For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡ്യൂപ് ചെയ്യാൻ പേടിച്ചു നിന്ന രംഗം മോഹൻലാൽ തന്നെ ചെയ്തു; മമ്മൂസിന്റെയും ലാലിന്റെയും ഡെഡിക്കേഷൻ അതാണ്'

  |

  മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് വിജയരാഘവൻ. കഴിഞ്ഞ 40 വർഷത്തിലേറെയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. മലയാളത്തിലെ അതുല്യ നാടനും നാടകാചാര്യനുമായ എൻ എൻ പിള്ളയുടെ മകനായ വിജയരാഘവൻ അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിൽ എത്തുന്നത്.

  അച്ഛനൊപ്പം ചെറുപ്പം മുതൽ നാടക വേദികളിൽ സജീവമായിരുന്നു വിജയരാഘവൻ എഴുപതുകളിലാണ് സിനിമയിൽ എത്തുന്നത്. വില്ലനായും സ്വഭാവ നടനാടും ഹാസ്യ നടനായുമെല്ലാം തിളങ്ങാൻ വിജയരാഘവന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഏതാനും തമിഴ് ചിത്രങ്ങളിലും നടൻ അഭിനയിച്ചിട്ടുണ്ട്.

  Also Read: 'നിനക്ക് ഞാൻ ഈ ലോകം മുഴുവൻ കാണിച്ച് തരും'; ഒന്നുമല്ലാതിരുന്ന കാലത്ത് കൊടുത്ത വാക്ക്, വിക്രം-ശൈലജ പ്രണയം!

  മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങൾ എടുത്താൽ അതിൽ വിജയരാഘവൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒന്നിലധികം ഉണ്ടാവും. അഭിനയം കൊണ്ടും ശബ്ദം കൊണ്ടും കരുത്തുറ്റ നിരവധി കഥാപാത്രണങ്ങൾക്കാണ് താരം ജീവൻ നൽകിയിട്ടുള്ളത്. നാടക പാരമ്പര്യം തന്നെയാണ് നടന്റെ കരിയറിലെ വലിയ ശക്തിയായി മാറിയതും.

  മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പമെല്ലാം മത്സരിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിജയരാഘവൻ. ആദ്യ കാലങ്ങളിൽ സുഹൃത്തായും പിന്നീട് ഓപ്പോസിറ്റ് വേഷങ്ങളിലുമെല്ലാം വിജയരാഘവൻ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

  മമ്മൂട്ടിയും മോഹൻലാലുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും അവരുടെ ആത്മസമർപ്പണത്തെ കുറിച്ചുമെല്ലാമാണ് നടൻ സംസാരിക്കുന്നത്. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് വാചാലനായത്.

  'മോഹൻലാലും മമ്മൂട്ടിയുമൊക്കെ സൂപ്പർ താരങ്ങൾക്ക് അപ്പുറം നല്ല നടന്മാരാണ്. അല്ലെങ്കിൽ കഴിഞ്ഞ പത്ത് നാൽപത് വർഷം പിടിച്ചു നിൽക്കാൻ പറ്റുമോ. ഇപ്പോൾ 40, 50 വയസുള്ളവരൊക്കെ അവരുടെ ചെറുപ്പം മുതൽ കാണുന്ന താരങ്ങളാണ് അവരൊക്കെ. ഒരു നടനെന്നതിന് ഉപരി അടുത്ത ബന്ധമാണ് അവരോട് തോന്നുക. ഒരു ബന്ധുവിനെ പോലെയാണ് അവരെ തോന്നുക. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ അങ്ങനെ ഒരു ബന്ധം പുതു തലമുറയ്ക്ക് ഉണ്ടാക്കാൻ പറ്റുമോയെന്ന് സംശയമാണ്. അവരുടെ താരപരിവേഷം ഇന്നും നിലനിൽക്കുന്നുണ്ട്,'

  Also Read: അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്ന് ഉണ്ട്; വിവാഹത്തിനും ഡിവോഴ്‌സിനും ശേഷം ആന്‍ ആഗസ്റ്റിൻ്റെ തിരിച്ച് വരവ്

  'അതിൽ അഭിനയം മാത്രമല്ല. അവർ മറ്റുള്ളവരോട് പെരുമാറുന്നതും ചെയ്യുന്ന കാര്യങ്ങളിലെ ഡെഡിക്കേഷനും എല്ലാം വരും. മമ്മൂട്ടിയും ലാലുമൊക്കെ എത്ര നാളായി ഇങ്ങനെ തുടരെ അഭിനയിക്കുന്നു. ലാലൊക്കെ പത്ത് ദിവസം വേണമെങ്കിലും റെസ്റ്റ് ഇല്ലാതെ അഭിനയിക്കാൻ തയ്യാറാണ്. ലാൽ ഒരിക്കലും നോ എന്ന് പറഞ്ഞ് കേട്ടിട്ടില്ല,'

  'പ്രിയദർശൻ സംവിധാനം ചെയ്ത കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിൽ ഒരു രംഗമുണ്ട്. അതിൽ വാളും പരിചയുമായി മുകളിൽ നിന്ന് ചാടണം. അത് ചെയ്യാൻ ഡ്യുപ് ഉണ്ടായിരുന്നു. എന്നാൽ ഡ്യൂപിന് പേടിയായി. അവസാനം ലാൽ തന്നെ ഞാൻ ചെയ്യാമെന്ന് പറഞ്ഞ് ചെയ്യുകയായിരുന്നു. ഞാൻ സെറ്റിൽ ഉണ്ടായിരുന്നില്ല. പറഞ്ഞു കേട്ടതാണ്',

  'ഇതുകൂടാതെ ഓടുന്ന ലോറിയിൽ നിന്ന് ചാടൽ അങ്ങനെയെല്ലാം ചെയ്തിട്ടുണ്ട്. അതുകൊണ്ട് നടുവേദന പോലെ പല പ്രശ്നനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാലും ചെയ്യും. അതാണ് അവരുടെ ഡെഡിക്കേഷൻ. അതൊക്കെയാണ് അവരെ നിലനിർത്തുന്നത്. സിനിമയാകുമ്പോൾ പല പ്രശ്‌നങ്ങളും ഉണ്ടാകും. എന്നാൽ ഒരിക്കലും സിനിമയ്ക്ക് ദോഷം വരുന്ന ഒന്നും അവർ ചെയ്യാറില്ല,'

  സൂപ്പർ താരങ്ങളുടെ മക്കൾക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവവും വിജയരാഘവൻ പങ്കുവയ്ക്കുന്നുണ്ട്. 'എനിക്ക് രണ്ടു പേരെയും ഒരുപോലെയാണ് തോന്നിയിട്ടുള്ളത്. പിള്ളേർക്ക് ഒക്കെ എന്നെ ഒരുപാട് സ്നേഹമാണ്. എന്റെ മകന്റെ പ്രായമായത് കൊണ്ട് അങ്ങനെയാണ് ഞാൻ കാണുന്നത്. എല്ലാവരും നല്ല മക്കളാണ്', വിജയരാഘവൻ പറഞ്ഞു.

  Read more about: vijayaraghavan
  English summary
  Actor Vijayaraghavan Opens Up About Mammootty And Mohanlal's Dedication, Video Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X