മക്കളെപ്പറ്റി പറഞ്ഞപ്പോൾ സിനിമയിൽപോലും കാണാത്ത ഭാവങ്ങളാണ് മമ്മൂട്ടിയിൽ കണ്ടത്; അനുഭവം പങ്കുവച്ച് ശ്രീനിവാസൻ!

മലയാള സിനിമയിലെ പകരക്കാരില്ലാത്ത രണ്ടു പ്രതിഭകളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും. തന്നെ മലയാള സിനിമയുടെ ഭാഗമാക്കിയതിൽ ശ്രീനിവാസനുള്ള പങ്കിനെ കുറിച്ച് മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. 1971ൽ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചതാണെങ്കിലും നടനെന്ന നിലയിൽ മമ്മൂട്ടിയുടെ വളർച്ച ആരംഭിക്കുന്നത് കെ.ജി ജോർജ് സംവിധാനം ചെയ്ത മേളയിൽ അഭിനയിച്ചത് മുതലാണ്. ആ ചിത്രത്തിലേക്ക് മമ്മൂട്ടിയെ നിർദേശിച്ചത് ശ്രീനിവാസനാണ്. അന്നുമുതൽ തുടങ്ങിയതാണ് ഇവർക്കിടയിലെ സൗഹൃദം.

അഭിമുഖങ്ങളിൽ ഇരുവരും രണ്ടുപേരെയും കുറിച്ച് വാചാലരാകാറുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് ആദ്യമായി ഒരു ചെക്ക് നൽകുന്നത് മമ്മൂട്ടിയാണെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. മേള എന്ന ചിത്രത്തിലായിരുന്നു അത്.

mammootty sreenivasan

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ശ്രീനിവാസൻ. മക്കളെ രണ്ടു പേരെയും മമ്മൂട്ടിക്ക് വലിയ ഇഷ്ടമാണെന്നും അവരെ പറ്റി സംസാരിച്ചപ്പോൾ സിനിമയിൽ പോലും കാണാത്ത മുഖഭാവങ്ങൾ അദ്ദേഹത്തിൽ കണ്ടെന്നും ശ്രീനിവാസൻ പറയുന്നു. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാനും മമ്മൂട്ടിയും കൂടി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മക്കളേയും മമ്മൂക്കയ്ക്ക് ഭയങ്കര ഇഷ്ടമാണ്. നിങ്ങൾ ശരിക്കും ഭാഗ്യവാനാണ് എന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു. ഞാൻ അങ്ങനെ പുള്ളിയെ പ്രശംസിക്കാറൊന്നുമില്ല. അതുകൊണ്ട് നെറ്റിയിൽ കുടിയൊക്കെ ലൈറ്റ് കത്തുന്ന പോലൊരു ഒരു തെളിച്ചും വന്നു',

'ഭാഗ്യവാൻ എന്ന് വിളിക്കാനുള്ള കാരണമെന്താണെന്ന മട്ടിൽ പുള്ളി എന്നെ ഒന്ന് നോക്കി. മറ്റൊന്നുമല്ല. നിങ്ങളുടെ രണ്ട് മക്കളും നിങ്ങളെ പോലെ ആയില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. പുള്ളിടെ മുഖത്ത് 37 വികാരങ്ങൾ അപ്പോൾ വന്നു, അത് സിനിമയിലൊന്നും കണ്ടിട്ടില്ല, പിന്നീടും അത് ഞാൻ കണ്ടിട്ടില്ല', ശ്രീനിവാസൻ പറഞ്ഞു.

mammootty sreenivasan

മകൻ ധ്യാനിനേയും കുറിച്ചും ശ്രീനിവാസൻ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. ലവ് ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തപ്പോൾ തനിക്ക് ധ്യാനിനോട് ബഹുമാനം തോന്നിയെന്ന് ശ്രീനിവാസൻ പറഞ്ഞു. 'ധ്യാൻ ആദ്യം സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അവന്റെ അവിടുത്തെ പ്രവർത്തികളിൽ എനിക്ക് അഭിമാനം തോന്നി',

;ഇത്രയൊക്കെ ചുരുങ്ങിയ കാലംകൊണ്ട് ഇവൻ പഠിച്ചല്ലോ എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് അവനിലെ സംവിധായകനെയാണ് എനിക്കിഷ്ടം, അത് അതു കഴിഞ്ഞേ നടൻ വരൂ', ശ്രീനിവാസൻ പറഞ്ഞു. അതേസമയം അസുഖ ബാധിതനായി കുറച്ചു നാൾ വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. അടുത്തിടെ കുറുക്കൻ എന്ന ചിത്രത്തിലൂടെ നടൻ തിരിച്ചുവരവ് നടത്തിയിരുന്നു.

നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മകൻ വിനീതിനൊപ്പമാണ് ശ്രീനിവാസൻ അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ, സുധീർ കരമന, ശ്രീകാന്ത് മുരളി, അൻസിബ ഹസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

അഭിനയത്തിന് പുറമെ എഴുത്തിലേക്കും ശ്രീനിവാസൻ കടക്കുന്നുണ്ട് എന്നാണ് വിവരം. സത്യൻ അന്തിക്കാടുമായി പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുന്നു എന്ന സൂചന സത്യൻ അന്തിക്കാടിൻ്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ നൽകിയിരുന്നു.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X