For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസ് ആണോ യഥാർഥ വിജയി? അണിയറപ്രവർത്തകർ ആരുടെ വിജയമാണ് ആ​ഗ്രഹിച്ചത്? ബിഗ് ബോസ് പറയുന്നു!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചു. ഇനി സീസൺ ഫൈവ് വരണമെങ്കിൽ മാസങ്ങൾ കഴിയണം. കഴിഞ്ഞുപോയ മൂന്ന് സീസണുകളെക്കാൾ ​ഗംഭീരമായാണ് നാലാം സീസൺ നടന്നതും അവസാനിച്ചതും.

  ഒന്നാം സീസൺ കഴിഞ്ഞ ശേഷം ആദ്യമായാണ് ഒരു സീസൺ മുഴുവനും പൂർത്തിയാകുന്നത്. രണ്ടും മൂന്നും സീസണുകൾ പാതി വഴിയിൽ മുടങ്ങിപ്പോയവയായിരുന്നു.

  മാത്രമല്ല ഇത്തവണത്തെ ​ബി​ഗ് ബോസ് മുംബൈയിലായിരുന്നു നടന്നത്. നാലാം സീസണിൽ ഇരുപത് മത്സരാർഥികളാണ് പങ്കെടുത്തത്.

  Also Read: 'ബ്ലെസ്ലി ​ഗൂ​ഗിൾ പേ വഴി ഫാൻസിൽ നിന്നും കാശ് പിരിച്ചു'; ന്യൂജെൻ രീതിയിലുള്ള തെണ്ടലെന്ന് പരിഹാസം, സത്യം ഇതാണ്!

  അതിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ഫസ്റ്റ് റണ്ണറപ്പ് ബ്ലെസ്ലിയും സെക്കന്റ് റണ്ണറപ്പ് റിയാസുമായിരുന്നു. ഫിനാലെ കഴിഞ്ഞ ശേഷം മത്സരാർഥികളടക്കമുള്ളവർ പറഞ്ഞത് യഥർഥത്തിൽ വിജയിയാകേണ്ടിയിരുന്നത് റിയാസ് സലീമായിരുന്നു എന്നാണ്.

  കൂടാതെ ഫിനാലെയ്ക്ക് ശേഷം ലൈവിൽ വന്ന മുൻ മത്സരാർഥി ഡെയ്സി പറഞ്ഞിരുന്നു റിയാസ് ഫിനാലെ സ്റ്റേജിലേക്ക് നടന്ന് വന്നപ്പോൾ ബി​ഗ് ബോസ് അണിയറപ്രവർത്തകരടക്കം റിയാസിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നുവെന്ന്.

  Also Read: 'ഒന്നാം വിവാഹ വാർഷികം ഉറക്കിമിളച്ച് ഇരുന്ന് ഡയപ്പറുകൾ മാറ്റി ആഘോഷിക്കുന്നു'; മനോഹരമായ കുറിപ്പുമായി റേച്ചൽ മാണി

  ഇപ്പോൾ അതിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് യഥാർഥ ബി​ഗ് ബോസ്. ബിഗ് ബോസ് എന്ന അദൃശ്യ മനുഷ്യനെ പ്രേക്ഷകർ ആരാധിക്കുന്നുണ്ട്. ആരെന്ന് അറിയാതെ ഒന്ന് കണ്ടിട്ടുപോലുമില്ലാതെയാണ് കഴിഞ്ഞ 4 സീസണുകളിലും ബിഗ് ബോസിനെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്.

  100 ദിവസങ്ങൾ മത്സരാർഥികളുമായി അദൃശ്യനായി അവർക്ക് നിർദേശങ്ങൾ നൽകി കൂടെ ഉണ്ടായിരുന്നത് ബിഗ് ബോസ് മാത്രമാണ്. മത്സരാർഥികളെപോലെ ബിഗ് ബോസിനെയും അതെ അളവിൽ തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

  ബി​ഗ് ബോസിന്റെ ​ഗാംഭീര്യമുള്ള ശബ്ദത്തിന് പിന്നിൽ ആരാണെന്ന് അറിയാൻ പ്രേക്ഷകർക്കും ആ​ഗ്രഹമുണ്ടായിരുന്നു.

  നാലാം സീസണിന്റെ ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞ ശേഷം മത്സരാർഥിയായിരുന്ന നിമിഷയാണ് ആദ്യം ബി​ഗ് ബോസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ജാസ്മിനും ബി​ഗ് ബോസിന്റെ ശബ്ദത്തിനുടയെ കണ്ട സന്തോഷം പങ്കുവെച്ചിരുന്നു.

  പ്രേക്ഷകർക്ക് എന്നപോലെ തന്നെ ബി​ഗ് ബോസ് അണിയറപ്രവർത്തകർക്ക് ഉള്ളിലെ പ്രേക്ഷകർക്കും ഓരോ ഫേവറേറ്റ് മത്സരാർഥിയുണ്ടായിരുന്നുവെന്നും അതിന്റെ ഭാ​ഗമായി ചിലപ്പോൾ റിയാസ് എന്ന് അവരിൽ ചിലർ വിളിച്ച് പറഞ്ഞതായിരിക്കുമെന്നുമാണ് ബി​ഗ് ബോസ് പറയുന്നത്.

  'റിയാസെന്ന് ബി​ഗ് ബോസ് അണിയറപ്രവർത്തകർ വിളിച്ച് പറയുന്നത് ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിരുന്നില്ല.'

  'പക്ഷെ സ്വഭാവികമായും അണിയറപ്രവർത്തകർക്കിടയിലാണെങ്കിലും പൊതു ജനങ്ങൾക്കിടയിലാണെങ്കിലും അവർക്ക് ഇഷ്ടമുള്ള മത്സരാർഥികൾ ഉണ്ടാകുമല്ലോ. ഷോ ഡയറക്ടരും ബി​ഗ് ബോസായി എത്തുന്ന ഞാനുമൊഴികെയുള്ള എല്ലാ അണിയറപ്രവർത്തകർക്കും അവരുടെ പ്രിയ മത്സരാർഥിയുണ്ടാകും.'

  'ആ സമയത്ത് അതുകൊണ്ട് ചിലപ്പോൾ അവർക്ക് ഇഷ്ടമുള്ള മത്സരാർഥിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകും. അത്രമാത്രമെ ഡെയ്സി പറഞ്ഞ കാര്യത്തിൽ എനിക്ക് പറയാനുള്ളു.'

  'ഇതുവരെയുള്ള സീസണുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സീസണും ഇപ്പോൾ കഴിഞ്ഞ് പോയ നാലാം സീസണായിരുന്നു. കുറെ നാളുകൾക്ക് ശേഷം ഒരു സീസൺ പൂർത്തിയാക്കാനും ​ഗ്രാന്റ് ഫിനാലെ നടത്താനും സാധിച്ചുവെന്നതാണ് അതിന് കാരണം.'

  Recommended Video

  Dilsha On Akhil Bigg Boss | പുറത്തുള്ള ഫാന്‍സ് മൊത്തം അഖിലിനൊപ്പം, അന്ന് ദില്‍ഷ വിചാരിച്ചത്‌

  'അതിന് ശേഷം ഇഷ്ടപ്പെട്ട സീസൺ ആദ്യത്തെതായിരുന്നു' ബി​ഗ് ബോസ് പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ നാല് മലയാളി പ്രേക്ഷകർ അക്ഷരാർഥത്തിൽ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു.

  ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയ ആറ് പേർക്കായി 21 കോടിയിലേറെ വോട്ടുകളാണ് ലഭിച്ചത്. തീർച്ചയായും ബിഗ് ബോസിന്റെ അടുത്ത സീസണായും പ്രേക്ഷകർ കാത്തിരിപ്പുണ്ടാകും.

  ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെയും സൂചന നൽകിയാണ് മോഹൻലാൽ ഗ്രാൻഡ് ഫിനാലെയിൽ നിന്ന് പോയത്. ബിഗ് ബോസ് മലയാളം മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദി വാൾട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റായ കെ.മാധവൻ ​ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് പറഞ്ഞിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Is Riyas The Real Winner? Here's What BB Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X