മൂന്ന് മാസം മുമ്പ് എന്റെ അമ്മ മരിച്ചപ്പോള്‍ എന്നെ ആശ്വസിപ്പിച്ച ശാരദേച്ചി, അമ്മയുടെ അടുത്തേക്ക്...

നിരവധി സിനിമകളിലൂടേയും പരമ്പരകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതയായ നടിയായിരുന്നു കോഴിക്കോട് ശാരദ. താരത്തിന്റെ മരണ വാര്‍ത്ത ആരാധകരെയാകെ വേദനിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു താരം. കോഴിക്കോട് സ്വദേശിയായ ശാരദ നടകത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1979 ല്‍ പുറത്ത് ഇറങ്ങിയ ചിത്രമായ അങ്കുറിയിലാണ് ആദ്യമായി അഭിനയിച്ചത്.

ഇപ്പോഴിതാ ശാരദയെക്കുറിച്ചുള്ള നടന്‍ വിനോദ് കോവൂരിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനോദ് കോവൂര്‍ മനസ് തുറന്നത്. ശാരദേച്ചി എന്നാണ് വിളിക്കാറെങ്കിലും ശാരദേച്ചി എനിക്ക് തന്നിരുന്നത് ഒരു അമ്മയുടെ സ്‌നേഹമാണ്. മോനേ ന്നെ എന്നെ വിളിക്കാറുള്ളുവെന്നാണ് വിനോദ് കോവൂര്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

Vinod Kavoor

ശാരദേച്ചിയും വിടവാങ്ങി.
ശാരദേച്ചി എന്നാണ് വിളിക്കാറെങ്കിലും ശാരദേച്ചി എനിക്ക് തന്നിരുന്നത് ഒരു അമ്മയുടെ സ്‌നേഹമാണ്. മോനേ ന്നെ എന്നെ വിളിക്കാറുള്ളു. സിനിമാ സീരിയല്‍ ബന്ധത്തിനപ്പുറം ശാരദേച്ചി എന്റെ ബന്ധു കൂടിയാണ്. ശാരദേച്ചിയും എന്റെ അമ്മയും അച്ഛനും എല്ലാം മെഡിക്കല്‍ കോളേജിലെ ജീവനകാരായിരുന്നു. കുട്ടിക്കാലത്തേ ശാരദേച്ചി അഭിനയിച്ച നാടകങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട് പിന്നെ ശാരദേച്ചി സിനിമയിലും സജീവമായ്. എന്റെ വീട്ടിലെ എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ശാരദേച്ചിയും ഭര്‍ത്താവ് ഉമ്മര്‍ക്കയും എത്തിച്ചേരും. ഒരുമിച്ച് ഒരുപാട് അഭിനയിച്ചെങ്കിലും M80 മൂസയില്‍ കദീജുമ്മയായ് അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് വലിയ ആത്മബന്ധം ഉണ്ടായത്.

രസകരമായ ഏറെ മുഹൂര്‍ത്തങ്ങള്‍ ഞാനും സുരഭിയും ശാരദേച്ചിയോടൊപ്പം ചേര്‍ന്ന് അവതരിപ്പിച്ചിരുന്നു. M80 മൂസ കുടുംബത്തിലെ ഒരു അംഗമായിരുന്നു ശാരദേച്ചി . പിന്നീട് എവിടുന്ന് കണ്ടാലും കദീജുമ്മാ ന്നാണ് വിളിക്കാറ്. മൂസയുടെ ഷൂട്ടിംഗ് ഇടവേളകളില്‍ ഞങ്ങള്‍ പഴയ പാട്ടുകള്‍ ഒരുമിച്ചിരുന്ന് പാടുമായിരുന്നു. നന്നായ് പാടുമായിരുന്നു ശാരദേച്ചി . ഉമ്മര്‍ക്ക യില്ലാതെ ശാരദേച്ചിയില്ല. എവിടെയാണെങ്കിലും എപ്പോഴും ശാരദേച്ചിയോടൊപ്പം ഉമ്മര്‍ക്ക ഉണ്ടാകും. ഏറ്റവും ഒടുവില്‍ സാദിക് നെല്ലിയോട്ട് സംവിധാനം ചെയ്ത 'അപര്‍ണ്ണ ഐ പി എസ് ' എന്ന സിനിമയിലാണ് ഞങ്ങള്‍ ഒന്നിച്ചത് റിലീസ് ആകാനിരിക്കുന്ന ആ സിനിമയില്‍ എന്റെ അമ്മയായിട്ടാണ് ശാരദേച്ചി അഭിനയിക്കുന്നത്.

അന്ന് കൂടെ ഉമ്മര്‍ക്കയില്ല ചോദിച്ചപ്പോള്‍ ഉമ്മര്‍ക്കക്ക് പഴയ പോലെ യാത്ര ചെയ്യാന്‍ വയ്യ വീട്ടില്‍ തന്നെയാണ് എന്ന് പറഞ്ഞു. ഇപ്പോഴിതാ ഉമ്മര്‍ക്കയെ തനിച്ചാക്കി ശാരദേച്ചി യാത്രയായി . കാണുമ്പോഴെല്ലാം ആരോഗ്യവതിയായിട്ടാണ് കാണാറ്. കഴിഞ്ഞ ആഴ്ച്ചയും അഭിനയിക്കാന്‍ പോയിരുന്നു എന്നറിഞ്ഞു. മരണം പെട്ടന്നായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള മരണം. സുഖമരണം അത് വലിയ സങ്കടവുമാണ്. കോഴിക്കോട് ഷൂട്ടിംഗ് നടക്കാനിരിക്കുന്ന ഒരു സിനിമയിലേക്ക് പ്രായമുള്ള ഒരു അമ്മ വേണം എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശാരദേച്ചിയുടെ പേര് പറഞ്ഞിരുന്നു. അത് നടക്കാതെ പോയി.

ഇത്രയും കാലത്തിനുള്ളില്‍ ഇരുന്നൂറോളം സിനിമകള്‍ ആയിരത്തിലേറെ നാടകങ്ങള്‍ ഷോര്‍ട്ട് ഫിലിമുകള്‍ ഹോം സിനിമകള്‍ .സല്ലാപം എന്ന സിനിമയിലെ മനോജ് കെ ജയന്റെ അമ്മയായ് ചെയ്ത കഥാപാത്രം തൊട്ട് എത്രയെത്ര കഥാപാത്രങ്ങള്‍ . മമ്മുക്കയുടേയും ലാലേട്ടന്റേയും മറ്റ് പ്രശസ്തരായ താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു ശരദേച്ചിക്ക്. ഇനി ശാരദേച്ചിയില്ല മൂന്ന് മാസം മുമ്പ് എന്റെ അമ്മ മരിച്ചപ്പോള്‍ എന്നെ ആശ്വസിപ്പിച്ച ശാരദേച്ചി എന്റെ അമ്മയുടെ അടുത്തേക്ക് ഇത്രയും പെട്ടെന്ന് യാത്രയാവുമെന്ന് പ്രതീക്ഷിച്ചതേയില്ല.സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ശാരദേച്ചിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X