For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രശസ്ത നടന്റെ മരണം; വിലാപയാത്രയ്ക്കിടെ ആ നടന്റെ കോമാളിത്തരം; ഇറക്കിവിട്ടുവെന്ന് ടിനി ടോം

  |

  മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ടിനി ടോം. മിമിക്രി വേദികളിലൂടെയാണ് ടിനി ശ്രദ്ധേയനാകുന്നത്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. ഇപ്പോള്‍ മലയാള സിനിമയില്‍ നിറ സാന്നിധ്യമാണ്. താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലും ടിനിയുടെ സാന്നിധ്യമുണ്ട്.

  Also Read: ഐ ലവ് യു എന്ന് അവസാനം പറഞ്ഞയാള്‍! സിനിമയിലെ ആദ്യ പ്രതിഫലം എത്രയെന്നും മമ്മൂട്ടി

  ഇപ്പോഴിതാ ഒരു പ്രശസ്ത നടന്റെ മരണത്തിനിടെയുണ്ടായ സംഭവം തുറന്ന് പറയുകയാണ് ടിനി ടോം. കൗമുദി മൂവീസിന്റെ ടിനി കഥ എന്ന പരിപാടിയിലാണ് ടിനി ടോം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്ത്യന്‍ സിനിമയില്‍ തന്നെ അറിയപ്പെടുന്ന ഒരാളുടെ മരണമാണ്. രാത്രി പതിനൊന്ന്-പന്ത്രണ്ട് മണിയായപ്പോള്‍ ബാബുരാജ് ചേട്ടന്‍ വിളിച്ചാണ് പറയുന്നത്. ഞാനും ഇടവേള ബാബുവും ബി ഉണ്ണികൃഷ്ണനും ഉണ്ടാകും ടിനി വരണമെന്ന് പറഞ്ഞു. മരിച്ചയാളുടെ ബന്ധുക്കള്‍ വിദേശത്തു നിന്നും വരണം. ചെന്നപ്പോള്‍ മൃതദേഹത്തിന് ചുറ്റും ക്യാമറകളാണ്. ഒന്നും കാണാന്‍ പറ്റുന്നില്ല. ആളുകള്‍ വന്നു പോകുന്നു. ഇതിനിടെ ഏതെങ്കിലും പ്രശസ്തര്‍ വന്നാല്‍ ക്യാമറ മൊത്തം അങ്ങോട്ട് പോകുന്നു.

  Also Read: 'ഉമ്മ വെക്കലൊക്കെ പേഴ്‌സണൽ കാര്യങ്ങളാണ്; സോഷ്യൽ മീഡിയയിലൂടെ നാട്ടുകാരെ കാണിക്കില്ല!', ശരണ്യയും ഭർത്താവും

  പ്രശസ്തരെ കാണുമ്പോള്‍ ആളുകള്‍ അങ്ങോട്ട് പോകും. ആ സമയം മൃതദേഹം ഒറ്റയ്ക്കാകും. എല്ലാവര്‍ക്കും ആവശ്യം അവിടെ വരുന്നവരെ കാണുകയും അവരുടെ കൂടെ ഫോട്ടോയെടുക്കുകയും. ഇതിനിടെ ബി ഉണ്ണികൃഷ്ണന്‍ ചേട്ടനോട് ആറാട്ട് സൂപ്പറായിട്ടുണ്ട് എന്നൊക്കെ പറയുന്നുണ്ട്. ഇതൊക്കെ ഇവിടെയാണോ പറയുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്. അന്ന് രാത്രി തിരികെ പോയ ശേഷം കാലത്ത് ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ ഞാന്‍ തിരികെ വന്നു.

  മൃതദേഹം പൊതുദര്‍ശനത്തിന് വെക്കണം. അവിടേയും പ്രശസ്തര്‍ എത്തുന്നത്. അവിടേക്ക് മലയാളത്തിലെ അത്യാവശ്യം അറിയപ്പെടുന്ന നടനും സംവിധായകനുമൊക്കെയായ ആള്‍ വന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൂടെയാണ് വന്നത്. വീട്ടിലിരുന്ന് ലൈവ് കണ്ടിട്ടാണ് വരവ്. ക്യാമറ വീക്ക്‌നെസ് ആണ്. മൃതദേഹം നോക്കിയ ശേഷം ഇടകണ്ണിട്ട് ക്യാമറ നോക്കുന്നുണ്ട്. ഇങ്ങനെയുള്ളവരെ കിട്ടിയാല്‍ ഞാന്‍ അവരെ തന്നെയാകും നോക്കിയിരിക്കുക.

  പുള്ളി മാറി നിന്ന് വിഷമം നടിക്കുകയാണ്. ഇതിനിടെ എന്നെ നോക്കി ചിരിക്കുന്നുണ്ട്. അയാള്‍ക്ക് വിഷമമൊന്നുമില്ലെന്ന് മനസിലായി. ക്യാമറയില്‍ വരണം ലൈവില്‍ പോകണം എന്നതാണ് പുള്ളിയുടെ ആഗ്രഹം. എനിക്കാണേല്‍ വിശന്ന് കണ്ണുകാണാതായിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷം ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടു പോകുമ്പോള്‍ കൂടെ നമ്മള്‍ പോകണമെന്ന് ഇടവേള ബാബു പറഞ്ഞു. നടി പ്രിയങ്കയുമാണ്ടയിരുന്നു. അവരുടെ വാഹനത്തില്‍ തിരികെ വരാം.

  മൃതദേഹം കെഎസ്ആര്‍ടിസി ബസ് അലങ്കരിച്ചാണ് കൊണ്ടു പോകുന്നത്. വണ്ടിയില്‍ നിന്നും ക്യാമറക്കാരയൊക്കെ ഇറക്കി വിട്ടു. ഈ നായകന്‍ അവിടെ നില്‍പ്പുണ്ട്. വണ്ടിയില്‍ നാല് ജീവനക്കാരും ഞാനും ഇടവേള ബാബുവും, പ്രിയങ്കയും ഈ നടനും ഒരു ബന്ധുവും കൂടെ കയറി. ഒരു ക്യാമറയെങ്കിലും കയറ്റാന്‍ പറ്റുമോ എന്ന് ആ നടന്‍ ചോദിച്ചു. ബന്ധു സമ്മതിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങളും വരുന്നുണ്ടോ, കുറേ ദൂരെയാണെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഞാനും വരുന്നുണ്ടെന്ന് പറഞ്ഞ് കൂടെക്കയറി.

  ഒരു ക്യാമറ പോലും കയറ്റാന്‍ സമ്മതിച്ചിരുന്നില്ല. ഞാന്‍ നോക്കുമ്പോള്‍ കണ്ടത് ഇദ്ദേഹം സ്വന്തമായി ലൈവ് പോവുകയാണ്. ചെറിയൊരു ചിരിയുണ്ട്, സജഷനില്‍ മൃതദേഹവും. വേറെ ക്യാമറയിലൊന്നും പെടാന്‍ പറ്റാതെ ആയപ്പോള്‍ സ്വന്തം ക്യാമറയിലെങ്കിലും ആയിക്കോട്ടെ എന്ന് കരുതി. വണ്ടി കുറച്ച് പോയിക്കഴിഞ്ഞപ്പോള്‍ പുള്ളിയ്ക്ക് ഇനിയൊന്നും ചെയ്യാനില്ലാതെയായി. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോട്ടെയെന്ന് ചോദിച്ചു. ഇത് ട്രിപ്പ് അടിക്കുന്നതല്ലെന്ന് ഞാന്‍ പറഞ്ഞു.

  കുറച്ച് കഴിഞ്ഞ് ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടു. അതോടെ നടന്‍ ബാലന്‍സ് തെറ്റി വീണു. സീറ്റൊക്കെ എടുത്ത് മാറ്റിയതിനാല്‍ ബാലന്‍സ് കിട്ടാന്‍ പിടിക്കാനൊന്നുമുണ്ടായിരുന്നില്ല. മുണ്ട് വട്ടം കീറി. ഇടവേള ബാബു കൈ കൊണ്ട് എന്താണിതെന്ന് എന്നോട് ചോദിച്ചു. ബസില്‍ കിടന്നൊരു കോമാളിത്തരം കാണിക്കുകയാണ് ഇയാള്‍. എന്റെ കൈയ്യിലെ എടിഎം കാര്‍ഡ് മകള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞു. ആരോടെങ്കിലും വരാന്‍ പറയാന്‍ പറഞ്ഞപ്പോള്‍ അത് പ്രശ്‌നമാകുമെന്ന് പറഞ്ഞു. ഇറങ്ങാന്‍ ഓരോ അടവിറക്കുകയാണ്.

  പ്രശസ്തനാകാന്‍ കയറിയതല്ലേ ഇയാളെ ഇറക്കരുതെന്ന് ഞാന്‍ കരുതി. ഒടുവില്‍ കണ്ടെയ്‌നര്‍ റോഡില്‍ ഞാന്‍ അയാളെ ഇറക്കി വിട്ടു. ടിനി ഇവിടെ ഇറക്കിയാല്‍ എനിക്ക് തിരിച്ചു പോകാന്‍ ഒരു വണ്ടി പോലും കിട്ടില്ല എന്നൊക്കെ പറഞ്ഞുവെങ്കിലും അവിടെ തന്നെ ഇറക്കി വിട്ടു. തിരിഞ്ഞു നോക്കി ദേഷ്യപ്പെട്ടു കൊണ്ടാണ് അയാള്‍ ഇറങ്ങി നടന്നു പോയത്.

  Read more about: tini tom
  English summary
  Actor Tini Tom Talks About An Actor's Bad Behaviour At A Big Star's Funeral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X