For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജന്മം നല്‍കിയ അപ്പന്റെ ജീവനെടുക്കാന്‍ ഞാന്‍ സമ്മതം മൂളി; ഒരു ഉമ്മ പോലും കൊടുത്തിട്ടില്ല: ടിനി ടോം

  |

  മലയാളികള്‍ക്ക് സുപരിചിതനാണ് ടിനി ടോം. മിമിക്രി വേദികളിലൂടെയാണ് ടിനി ടോം താരമായി മാറുന്നത്. സ്‌റ്റേജ് പരിപാടികളിലൂടെ ശ്രദ്ധ നേടിയ ടിനി ടോം പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറുകയായിരുന്നു. പിന്നാലെ സിനിമയിലുമെത്തി. ഇപ്പോള്‍ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ടിനി ടോം.

  Also Read: 'അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്; അഭിമാനം തോന്നിയ കഥാപാത്രം': ഉണ്ണി മുകുന്ദൻ

  ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ച് മനസ് തുറക്കുകയാണ് ടിനി ടോം. കൗമുദി മൂവിസിന്റെ ഒരു ടിനി കഥ എന്ന പരിപാടിയിലാണ് ടിനിം ടോം മനസ് തുറന്നത്. അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമൊക്കെ ടിനി ടോം മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്റെ പിതാവ് തന്നെയാണ്. ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ ഹീറോയായിരുന്നു. പക്ഷെ ഞങ്ങള്‍ തമ്മില്‍ എപ്പോഴും ഈഗോയായിരുന്നു. മദ്യാപാനിയായ അച്ഛന്റെ മദ്യാപനം നിര്‍ത്തണം എന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു. ആ അനുഭവമാണ് സ്പിരിറ്റില്‍ ലാലേട്ടനോട് കുടി നിര്‍ത്താന്‍ പറയുന്നത്. അത് കണ്ട് പലരും വിളിച്ച് നല്ല ഫീലില്‍ പറഞ്ഞുവെന്ന് പറഞ്ഞിട്ടുണ്ട്. ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ പിതാവിന് കൊടുത്ത ഉപദേശങ്ങള്‍ മനസില്‍ ആവാഹിച്ചാണ് അത് പറഞ്ഞത്.

  Also Read: മോഹന്‍ലാല്‍ അല്ലാതെ ബിഗ് ബോസ് അവതാരകനാവാന്‍ യോഗ്യന്‍ മമ്മൂട്ടി; പൃഥ്വിരാജും സുരേഷ് ഗോപിയും പിന്നില്‍


  പിതാവിന്റെ നഷ്ടം എന്നത് വലിയ നഷ്ടമാണ്. പല രാത്രികളിലും ഞാന്‍ ഇപ്പോഴും സ്വപ്‌നം കാണാറുണ്ട്. കാലെത്തെഴുന്നേറ്റിട്ട് എന്തെങ്കിലും കാര്യം ഷെയര്‍ ചെയ്യണമെന്ന് തോന്നുമ്പോള്‍ ആളില്ലെന്നത് ഇപ്പോഴാണ് വിഷമമാകുന്നത്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല. പിതാവ് നഷ്ടപ്പെട്ടപ്പോഴാണ് എനിക്കേറ്റവും അനാഥത്വം അനുഭവിച്ചത്. പിതാവ് കാത്തിരിക്കുന്നത് പോലെ എന്നെ ആരും കാത്തിരുന്നിട്ടില്ല. ഭാര്യയും കുഞ്ഞുമുണ്ടെങ്കിലും. എന്റെ പിതാവ് രാത്രി ഉറക്കമൊഴിച്ചിരുന്ന് എന്നേയും കാത്തിരുന്നിട്ടുണ്ട്.

  രാത്രികാലങ്ങളില്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ അദ്ദേഹം ഉറങ്ങാതിരിക്കുമായിരുന്നു. എന്റെ ഓര്‍മ്മയില്‍ അദ്ദേഹം എന്നെ ഉമ്മ വച്ചിട്ടില്ല. തിരിച്ച് ഞാനും ഉമ്മ കൊടുത്തിട്ടില്ല. ഒരു തിലകന്‍ ചേട്ടനായിരുന്നു എന്റെ അപ്പന്‍. വളരെ കാര്‍ക്കശ്യക്കാരനായിരുന്നു. ഞാന്‍ പഠിക്കണം, എല്‍എല്‍ബി എടുക്കണം എന്ന് പറഞ്ഞ് എന്നെ ബാംഗ്ലൂര്‍ കൊണ്ട് ചേര്‍ത്തിരുന്നു. എന്നാല്‍ ഫൈനല്‍ ഇയര്‍ ആയപ്പോഴേക്കും എന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞ് പോരുകയായിരുന്നു.

  അവസാനമായി എന്റെ പിതാവിനെ കണ്ട ഓര്‍മ്മ, ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ അദ്ദേഹം വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ്. ഞാന്‍ ചെന്നപ്പോള്‍ എന്നെ നോക്കിയിട്ട് മുഖത്തെ മാസ്‌ക്കെടുക്കാന്‍ പറഞ്ഞു. എടുത്തപ്പോള്‍ നാളെ നമുക്ക് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. ഓക്കെയെന്ന് പറഞ്ഞു. ഇത് പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍ എന്റെയടുത്ത് വന്ന് ഇനി വച്ചു കൊണ്ടിരുന്നിട്ട് കാര്യമില്ല, വെറുതെ നീണ്ടു പോവുകയേയുള്ളൂവെന്ന് പറഞ്ഞു. എനിക്ക് വിശ്വാസിക്കാനായില്ല. ഇപ്പോള്‍ കണ്ണുകൊണ്ട് സംസാരിച്ചതാണ്.

  അടുത്ത ബന്ധുക്കള്‍ ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റുകയുള്ളൂവെന്നും ടിനി അത് പറയണമെന്നും പറഞ്ഞു. എന്റെ ശരീരമാകെ മരവിച്ചുപോയി. എനിക്ക് ജന്മം നല്‍കിയ അച്ഛന്റെ ജീവനെടുക്കാന്‍ ഞാനാണ് സമ്മതം കൊടുക്കേണ്ടത്. മൊത്തം മരവിച്ചൊരു അവസ്ഥയായിരുന്നു. വേണ്ട എന്ന് പറഞ്ഞാല്‍ ഇങ്ങനെ കിടക്കുകയേയുള്ളൂ. ഞാന്‍ ഓക്കെ പറഞ്ഞുവെന്നാണ് പറയുന്നത്. എന്താണ് പറഞ്ഞതെന്ന് എനിക്കോര്‍മ്മയില്ല.

  അതിന് ശേഷം തൊട്ടടുത്തുള്ള ചാപ്പലില്‍ പോയി കമിഴ്ന്നു കിടക്കുകയായിരുന്നു ഞാന്‍. ഇത് പറഞ്ഞിട്ട് തിരിഞ്ഞു പോകുമ്പോള്‍ അമ്മ ആകാംഷയോടെ എന്നെ നോക്കുന്നത് ഞാന്‍ കണ്ടിരുന്നു. ആരോടും ഒന്നും പറയാതെ ഞാന്‍ ആ ചാപ്പലിന് മുന്നില്‍ പോയി കിടന്നു. പിന്നീട് അറിഞ്ഞു, അദ്ദേഹം മരിച്ചുവെന്ന്. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്, അനാഥത്വമാണ്.

  Read more about: tini tom
  English summary
  Actor Tiny Tom Opens Up About His Father And How He Had To Give Permission To End His Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X