twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സിനിമകളില്‍ എനിക്ക് ഡബ്ബ് ചെയ്തത് ഇടവേള ബാബുവായിരുന്നു; വിനീത് പറയുന്നു

    |

    മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിനീത്. നടനായി മാത്രമല്ല നര്‍ത്തകനായും കയ്യടി നേടിയിട്ടുള്ള വിനീത് ഢബ്ബിംഗിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. മികച്ച ഡബ്ബിംഗ് കലാകാരനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും വിനീതിനെ തേടിയെത്തിയിട്ടുണ്ട്. ലൂസിഫര്‍ എന്ന സിനിമയിലെ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബിയ്ക്ക് ശബ്ദം നല്‍കിയാണ് വിനീത് പുരസ്‌കാരം നേടിയത്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് തന്റെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ കലാകാരന്മാരെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്.

    ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് മനസ് തുറന്നത്. 'കൃഷ്ണ ചന്ദ്രേട്ടനാണ് എന്റെ ഒരുപാട് സിനിമകള്‍ ഡബ്ബ് ചെയ്തിട്ടുള്ളത്. പദ്മരാജന്‍ സാറിന്റെ സിനിമകളില്‍ റഹ്‌മാന് ശബ്ദം കൊടുക്കുന്ന നന്ദുവാണ് മുന്തിരിത്തോപ്പുകള്‍ക്ക് ഡബ്ബ് ചെയ്തത്. അതേപോലെ ഇടവേള ബാബു എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്'' എന്ന് വിനീത് പറയുന്നു. ''അരവിന്ദേട്ടന്റെ ഒരിടത്തിലും മുത്തശ്ശി കഥയിലും ഡബ്ബ് ചെയ്തത് ഇടവേള ബാബുവാണ്. പപ്പുവേട്ടനുമായുള്ള സീനില്‍ എന്താ എവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു അടിക്കുന്ന സീനൊക്കെ ബാബുവാണ് ചെയ്തത്'' എന്നും വിനീത് പറയുന്നു.

     Vineeth

    പിന്നീടായിരുന്നു സ്വയം ഡബ് ചെയ്ത് തുടങ്ങുന്നത്. ''പി. ജി വിശ്വംഭരന്‍ സാറിന്റെ പൊന്ന് എന്ന സിനിമയില്‍ ഡബ്ബ് ചെയ്തത് ഞാനാണ്. എന്റെ തന്നെ വോയിസ് ആണത്. അശോകേട്ടനായിരുന്നു ഹീറോ, ഞാന്‍ സെക്കന്റ് ഹീറോ ആയിരുന്നു. പ്രണാമം കഴിഞ്ഞിട്ട് പിന്നെ അതിലാണ് ഞാന്‍ ഡബ്ബ് ചെയ്തത്,' വിനീത് പറഞ്ഞു'' വിനീത് പറയുന്നു. ഡബ്ബിംഗില്‍ തനിക്ക് ബേസിക് ട്രെയ്‌നിംഗ് നല്‍കിയത് സംവിധായകന്‍ ഫാസില്‍ ആണെന്നാണ് വിനീത് പറയുന്നത്. ''ഡബ്ബിങ്ങില്‍ എനിക്ക് അടിസ്ഥാന ട്രെയിനിങ് തന്നത് ഫാസില്‍ സാറാണ്. ഇന്ന് എനിക്ക് മറ്റുള്ള ആര്‍ട്ടിസ്റ്റിനു ഡബ്ബ് ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാന അനുഗ്രഹം പാച്ചിക്കായുടെ ഒരു ട്രെയിനിങ് ആയിരുന്നു. മാനത്തെ വെള്ളിത്തേര് എന്ന സിനിമയില്‍ ഏകദേശം എട്ടു മുതല്‍ പത്തു ദിവസം വരെ എന്നെ ഇരുത്തി പാച്ചിക്ക ഡബ്ബ് ചെയ്യിപ്പിച്ചു. ആ കാലത്തൊക്കെ അദ്ദേഹത്തെ പോലെ പ്രഗത്ഭഭനായ ഒരു ഡയറക്ടര്‍ അങ്ങനെ ചെയ്തത് അത്ഭുതമായിരുന്നു. ദാറ്റ് വാസ് പാച്ചിക്ക'' എന്നാണ് ഫാസിലിനെക്കുറിച്ച് വിനീത് പറയുന്നത്.

    ശബ്ദം എങ്ങനെ മോഡുലേറ്റ് ചെയ്യണം, ശ്വാസം എങ്ങനെ നിയന്ത്രിക്കണം എന്നതെല്ലാം പാച്ചിക്ക തനിക്ക് ഒരുപാട് സമയമെടുത്തു പറഞ്ഞുതന്നു എന്നാണ് വിനീത് പറയുന്നത്. മവോയിസില്‍ എങ്ങനെ ബേസ് കൊണ്ടുവരണം എന്നൊക്കെ മാനത്തെ വെള്ളിത്തേരിന്റെ ഡബ്ബിങ് സമയത്തു പാച്ചിക്കയാണ് എനിക്ക് പഠിപ്പിച്ചു തരുന്നതെന്നാണ് വിനീത് പറയുന്നത്. അവിടുന്നായിരുന്നു എനിക്കിത് ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം വന്നതെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്.

    Recommended Video

    കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

    ലൂസിഫറിന് ശേഷം ബിഗ് ബ്രദറില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാന് വേണ്ടിയും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അര്‍ജുന് വേണ്ടിയും വിനീത് ശബ്ദം നല്‍കിയിരുന്നു. ലൂസിഫറിന് പിന്നാലെ മരക്കാറിലെ ഡബ്ബിംഗിനും സംസ്ഥാ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു വിനീതിന്.

    Read more about: vineeth
    English summary
    Actor Vineeth Recalls How Idavela Babu Dubbed For Him And How Faasil Helped Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X