For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എത്ര നല്ല ഫോട്ടോകളുണ്ട് എന്നിട്ടും ഇതാണോ കിട്ടിയത്?'; കാവ്യയുടെ ഫോട്ടോ പങ്കുവെച്ച ഉണ്ണി മുകുന്ദനോട് ആരാധകർ

  |

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിൽ‌ ഒരാളാണ് ‌നടി കാവ്യാ മാധവൻ. മുപ്പത്തിയെട്ടിലെത്തി നിൽ‌ക്കുന്ന കാവ്യയ്ക്ക് നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരമാണ് ആശംസകൾ നേരുന്നത്. 1984 സെപ്റ്റംബ‍ർ 19നായിരുന്നു കാവ്യയുടെ ജനനം.

  ബാലതാരമായെത്തി നായിക നിരയിലേക്കുയര്‍ന്ന താരം ഏറെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്ന നടി കൂടിയാണ്. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള കാവ്യ മാധവൻ്റെ സ്വദേശം കാസർകോട് ജില്ലയിലെ നീലേശ്വരമാണ്.

  Also Read: എനിക്ക് ആത്മവിശ്വാസം നൽകിയത് അവളാണ്; ഐശ്വര്യയിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത്

  അഭിനയത്തിൽ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്. ഫാൻസ് ഗ്രൂപ്പുകളിലടക്കം കാവ്യയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് ദിലീപിൻ്റെ നായികയായി തുടക്കം കുറിച്ചത്.

  ഡാര്‍ലിങ്‌ ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്‍റെ സമയം, മിഴിരണ്ടിലും.

  Also Read: സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും വരെ നീളുന്നതാണ് കാവ്യ നായികയായ സിനിമകളുടെ പേരുകൾ. പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് നടിയെ തേടി വന്നിട്ടുണ്ട്.

  സിനിമയിൽ സജീവമായിരുന്ന 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. 2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ വിവാഹം. 2011ൽ ഇവർ‍ വേര്‍പിരിഞ്ഞു.

  പിന്നീട് 2016ൽ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പെട്ടെന്ന് കാവ്യയുമായുള്ള വിവാഹവുമൊക്കെ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.

  Also Read: '​ഗേൾഫ്രണ്ട് കോളേജിലേക്ക് പോവുമ്പോൾ ഓട്ടോ ഡ്രെെവർക്ക് ഫോൺ കൊടുക്കണം; അത്തരം ആൾക്കാരും ഉണ്ട്'

  തന്‍റെ ഭാഗ്യനായികയായ തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്‍റെ ജീവിതത്തിലും ഒന്നിച്ച കാഴ്ച ആരാധകര്‍ അടക്കം ഏവരും ആഘോഷമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട്. മകളുടെ പേര് മഹാലക്ഷ്മി എന്നാണ്. 2018 ഒക്ടോബർ 19നായിരുന്നു മകൾ ജനിച്ചത്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കുവെക്കാറുണ്ട്.

  പിറന്നാൾ ദിനത്തിൽ കാവ്യാ മാധവന് ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യാ മാധവന്റെ വളരെ പഴയൊരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസകൾ നേർന്നിരിക്കുന്നത്.

  ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആശംസ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. 'എത്ര നല്ല ഫോട്ടോ ഉള്ള ആളാണ് കാവ്യ.'

  'എന്നിട്ട് വിഷ് ചെയ്യാൻ ഈ ഒരു ബ്ലർ പിക് ആണല്ലോ ഉണ്ണി ഏട്ടന് കിട്ടിയേ എന്നോർക്കുമ്പോളാണ് വിഷമം' എന്നാണ് കാവ്യയുടെ പഴയ ഫോട്ടോ ഷെയർ ചെയ്തതിന്റെ പേരിൽ ഉണ്ണി മുകുന്ദനെ പലരും കളിയാക്കുന്നത്.

  മുപ്പത്തിനാലുകാരനായ ഉണ്ണി മുകുന്ദൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ ശ്രദ്ധേയനായ നടനായി മാറിയ താരമാണ്. ട്വൽത്ത് മാനെന്ന മോഹൻലാൽ ചിത്രത്തിലാണ് ഏറ്റവും അവസാനം ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

  മാളികപ്പുറം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കർ.

  Read more about: unni mukundan kavya madhavan
  English summary
  actor Unni Mukundan latest social media post on actress kavya madhavan birthday goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X