For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്രൂസ് ലീ' കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഒന്നും ഷെയർ ചെയ്യരുതെന്ന് ഉണ്ണിമുകുന്ദൻ; റോബിൻ ഇല്ലേയെന്ന് ആരാധകർ

  |

  കഴിഞ്ഞ ആഴ്ചയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ ബ്രൂസ് ലീ യുടെ പ്രഖ്യാപനം നടന്നത്. മല്ലു സിം​ഗ് എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രൂസ് ലീ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ ചിത്രം ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ബുധനാഴ്ച്ച വൈകീട്ട് കോഴിക്കോട് ഗോകുലം ഗലേ റിയാ മാളിൽ നടന്ന ചടങ്ങിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.

  ഗോകുലം മൂവിസ് ഉടമ ഗോകുലം ഗോപാലനാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടത്തിയത്. ചടങ്ങിൽ ഉണ്ണി മുകുന്ദൻ, നടിമാരായ ദുർഗാ കൃഷ്ണ ,ചാന്ദ്നി ശ്രീധർ എന്നിവരും ഒപ്പം ബിഗ് ബോസ് സീസൺ നാലിലൂടെ ജനശ്രദ്ധ നേടിയ റോബിൻ രാധാകൃഷ്‌ണനും പങ്കെടുത്തിരുന്നു. ഔദ്യോഗിക ടൈറ്റിൽ ലോഞ്ചിന് ശേഷം റോബിൻ രാധാകൃഷ്ണനെ വേദിയിലേക്ക് വിളിച്ച് ഗോകുലം ഗോപാലൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധനേടിയിരുന്നു.

  Also Read: ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്

  റോബിൻ തനിക്ക് മകനെ പോലെയാണെന്നും തന്റെ സിനിമയിൽ അവസരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായുണ്ടായി. അതിനു പിന്നാലെ ഉണ്ണി മുകുന്ദൻ നായകനാകുന്ന ബ്രൂസ് ലീയിൽ റോബിൻ വില്ലനായി എത്തുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നു തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  ബ്രൂസ് ലീയുടെ കാസ്റ്റിങ് സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നും ഔദ്യോഗികമായ വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിടും എന്നുമാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. തന്റെ സിനിമകളുടെ എല്ലാം വിവരങ്ങൾ അതാത് സിനിമകളുടെ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

  Also Read: 'ഇന്നേവരെ പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ല, ഒരുപാട് പൈസ എനിക്ക് ആവശ്യമില്ല'; പ്രതിഫലത്തെ കുറിച്ച് സിദ്ദീഖ്!

  'ബ്രൂസ് ലീ' എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഷെയർ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്, മറ്റു അപ്ഡേറ്റുകൾ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നതാണ്.'

  ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് പിന്നാലെ ചിത്രത്തിൽ റോബിൻ രാധാകൃഷ്‍ണൻ ഇല്ലേ എന്ന സംശയങ്ങൾ ആണ് റോബിൻ ആരാധകർ ഉന്നയിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അതേസമയം, റോബിൻ വില്ലനാകും എന്ന വാർത്ത പുറത്ത് വന്നതോടെ റോബിൻ്റെ ആരാധകർ ആവേശത്തിലായിരുന്നു. വില്ലനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ റോബിന്റെ ഫാൻസ് ബേസ് ഇരട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. റോബിൻ ആർമി ഗ്രൂപ്പുകളിലെല്ലാം ആരാധകർ ആഘോഷം ആരംഭിച്ചിരുന്നു.

  Also Read: എനിക്ക് ഒന്നിനോടും ഒരു താത്പര്യമില്ല, വീട്ടിൽ പോവാനും തോന്നുന്നു, മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

  Recommended Video

  Dr. Robin - Arathy Podi Marriage?ആരതി പൊടിയുമായ കല്യാണം ഉറപ്പിച്ചത് ലാലേട്ടന്റെ വീട്ടിലോ?

  പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ ഹീറോ ബ്രൂസ് ലിയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനവും കൈകാര്യം ചെയ്യുന്നത്.

  'എവരി ആക്ഷൻ ഹാസ് കോൺസിക്വുവൻസ്' എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് പറഞ്ഞു. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

  Read more about: unni mukundan
  English summary
  Actor Unni Mukundan says don't share random informations About Bruce Lee movie casting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X