For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും ആരെയും അറിയിക്കാതിരുന്നത് ഞങ്ങളുടെ വാശി, ദുൽഖറിന് മാത്രം അറിയാമായിരുന്ന രഹസ്യം; രഞ്ജിനി കുഞ്ചു പറയുന്നു

  |

  ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച സെക്കന്‍ഡ് ഷോയിലൂടെ വെളളിത്തിരയില്‍ എത്തിയ താരമാണ് സണ്ണി വെയ്ൻ. ഇന്ന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താൻ സണ്ണി വെയ്ന് സാധിച്ചിട്ടുണ്ട്. സഹതാരമായിട്ടാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളതെങ്കിലും തന്റേതായ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ നടന് സാധിച്ചിട്ടുണ്ട്.

  ആടിലെയും നീലാകാശം പച്ച കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലെയും സണ്ണി വെയ്ൻ കഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. അങ്ങനെ പ്രേക്ഷകര്‍ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് നടൻ അവതരിപ്പിച്ചിട്ടുള്ളത്.

  Also Read: 'അഭിപ്രായ പ്രകടനത്തിന് ഒരു മര്യാദ വേണം, സിനിമയുടെ റിവ്യു എടുക്കുന്നത് അപകടമാണ്'; പ്രതികരിച്ച് സിബി മലയിൽ!

  സണ്ണി വെയ്നെ പോലെ പ്രേക്ഷകർക്ക് സുപരിചിതയാണ് ഭാര്യ രഞ്ജിനി കുഞ്ചുവും. നർത്തകി ആയ രഞ്ജിനി റിയാലിറ്റി ഷോകളിലൂടെയും മറ്റുമാണ് ശ്രദ്ധനേടുന്നത്. എന്നാൽ സണ്ണിയെ വിവാഹം ചെയ്തതോടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്.

  ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ട് സർപ്രൈസായി വിവാഹിതരായതാണ് ഇരുവരും. എന്നാൽ ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പ്രണയവും വിവാഹവും ഒക്കെ രണ്ടുപേരും മറച്ചു വെക്കാനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് രഞ്ജിനി ഇപ്പോൾ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

  'ഏകദേശം പത്ത് പതിനൊന്ന് വർഷം ഞങ്ങൾ പ്രണയിച്ചു. ആരെയും അറിയിക്കാതെ അത് മുന്നോട്ട് കൊണ്ടുപോവുക വലിയ ടാസ്ക്ക് ആയിരുന്നു. വളരെ ക്ലോസ് ആയ ചില സുഹൃത്തുകൾക്ക് മാത്രമാണ് അറിയുകയുള്ളായിരുന്നു. ഞങ്ങളുടെ ഒരു വാശിയും ആയിരുന്നു അത് ആരെയും അറിയിക്കണ്ടെന്ന്,'

  'കല്യാണം കഴിഞ്ഞ ശേഷവും പ്രൈവസി പോകുന്നുണ്ട്. ഞാൻ അത്രയും ഫ്രീ ആയിട്ട് നടക്കുന്ന ആളാണ്. ആൾക്കും നിർബന്ധമായിരുന്നു നമ്മുക്ക് ഇത് അങ്ങനെ ആരെയും അറിയിക്കണ്ടെന്ന്. അതുപോലെ കല്യാണം സർപ്രൈസ് ആകാമെന്നതും ആളുടെ നിർബന്ധം ആയിരുന്നു,'

  'സർപ്രൈസ് ആയെന്നാണ് എന്റെയും വിശ്വാസം. ഞങ്ങൾ വിളിക്കുമ്പോൾ പോലും ഇത് പുറത്ത് ആരോടും പറയരുത് എന്ന് പറഞ്ഞു കൊണ്ടാണ്. ഇൻഡസ്ട്രിയിൽ ഡിക്യൂവിന് (ദുൽഖർ സൽമാൻ) അറിയാമായിരുന്നു. അത് അവസാന മൂന്ന് വർഷത്തിന് ഇടയിൽ ആണ്,'

  'സിനിമയിൽ എത്തണം എന്ന് ആൾ ഭയങ്കരമായി ആഗ്രഹിച്ചിരിന്നു. അന്ന് ഞാൻ പിന്തുണച്ചാലും ഇല്ലെങ്കിലും ആൾ എത്തുമായിരുന്നു. നമ്മുടെ കൂടെയുള്ള ആളെ നമ്മൾ എന്തായാലും പിന്തുണച്ചാലല്ലേ പറ്റുകയുള്ളു,'

  'എനിക്ക് ഇഷ്ടമുള്ള ഞാൻ ഹാപ്പിയാവുന്ന എന്ത് കാര്യവും ചെയ്യാനുള്ള സ്‌പേസ് എനിക്ക് തന്നിട്ടുണ്ട്. അതാണ് ഏറ്റവും ഇഷ്ടം തോന്നിയ ക്വാളിറ്റി. എന്ത് ചെയ്താലും എവിടെ പോയാലും സേഫ് ആയിരിക്കണം എന്നെ ഉള്ളു. എവിടെയാണ്, എന്താണ്, സേഫ് ആണോ എന്ന് മാത്രമാണ് അറിയേണ്ടത്. ആ ക്വാളിറ്റി ആണ് വലുത്. പങ്കാളി എന്ന നിലയിൽ നമുക്ക് നൽകുന്ന സ്‌പേസും ഒക്കെയാണ് പ്രധാനം,'

  'കെയറിങ് ഉണ്ടെന്ന് ഞാൻ പറയില്ല. അതിനുള്ള സമയമൊന്നുമില്ല. ഞാനും തിരക്കാണ്. ആളും തിരക്കാണ്. ഞാനും കൂടുതൽ കാര്യങ്ങളിൽ ഇടപെടാറില്ല. ഷൂട്ട് എവിടെയാണ് ഏത് സിനിമയാണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയാൻ പറ്റും. മറ്റൊന്നിലും ഇടപെടാറില്ല,'

  Also Read: 'ഓ.. സിനിമ ഇല്ലാത്തതു കൊണ്ട് തുണിയൂരി തുടങ്ങിയല്ലേ!'; വരുന്ന മോശം കമന്റുകളോട് പ്രതികരിച്ച് നയന എൽസ

  'ദിവസങ്ങളോളം ഞങ്ങൾ സംസാരിക്കാറ് പോലുമില്ല. ഇടക്ക് ഞാൻ അസിസ്റ്റന്റ് പയ്യനെ വിളിച്ച് ഒക്കെ ആണോയെന്ന് ചോദിക്കും. അത്രയേ ഉള്ളു. ഞാൻ അല്ലാതെ ഇറിറ്റേറ്റ് ചെയ്യറേ ഇല്ല. അത് പുള്ളിക്ക് ഭയങ്കര ദേഷ്യമാണ്.,' രഞ്ജിനി കുഞ്ചു പറഞ്ഞു.

  ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 'ദുൽഖർ ഒരു ബിഗ് ബ്രദറിനെ പോലെയാണ്. എപ്പോൾ വേണമെങ്കിലും എന്തിനും വിളിക്കാം. പക്ഷെ ഞാൻ അങ്ങനെ വിളിക്കാറില്ല. അത് എന്റെ ക്യാരക്ടർ ആണ്. ഞങ്ങൾ മീറ്റ് ചെയ്യുന്നത് ഒക്കെ വളരെ കുറവാണു. ആൾ ഭയങ്കര ഡൗൺ ടു എർത്ത് ആണ്. നമ്മളെ ഒന്നും അങ്ങനെ മൈൻഡ് ചെയ്യേണ്ട കാര്യം പോലുമില്ല. പക്ഷെ എന്നാലും ആൾ അങ്ങനെയാണ്,' രഞ്ജിനി പറഞ്ഞു.

  Read more about: sunny wayne
  English summary
  Actor Sunny Wayne's Wife Renjini Kunju Opens Up About Their Love Story And Marriage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X