For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുണ്ടില്ലാതെ തിയേറ്ററിൽ കയറിയ തിലകനും ജോൺ എബ്രഹാമും!, തിലകന്റെ പഴയ അഭിമുഖം വൈറൽ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് തിലകന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ തിലകന്‍ ചെയ്ത റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുകാലത്ത് നടന്റെ ഡേറ്റിന് വേണ്ടി കാത്തിരുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഏറെയാണ്. മലയാളത്തിലെ പകരക്കാരനില്ലാത്ത നടനാണ് തിലകൻ.

  മിക്ക സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ കൂടിയാണ് തിലകൻ. നാടകരംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിലകന്‍ അഭിനയിച്ചു. 2012 ൽ മരണത്തിന് കീഴടങ്ങും വരെ ഏകദേശം 200 ഓളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.

  Also Read: ഭക്ഷണം വാരിക്കൊടുത്തിരുന്നത് പോലും അമ്മ; മരണം കനകയെ വല്ലാതെ ബാധിച്ചു; നടിയെക്കുറിച്ച് സിദ്ദിഖ്

  മലയാളത്തിലെ അനശ്വര നടന്മാർക്കും സംവിധായകർക്കും ഒപ്പമെല്ലാം പ്രവർത്തിച്ചിട്ടുള്ള തിലകൻ അവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആൾ കൂടിയാണ്. നാടകങ്ങളിൽ നിന്ന് സിനിമയിലേക്ക് എത്തിയ തിലകൻ തന്റെ യാത്രയിലെ പല കഥകളും പല വേദികളിലും പങ്കുവച്ചിട്ടുണ്ട്. ഒരിക്കൽ അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ നടൻ ജോസ് പ്രകാശിനൊപ്പം പങ്കെടുത്തപ്പോൾ തിലകൻ പറഞ്ഞ ഒരു രസകരമായ അനുഭവ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

  നടൻ സിദ്ദിഖ് അവതാരകനായ പരിപാടിയിൽ തന്റെ യവ്വന കാലത്തെ വിശേഷങ്ങൾ പങ്കുവക്കുന്നതിനിടയിലാണ് രസകരമായ സംഭവവും തിലകൻ പങ്കുവച്ചത്. ജോസ് പ്രകാശും പ്രേം നസീറും അടക്കമുള്ള സിനിമ താരങ്ങൾ പങ്കെടുക്കാൻ പോയപ്പോൾ ഉള്ള അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. വൈറൽ വീഡിയോയിൽ തിലകൻ പറയുന്ന കഥ ഇങ്ങനെ.

  Also Read: രണ്ടര വർഷം കണ്ടകശനി ആയിരുന്നു, അതുകൊണ്ട് നല്ല പേര് പോയി; മോഹൻലാലിന്റെ ബെസ്റ്റ് ജാതകം: രജിത് കുമാർ

  'ജീവിത യാത്ര എന്ന തിക്കുറിശ്ശി എഴുതിയ ഒരു നാടകം കോട്ടയം സ്റ്റാർ തിയേറ്ററിൽ കളിച്ചിരുന്നു. ഞാനും സംവിധായകൻ ജോൺ എബ്രഹാമും അത് കാണാൻ പോയി. ഞങ്ങൾ അന്ന് ക്ലാസ്സ്‌മേറ്റ്സ് ആണ്. ലിനൻ മുണ്ടൊക്കെ ഉടുത്താണ് പോകുന്നത്. ലിനൻ മുണ്ടിന്റെ പ്രത്യേകത എന്തെന്നാൽ അഴിഞ്ഞു എന്ന് നമുക്ക് തോന്നുമ്പോൾ തന്നെ അത്‌ താഴെ വീഴും. ലിനൻ മുണ്ട് ഇല്ലാത്തവൻ അന്ന് ആണല്ല.'

  'തിയേറ്ററിന് മുന്നിലാണെൽ ഭയങ്കര തള്ളാണ്. തള്ളി കയറി ഞങ്ങൾ അകത്ത് ചെന്ന് ഇരുന്നു. മിസ് കുമാരി, പ്രേം നസീർ, ജോസ് പ്രകാശ്, തിക്കുറിശ്ശി അങ്ങനെ സിനിമാ താരങ്ങളുടെ ഒരു നാടകമാണ്. അതുകൊണ്ടാണ് കാണാൻ പോയത്. അവിടെ ഇരുന്ന് കഴിഞ്ഞപ്പോൾ ഒരു അനൗൺസ്‌മെന്റ്, 'രണ്ടു ലിനൻ മുണ്ട് ഇവിടെ കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ആരാണെന്ന് വച്ചാൽ അടയാള സഹിതം വന്നാൽ തരാമെന്ന്'

  Also Read: 'മികച്ച റോൾ മോഡലാണ്, ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്'; പൊതുവേദിയിൽ കണ്ണീർ മറയ്ക്കാൻ പാടുപെട്ട് ഭാവന!

  'ഞങ്ങൾ നോക്കുമ്പോൾ അത് ഞങ്ങളുടെ ആണ്. ആകെ അണ്ടർ വെയറും ഷർട്ടും മാത്രമേ ഉള്ളു, എങ്ങനെ പോയി വാങ്ങിക്കും! ജോൺ എന്നോട് എന്ത് ചെയ്യുമെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു അടുത്ത് ഇരിക്കുന്ന ആളിനോട് ചോദിക്കാമെന്ന്. അങ്ങനെ ചോദിച്ചു, 'ചേട്ടാ ആ മുണ്ട് ഒന്ന് തരാമോ ഞങ്ങടെ മുണ്ടാണ് അവിടെ കിട്ടിയിരിക്കുന്നത്. അത് കേട്ടതും അയാൾ ചൂടായി. മുണ്ടോ, അതെങ്ങനെ തരാൻ പറ്റും, അപ്പോൾ എനിക്ക് ഉടുക്കണ്ടേ' എന്ന് ചോദിച്ചു'

  'അപ്പോൾ ഞാൻ പറഞ്ഞു, അല്ല ചേട്ടൻ ഇപ്പോൾ ഇവിടെ ഇറക്കുകയല്ലേ. അണ്ടർ വെയർ ഉണ്ടല്ലോ എന്ന്, ഉടനെ പുള്ളി ഇല്ല എന്ന്.' എല്ലാവരെയും ചിരിപ്പിച്ചു കൊണ്ട് തിലകൻ പറഞ്ഞു. 'അവസാനം മറ്റൊരു ചേട്ടൻ എനിക്ക് ഉണ്ട് ഇന്നാ കൊണ്ടുപോയി വാങ്ങിച്ചോളൂ എന്ന് പറഞ്ഞു തന്നു അങ്ങനെ മുണ്ട് പോയി വാങ്ങി,' തിലകൻ പറഞ്ഞു. അമൃത ടിവിയുടെ ഫേസ്ബുക്ക് പേജിൽ അടുത്തിടെ പങ്കുവച്ച വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപേർ വീഡിയോക്ക് കമന്റും ചെയ്യുന്നുണ്ട്.

  Read more about: thilakan
  English summary
  Actor Thilakan's old Amrita TV interview with Jose Prakash and Siddique goes viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X