'ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്‍, ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല'; ഉള്ളുനീറി സുരാജ്

ഹിറ്റ്‌മേക്കര്‍ ഷാഫിയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് ഇന്ന് മലയാള സിനിമ. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു മലയാളികളെ ഒരുപാട് ചിരിപ്പിച്ച സംവിധായകന്‍ യാത്രയായത്. ജനുവരി 16ന് കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയ്ക് ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഷാഫിയുടെ വിയോഗം ഒരിക്കലും നികത്താന്‍ പറ്റാത്ത വിടവാണ് മലയാള സിനിമയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആശുപത്രിയിലായിരിക്കെ ഷാഫിയെ കാണാന്‍ മമ്മൂട്ടിയടക്കമുള്ള പ്രമുഖരെത്തിയിരുന്നു. മരണാനന്തരം സോഷ്യല്‍ മീഡിയയിലൂടേയും മാധ്യമങ്ങളിലൂടേയും നിരവധി താരങ്ങളാണ് ഷാഫിയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിക്കുന്നത്. ഇപ്പോഴിതാ നടന്‍ സുരാജ് വെഞ്ഞാറമൂട് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

Suraj Venjaramoodu

ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഷാഫിയുടെ സിനിമകളില്‍ സുരാജ് വെഞ്ഞാറമൂടുണ്ടായിരുന്നു. ചട്ടമ്പിനാടിലെ ദശമൂലം ദാമുവെന്ന സുരാജിന്റെ കഥാപാത്രം സോഷ്യല്‍ മീഡിയ അടക്കിവാഴുന്ന ഐക്കോണിക് കഥാപാത്രമാണ്. ഷാഫിയുടെ വേര്‍പാട് തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നാണ് സുരാജ് വെഞ്ഞാറമൂട് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.

''എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സര്‍ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചില്‍. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം. അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യന്‍ ആയിരുന്നു എനിക്ക് അദ്ദേഹം. എന്നെന്നും മലയാളികള്‍ എന്നെ ഓര്‍മിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്‍. ഇനിയും ഉള്‍കൊള്ളാന്‍ ആകുന്നില്ല ഈ വേര്‍പാട്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരന്‍ നല്‍കട്ടെ. വിട'' എന്നാണ് സുരാജിന്റെ കുറിപ്പ്.

എറണാകുളം പുല്ലേപ്പടിയിലായിരുന്നു ഷാഫിയുടെ ജനനം. സംവിധായകന്‍ റാഫി സഹോദരനാണ്. അന്തരിച്ച സംവിധായകന്‍ സിദ്ധീഖ് അമ്മാവനാണ്. രാജസേനന്‍ സംവിധആനം ചെയ്ത ദില്ലിവാലാ രാജകുമാരന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് ഷാഫിയുടെ കരിയര്‍ ആരംഭിക്കുന്നത്. 2001 ല്‍ വണ്‍മാന്‍ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. ചിത്രം വലിയ വിജയം നേടിയതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Suraj Venjaramoodu

വണ്‍മാന്‍ ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി, 2 കണ്‍ട്രീസ്, മേക്കപ്പ് മാന്‍ തുടങ്ങി ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഷാഫി. മലയാളത്തിന് പുറമെ തമിഴിലും സിനിമയൊരുക്കിയി്ടടുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സംവിധാനത്തിന് പുറമെ നിര്‍മ്മാണത്തിലും തിരക്കഥയിലും ഷാഫി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: suraj venjaramoodu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X