'അമ്മ കൃത്യസമയത്ത് വന്നത് രക്ഷയായി, അച്ഛൻ കൂടെയില്ലാത്തതാണ് എനിക്കിഷ്ടം'; ശ്രീജിത്ത് രവിയെ കുറിച്ച് മകൻ!
സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയ ലോകത്തെത്തിയ പ്രതിഭയാണ് നടൻ ടി.ജി രവി. നാടകത്തിലും സിനിമയിലുമായി അദ്ദേഹം അമ്പത് വർഷം പിന്നിട്ടു. മൂർക്കനിക്കര സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം കലാ ജീവിതം ആരംഭിച്ചത്.
വില്ലൻ പരിവേഷമുള്ള ടി.ജി രവിയുടെ ഉള്ളിൽ സാധുവായ മനുഷ്യനെ കുറിച്ച് സിനിമാ മേഖലയിലുള്ളവർ തന്നെ വാതോരാതെ സംസാരിക്കാറുണ്ട്.
1973 കാലഘട്ടം മുതൽ അദ്ദേഹം സിനിമാ ലോകത്തുണ്ട്. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി. ചാകര എന്ന ചിത്രത്തിലൂടെയാണ് വില്ലൻ വേഷത്തിലേക്ക് അദ്ദേഹം മാറിയത്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
ഇടക്കാലത്ത് കുറച്ച് നാളുകൾ സിനിമകളിൽ നിന്ന് വിട്ട് നിന്നിരുന്നു. 2006ൽ അമൃതം എന്ന ചിത്രത്തിലൂടെയാണ് പിന്നീട് തിരിച്ചെത്തിയത്. സുഭദ്രയാണ് ഭാര്യ.
രഞ്ജിത്ത്, ശ്രീജിത്ത് എന്നിവരാണ് മക്കൾ. ശ്രീജിത്തും മലയാളത്തിലെ ശ്രദ്ധേയ നടനാണ്. ഇപ്പോൾ ടി.ജി രവിയുടെ കൊച്ചുമകനും സിനിമയിലേക്ക് അരങ്ങേറിയിരിക്കുകയാണ്.

ശ്രീജിത്ത് രവിയുടെ ഇളയ മകനാണ് സിനിമയിലേക്ക് അരങ്ങേറിയിരിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന സിനിമയിലൂടെയാണ് റിതുൺജയ് ബാലതാരമായി അരങ്ങേറിയിരിക്കുന്നത്. ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രകാശൻ പറക്കട്ടെ.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയായി എത്തിയത്.
ഹിറ്റ് മേക്കേഴ്സ് എന്റർടൈയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമിച്ചിരിക്കുന്നത്.
Also Read: റിയാസ് ആണോ യഥാർഥ വിജയി? അണിയറപ്രവർത്തകർ ആരുടെ വിജയമാണ് ആഗ്രഹിച്ചത്? ബിഗ് ബോസ് പറയുന്നു!

ശ്രീജിത്ത് രവിയും സിനിമയിൽ അഭിനയിച്ചിരുന്നു. അടുത്തിടെയാണ് പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിലായത്. ഈ സംഭവത്തിന് ശേഷം ശ്രീജിത്ത് രവിയെ കുറിച്ച് മകൻ റിതുൺ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
റിതുണിന്റെ അഭിനയത്തിലുള്ള പ്രതിഭ കുടുംബത്തോടൊപ്പം റിതുൺ അഭിനയിച്ച ഷോർട്ട് ഫിലിമിലൂടെയാണ് നടൻ അജു വർഗീസ് മനസിലാക്കിയത്. അങ്ങനെയാണ് റിതുണിന് സിനിമയിലേക്ക് അവസരം ലഭിച്ചത്.
'നേരത്തെ ഷോർട്ട് ഫിലിമിലൊക്കെ അഭിനയിച്ചിട്ടുള്ളതിനാൽ ടെൻഷനൊന്നുമില്ലായിരുന്നു. ലവ് ആക്ഷൻ ഡ്രാമയിലെ ഡയലോഗ് പറഞ്ഞും ഞാൻ കൈയ്യടി നേടിയിരുന്നു.'

'ഷഹദ് ചേട്ടനും ധ്യാൻ ചേട്ടനും അജു ചേട്ടനുമെല്ലാം ആ ഡയലോഗ് കേട്ട് എന്നെ അഭിനന്ദിച്ചിരുന്നു. അച്ഛന് ഈ സിനിമയിൽ ചെറിയ വേഷമാണ്. എന്റെ ക്യാരക്ടറാണ് നന്നായത്. എന്റെ കൊച്ചുമോൻ എന്ത് കാണിച്ചാലും എനിക്കിഷ്ടമാവും.'
'സിനിമയുടെ പ്രിവ്യൂന് പോയപ്പോഴുള്ള അച്ഛച്ഛന്റെ കമന്റ് ഇതായിരുന്നു. ലോക് ഡൗണായിരുന്നതിനാൽ കഴിഞ്ഞ വർഷം സ്‌കൂളിൽ പോയിരുന്നില്ല. ഈ വർഷമാണ് ആദ്യമായി സ്‌കൂളിലേക്ക് പോയത്.'
'അപ്പോഴാവട്ടെ നല്ലൊരു അബദ്ധം സംഭവിക്കുകയും ചെയ്തു. അച്ഛൻ വൈകിട്ട് പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞിരുന്നു. അക്കാര്യം ഞാനോർത്തില്ല. എല്ലാവരും പോവുന്നത് പോലെ ഞാനും ബസിൽ കയറാൻ പോയി.'
Recommended Video

'ബസ് ബോയാണ് ഞാനും എന്നായിരുന്നു വിചാരിച്ചത്. ഞങ്ങളുടെ റൂട്ടിലേക്കുള്ള ബസിലായിരുന്നില്ല കയറിയത്. അതിനിടയിലാണ് അമ്മ സ്‌കൂളിലേക്ക് വന്നത്. കൃത്യസമയത്ത് തന്നെ അമ്മ വന്നതിനാൽ വേറെ എവിടേയും പോവാതെ രക്ഷപ്പെട്ടു.'
'പ്രത്യേകിച്ച് ആശങ്കയൊന്നുമില്ലാതെയാണ് കാമറയ്ക്ക് മുന്നിൽ നിന്നത്. പല സീനുകളും കൈയ്യിൽ നിന്ന് ഇട്ട് നാച്ചുറലായി അഭിനയിക്കുകയായിരുന്നു. ഗ്ലിസറിനില്ലാതെയാണ് കരഞ്ഞത്.'
'മറ്റൊരാൾ കരയുന്നത് കണ്ടാൽ എനിക്കും പെട്ടെന്ന് തന്നെ സങ്കടം വരും. അച്ഛൻ സെറ്റിൽ കൂടെയില്ലാതിരിക്കുന്നതാണ് എനിക്കിഷ്ടം. അതാവുമ്പോൾ കൈയ്യിൽ നിന്നും സ്വന്തമായി ഇടാമല്ലോയെന്നുമായിരുന്നു' റിതുൺ പറഞ്ഞത്.


Click it and Unblock the Notifications











