16 കിലോ കുറച്ചു, ആത്മവിശ്വാസം കൂടി; പുത്തൻ മേക്കോവറിനെ കുറിച്ച് വിനു മോഹൻ

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിനു മോഹന്‍. സിനിമാ കുടുംബത്തിൽ നിന്നാണ് വിനു മോഹന്റെ വരവ്. അതുല്യ നടൻ കൊട്ടരക്കര ശ്രീധരൻനായരുടെ ചെറുമകനും സായ് കുമാറിന്റെ അനന്തരവനും നടി ശോഭ മോഹന്റെ മകനുമാണ് വിനു മോഹൻ. അനിയന്‍ അനു മോഹനും ഇന്ന് സിനിമയിൽ സജീവമാണ്.

2007ൽ 'നിവേദ്യ'ത്തിലൂടെ എത്തിയ വിനു മോഹൻ മലയാളത്തിൽ നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. സൈക്കിൾ, ചട്ടമ്പിനാട്, പുലിമുരുകൻ, ജോമോന്റെ സുവിശേഷങ്ങൾ, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.

പുതിയ ചിത്രത്തിനായി ശരീര ഭാരം കുറച്ചു പുത്തൻ മേക്കോവർ നടത്തിയിരിക്കുകയാണ് വിനു മോഹൻ

ഇപ്പോൾ പുതിയ ചിത്രത്തിനായി ശരീര ഭാരം കുറച്ചു പുത്തൻ മേക്കോവർ നടത്തിയിരിക്കുകയാണ് വിനു മോഹൻ. ഏകദേശം 16 കിലോയോളം ഭാരമാണ് താരം കുറച്ചത്. മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നതിനിടെ തന്റെ പുത്തൻ ലുക്കിനെ കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് താരം. താരസംഘടനയായ അമ്മയും മഴവില്‍ മനോരമ ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവയ്ക്കുന്നതിനിടയിലാണ് മേക്കോവറിനെ കുറിച്ചും വിനു മോഹൻ സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

അതിനിടെ ഇനിയും ഭാരം കുറയ്ക്കണമെന്നാണ് സംവിധായകൻ പറയുന്നത്

'ഞാൻ പൊതുവെ വ്യായാമം ചെയ്യാൻ മടിയുള്ള ആളാണ്. അതേസമയം, നല്ല ഭക്ഷണ പ്രിയനുമാണ്. കോവിഡ് വന്നിരുന്നു. അതിനു ശേഷം വലിയ രീതിയിൽ തടികൂടി, എനിക്ക് തന്നെ അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു. ഭാരം കുറയ്ക്കാൻ പ്രചോദനമായത് ഭാര്യ വിദ്യയാണ്. അതിനിടയിൽ ഒരു കഥാപാത്രം വന്നു, കുറച്ചുകൂടെ ശരീരഭാരം കുറച്ചാൽ മാത്രമേ ആ കഥാപാത്രത്തോട് നീതി പുലർത്താനാവൂ എന്നു തോന്നി. അങ്ങനെയാണ് വർക്കൗട്ട് ആരംഭിച്ചത്.'

.ആദ്യത്തെ രണ്ടാഴ്ച ബുദ്ധിമുട്ട് ആയിരുന്നു എന്റെ ട്രെയിനറാണ് എല്ലാ ദിവസവും എന്നെ രാവിലെ വിളിച്ചു എഴുന്നേല്പിച്ചുകൊണ്ടിരുന്നത്. വെയിറ്റ് കുറയാൻ തുടങ്ങിയതോടെ ഉത്സാഹം കൂടി, ആത്മവിശ്വാസം കൂടി. ഇപ്പോൾ ഏതാണ്ട് 16 കിലോയോളം കുറച്ചു സന്തോഷമാണ്. അതിനിടെ ഇനിയും ഭാരം കുറയ്ക്കണമെന്നാണ് സംവിധായകൻ പറയുന്നത്. അതിനുള്ള ട്രെയിനിങ്ങിലാണ്.' വിനു മോഹൻ പറഞ്ഞു.

ലാലേട്ടനും മമ്മുക്കയും അങ്ങനെ എല്ലാവരും വളരെ രസകരമായിട്ടാണ് ഈ ഷോയെ കാണുന്നത്

അമ്മയുടെ ഷോയെ കുറിച്ചും വിനു മോഹൻ സംസാരിച്ചു. ഏറെ നാൾക്ക് ശേഷം ഒത്തുകൂടുന്നതിന്റെ ആകാംഷയിലാണെന്ന് താരം പറഞ്ഞു. 'കോവിഡിന് ശേഷം എല്ലാവരും ഒരുമിച്ച് കൂടുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ലാലേട്ടനും മമ്മുക്കയും അങ്ങനെ എല്ലാവരും വളരെ രസകരമായിട്ടാണ് ഈ ഷോയെ കാണുന്നത്. അവരോടൊപ്പം ഒക്കെ സമയം ചിലവഴിക്കുക. ആ ഗ്രൂപ്പിന്റെ ഭാഗമാകുക എന്നതൊക്കെ സന്തോഷം നൽകുന്ന കാര്യമാണ്.' വിനു മോഹൻ പറഞ്ഞു.

More from Filmibeat

Read more about: vinu mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X