂരജ് ചോദിക്കുന്നു.

എന്റെ ആദ്യത്തെ സ്‌കിറ്റ് ഒരു പ്രണയകഥയായിരുന്നു

മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ് താന്‍ ആദ്യമായി മുഖം കാണിച്ച് തുടങ്ങിയത്. പക്രു ചേട്ടന്‍, സൂരാജേട്ടന്‍, ഉര്‍വശി ചേച്ചി, ലാല്‍ സാര്‍, സിദ്ദിഖ് സാര്‍ ഇവരൊക്കെ ആയിരുന്നു ജഡ്ജിങ് പാനലില്‍. എന്റെ ആദ്യത്തെ സ്‌കിറ്റ് ഒരു പ്രണയകഥയായിരുന്നു. അതൊരു വലിയ തോല്‍വിയായി മാറി. നെഗറ്റീവ് കമന്റ്‌സാണ് കൂടുതലായും ലഭിച്ചത്. പക്ഷേ പിന്നീട് കളി മാറി. ലിറ്റില്‍ സ്റ്റാര്‍സ് എന്ന ടീമില്‍ ഇടം കിട്ടി. അതോടെ ഒരുപാട് പേര്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നും സൂരജ് പറഞ്ഞു.

ആദ്യമൊക്കെ ഞങ്ങളെക്കാളും വിഷമിച്ചത് അച്ഛനും അമ്മയും ആയിരുന്നു

ആദ്യമൊക്കെ ഞങ്ങളെക്കാളും വിഷമിച്ചത് അച്ഛനും അമ്മയും ആയിരുന്നു. നാട്ടുകാരും ബന്ധുക്കളുമെല്ലാം അവരെ സഹതാപത്തോടെയാണ് നോക്കിയിരുന്നതെന്ന് സൂരജിന്റെ സഹോദരി സ്വാതി പറയുന്നു. സൂരജ് കലാരംഗത്ത് സജീവമായതോടെ എല്ലാവരും ചിരിച്ച് തുടങ്ങി. എങ്കിലും ഇടയ്‌ക്കൊക്കെ ചെറിയ വിഷ്മം വരാറുണ്ടെന്ന് സ്വാതി പറയുമ്പോള്‍ ചെറുതൊന്നുമല്ല ചേച്ചിയ്ക്ക് നല്ല വിഷമമുണ്ടെന്ന് സൂരജ് പറയുന്നു. അച്ഛന്‍ ഞങ്ങളെ രണ്ട് പേരെയും ഒരുപോലെയാണ് കലോത്സവങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നത്. വലിയ പ്രോത്സാഹനവും തന്നു. എന്നെക്കാളും കലാരംഗത്ത് ശോഭിക്കേണ്ടത് ചേച്ചിയാണ്. പക്ഷേ ഇപ്പോള്‍ ഭയങ്കര മടിയായി. ചുറ്റുപാടുകള്‍ നോക്കി നമുക്ക് ജീവിക്കാന്‍ പറ്റുമോ? പലരും പലതും പറയും. അതിലൊന്നും ടെന്‍ഷന്‍ അടിക്കരുതെന്നാണ് തന്റെ നയമെന്ന് സൂരജ് വ്യക്തമാക്കുന്നു.

Recommended Video

അഖിലും സൂരജും വേറെ ലെവലാണ് മക്കളെ | Bigg Boss Malayalam Season 4
റോബര്‍ട്ടിന്റെ വേഷത്തില്‍ അഭിനയിച്ചത് സൂരജാണ്

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായി തുടങ്ങിയതോടെയാണ് സൂരജ് തേലക്കാട് കലാരംഗത്ത് സജീവമാകുന്നത്. നിരവധി സ്‌റ്റേജ് ഷോ കളിലൊക്കെ പങ്കെടുത്ത താരം സിനിമകളിലും സജീവമായി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.5 എന്ന സിനിമയില്‍ റോബര്‍ട്ടിന്റെ വേഷത്തില്‍ അഭിനയിച്ചത് സൂരജാണ്. ഇപ്പോള്‍ ബിഗ് ബോസിലേക്ക് വന്ന താരത്തിന് എല്ലാവിധ ആശംസകളുമായി ആരാധകരും എത്തി.

അഞ്ച് മാസമായി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതാണ്; ഭര്‍ത്താവിനൊപ്പം ആ സന്തോഷം നടത്തിയതിനെ പറ്റി സൗഭാഗ്യ

Read more about: sooraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X