For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉമ്മ വയ്ക്കലൊക്കെ എനിക്ക് പ്രണയത്തിന്റെ പീക്കാണ്, ജീവിതത്തിൽ പറ്റാത്തത് സിനിമയിൽ ചെയ്യും': ഉണ്ണി മുകുന്ദൻ

  |

  മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്ന പേരിലൊക്കെ യുവാക്കൾ വിളിക്കുന്ന നടന് നിരവധി ആരാധകരാണ് ഉള്ളത്. 2002ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

  2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം എത്തി. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012 ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിലൂടെ നായകനുമായി. മല്ലുസിംഗ് ഗംഭീര വിജയമായതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ണി മുകുന്ദനെ തേടിയെത്തുകയായിരുന്നു.

  Also Read: ഭര്‍ത്താവ് റൊമാന്റിക് ആയത് കല്യാണം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷം; സിനിമ കാരണമുണ്ടായതെന്ന് നടി സോണിയ

  മോഹൻലാൽ നായകനായ ട്വൽത്ത് മാൻ ആണ് ഉണ്ണി മുകുന്ദന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിനു മുൻപ് മേപ്പടിയാൻ എന്ന സിനിമയിൽ നായകനായും ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു. ചിത്രം നിർമ്മിച്ചതും ഉണ്ണി മുകുന്ദൻ തന്നെയാണ്. ഉണ്ണി ആദ്യമായി നിർമ്മിച്ച ചിത്രമായിരുന്നു അത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

  Also Read: എംജി ശ്രീകുമാര്‍ പ്രേമിച്ച പെണ്‍കുട്ടിയാണോ ഇത്? ആദ്യമായി അഭിനയിച്ചതിനെ കുറിച്ച് ദേവിക നമ്പ്യാര്‍ പറഞ്ഞതിങ്ങനെ

  അങ്ങനെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു മുന്നോട്ട് പോകുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. അതിനിടെ ദി ഫോർത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ജീവിതത്തിൽ തനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളെല്ലാം താൻ സിനിമയിൽ ചെയ്യുമെന്നാണ് ഉണ്ണി പറയുന്നത്. തന്നെ എക്സൈറ്റ് ചെയ്യിക്കുന്ന കാര്യങ്ങൾ കൂടിയാകണം അതെന്നും താരം പറയുന്നു. അഭിമുഖത്തിന്റെ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യങ്ങൾ. ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ.

  'സിനിമയിൽ ഞാൻ പലതും ചെയ്യും. എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന കാര്യങ്ങൾ ഒക്കെയും ചെയ്യും. എന്റെ വ്യക്തി ജീവിതത്തിൽ ചെയ്യാൻ പറ്റാത്ത എല്ലാം ഞാൻ സിനിമയിൽ ചെയ്യും. നേരത്തെ പറഞ്ഞ ലിപ് ലോക് സംഭവങ്ങൾ ഒക്കെ.. ഞാൻ കാണാറുണ്ട്, കേൾക്കാറുണ്ട്.. എനിക്ക് അതിലേക്ക് ഒക്കെ കുറച്ചു കൂടെ വാല്യൂ ചേർക്കാൻ കഴിയുമെന്നൊക്കെ തോന്നുന്നു.'

  Also Read: 'അന്ന് എന്നെ വിളിച്ചിട്ട് ധൈര്യമായി ഇരിക്കൂ, കൂടെയുണ്ടെന്ന് പറഞ്ഞു'; സുരേഷ് ഗോപിയെ കുറിച്ച് അശ്വതി ശ്രീകാന്ത്

  'എന്നെ സംബന്ധിച്ച് ഒരു ഉമ്മ വെക്കുക എന്നൊക്കെ പറയുന്നത് പ്രണയത്തിന്റെ ഏറ്റവും പീക്കാണ്. അപ്പോൾ ഞാൻ അടുത്ത സിനിമയിൽ എന്ത് ചെയ്യണം. അങ്ങനെയൊക്കെയാണ് നമ്മുടെ ചിന്തകൾ,' ഉണ്ണി മുകുന്ദൻ പറയുന്നു.

  സിനിമയിൽ കാസ്‌റ്റിംഗ്‌ ക്ളീഷേ നിലനിൽക്കുന്നതായും ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. 'ചില സിനിമകളിൽ ഒരു വക്കീലിനെ കൊണ്ട് തന്നെ വക്കീൽ വേഷം ചെയ്യിക്കുന്നതായി ഒക്കെ കാണുന്നുണ്ട്. വക്കീൽ തന്നെ വക്കീൽ വേഷം ചെയ്ത് അയാൾ നല്ലൊരു നടനാണെന്ന് പറയുന്നതിൽ കാര്യമില്ല. കാരണം അയാൾ യഥാർത്ഥ ജീവിതത്തിൽ അത് തന്നെയാണ്,' ഉണ്ണി മുകുന്ദൻ പറയുന്നു. അതേസമയം, പ്രൊമോ വീഡിയോയിൽ പരാമർശിക്കുന്ന ഇക്കാര്യങ്ങൾ എന്ത് ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.

  Also Read: ഗീതു മോഹന്‍ദാസ് രാത്രി മുഴുവന്‍ കരഞ്ഞു, സംവിധായകന്‍ തല കറങ്ങി വീണു; പകല്‍പ്പൂരം അനുഭവം

  നവാ​ഗതനായ അനൂപ് പന്തളം തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന സിനിമ കൂടിയാണിത്. ഷെഫീക്കിന്റെ സന്തോഷ'ത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിക്കുന്നുണ്ട്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

  Read more about: unni mukundan
  English summary
  Actor Unni Mukundan says he will do everything in films which he cannot do in real life on an interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X