അതിൽ ആ സീൻ ഉണ്ടായിരുന്നെന്ന് അച്ഛന് അറിയാമായിരുന്നു; പരീക്ഷയുടെ തലേ ദിവസം വരെ സിനിമക്ക് പോയി: സുധീഷ്
സിനിമയും നാടകവുമായി കോഴിക്കോട് നിറഞ്ഞു നിന്നിരുന്ന താരമാണ് സുധീഷ്. ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി കഴിവു തെളിയിച്ച അഭിനേതാവാണ് അദ്ദേഹം. സിനിമകളിലെ വ്യത്യസ്ഥത നിറഞ്ഞ വേഷങ്ങൾ ആദ്യ കാലങ്ങളിൽ ലഭിച്ചില്ലെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം അതി ഗംഭീരമായിരുന്നു. കാമുകനായും നായകൻെ കൂട്ടുകാരനായും അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ സുധീഷ് എന്ന അഭിനേതാവ് സമ്മാനിച്ചിട്ടുണ്ട്. തന്നെക്കാൾ സിനിമയെ അടുത്തറിഞ്ഞത് ഒരുപക്ഷേ സുധീഷിന്റെ പിതാവ് തന്നെയായിരിക്കും.
"പരീക്ഷയുടെ തലേ ദിവസം വരെ എന്നെ സിനിമക്ക് കൊണ്ടു പോയിട്ടുള്ള ആളാണ് എന്റെ അച്ഛൻ. പ്രത്യേകിച്ചും ഇംഗ്ലീഷ് സിനിമകൾ മാത്രമാണ് കാണിക്കുന്നത്. പൊതുവേ ഇംഗ്ലീഷ് പടങ്ങളിൽ അശ്ലീല ചുവ നിറഞ്ഞ സീനുകൾ ഉണ്ടാവാറുണ്ട്. പക്ഷേ സിനിമ അടിപൊളിയായിരുന്നു. ഷീന ക്വീൻ ഓഫ് ജംങ്കിൾ എന്നായിരുന്നു സിനിമയുടെ പേര്. ഇതിൽ ഒരുപാട് സാഹസിക മുഹൂർത്തങ്ങളുണ്ട്. അത് കാണിക്കാനാണ് കാര്യമായി എന്നെ കൊണ്ടുപോയത്."

"അതിൽ ഇന്റിമേറ്റ് സീൻ ഉണ്ടായിരുന്നെന്ന് അച്ഛന് നന്നായി അറിയാമായിരുന്നു. ആ സീൻ എത്താറായപ്പോൾ അച്ഛൻ തന്റെ കൈയിലെ പേന എടുത്ത് താഴെയിട്ടു. കാരണം ആ സീൻ ഞാൻ കാണണ്ട എന്ന ഉദ്ദേശത്തിൽ ചെയ്തതായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു പേന എടുത്ത് തരാം ആദ്യം ഈ സീനൊന്ന് കഴിഞ്ഞോട്ടെ എന്ന്. സുധീഷ് പറഞ്ഞു. നിരവധി സിനിമകൾ അച്ഛനുമൊത്ത് കണ്ടിട്ടുണ്ടെന്നും സുധീഷ് പറഞ്ഞു." രസകരമായ ആ പഴയ ഓർമകൾ ഫ്ലവേഴ്സ് ഒരു കോടിയിലൂടെ ഓർത്തെടുക്കുകയായിരുന്നു സുധീഷ്.
പ്രശസ്ത നാടക നടനും സിനിമാ നടനുമായ ടി സുധാകരൻ നായരുടെ മകനാണ് സുധീഷ്. സിനിമയെ കുറിച്ച് വലിയ ഗ്രാഹ്യമുള്ള പ്രതിഭയായിരുന്നു അദ്ദേഹം. അതിനാൽ തന്നെ എല്ലാ സിനിമകളും അദ്ദേഹം കണ്ടിരുന്നു. ഒപ്പം മകനിൽ അത്തരം അറിവ് വളർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. സുധീഷ് സിനിമകളിൽ നിറ സാന്നിധ്യമാവുന്നതിനു മുന്നേ നാടകത്തിലും ഉണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സുധീഷ് ഒരു മുത്തശ്ശിയായി അഭിനയിച്ചിട്ടുണ്ട്.

നാടകവും സിനിമയും എല്ലാം വന്നപ്പോൾ മുന്നോട്ടുള്ള പഠനത്തെ മോശമായി ബാധിക്കാതെയാണ് സുധീഷ് മുന്നോട്ട് നീങ്ങിയത്. പ്രീഡിഗ്രിക്ക് മോശമില്ലാത്ത മാർക്ക് നേടിയിട്ടുണ്ട്. ബി. എസ്. സി ഫിസിക്സ് ആയിരുന്നു എടുത്തത്. പഠിച്ചു എന്ന് പറയാൻ സാധിക്കില്ല, കോളേജിൽ ചേർന്നു എന്ന് പറയുന്നതാവും നല്ലത്. കാരണം ആ സമയത്തെല്ലാം സിനിമ ചെയ്യുന്നുണ്ടായിരുന്നു. വേനൽകിനാവുകൾ, ചെപ്പടി വിദ്യ, ആധാരം തുടങ്ങിയ സിനിമകളെല്ലാം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ബി. എസ്. സി ഫസ്റ്റ് ക്ലാസ് നേടിയിട്ടുണ്ട്.
"സത്യത്തിൽ കിന്നാര തുമ്പികൾ ആണെന്ന് കരുതിയാണ് വേനൽ കിനാവുകളിൽ അഭിനയിക്കാൻ പോയത്. പക്ഷേ അപ്പോഴാണ് അറിഞ്ഞത് കെ. എസ് സേതുമാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണെന്നും എം.ടി വാസുദേവൻ നായരുടെ തിരക്കഥയാണെന്നും. പക്ഷേ അതി മനോഹരമായ ചിത്രം തന്നെയായിരുന്നു അത്." സുധീഷ് പറഞ്ഞു.


Click it and Unblock the Notifications











