എന്തിനാണ് എന്നെ ഡയറക്ടറാക്കുന്നത്, എനിക്ക് അഭിനയിക്കണം; വിഷ്ണുവിനോട് പൊട്ടിത്തെറിച്ച് ബിബിന്‍ ജോര്‍ജ്
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഹിറ്റുകള്‍ എഴുതിയ ജോഡി. ഇരുവരും മികച്ച അഭിനേതാക്കളാണ്. നായകന്മാരായി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോമഡി പരിപാടികളിലൂടെ മലയാളികള്‍ക്ക് പരിചിതരായ താരങ്ങളാണ് വിഷ്ണുവും ബിബിനും. ഇപ്പോഴിതാ തന്റെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് ബിബിന്‍ ജോര്‍ജ്. കാല് വയ്യ എന്ന കാരണത്താല്‍ തന്നെ എല്ലാവരും ഒഴിവാക്കുമായിരുന്നുവെന്നാണ് ബിബിന്‍ ജോര്‍ജ് പറയുന്നത്.
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. കാലിന് വയ്യ എന്ന കാരണത്താല്‍ തന്നെ എല്ലാവരും ഒഴിവാക്കുമായിരുന്നുവെന്നാണ് ബിബിന്‍ പറയുന്നത്. അതേസമയം താന്‍ എന്ത് തെറ്റ് ചെയ്താലും അതിന് ഇരട്ട ഇംപാക്ട് ആയിരിക്കുമെന്നും ബിബിന്‍ പറയുന്നു. സിനിമയില്‍ തന്റെ ഇടം കണ്ടെത്തിയതിനെക്കുറിച്ചും ബിബിന്‍ പറയുന്നു. തുടര്‍ച്ചയായ മാറ്റി നിര്‍ത്തലില്‍ നിന്നുമുണ്ടായ ദേഷ്യം വിഷ്ണുവിനോട് തീര്‍ത്തതിനെക്കുറിച്ചും ബിബിന് പറയാനുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കാലിന് വയ്യ എന്ന കാരണത്താല്‍ തന്നെ എല്ലാവരും എന്നെ ഒഴിവാക്കുമായിരുന്നു. സ്‌കൂളില്‍ നിന്ന് ടൂറൊക്കെ പോകുമ്പോള്‍ എനിക്ക് നടക്കാന്‍ പറ്റാത്തത് കൊണ്ട് ബസില്‍ തന്നെ ഇരുത്തുമായിരുന്നുവെന്നാണ് ബിബിന്‍ ഓര്‍ക്കുന്നത്. അതിനാല്‍ ആ സമയം തന്റെ വിഷമവും ബോറടിയും മാറ്റാന്‍ ബസ് ഡ്രൈവറോട് കമ്പനിയടിക്കുമെന്നും. അല്ലെങ്കില്‍ അവിടെയുള്ള ചായക്കടക്കാരനോട് കമ്പനിയടിക്കുമെന്നാണ് ബിബിന്‍ പറയുന്നത്. താന്‍ അങ്ങനെയാണ് ഇപ്പോഴത്തെ സ്വഭാവം ഉണ്ടാക്കിയെടുത്തതും കഥ പറയാന്‍ തുടങ്ങുന്നതെന്നുമാണ് ബിബിന് പറയാനുള്ളത്. തന്റെ മനസില്‍ സിനിമ മോഹം എങ്ങനെയാണ് ഉടലെടുക്കുന്നത് എന്നും താരം പറയുന്നുണ്ട്. വാല്‍സല്യം ആയിരുന്നു ആദ്യം തീയേറ്ററില്‍ പോയി കണ്ട സിനിമ എന്നാണ് ബിബിന്‍ പറയുന്നത്. പിന്നെ കണ്ടത് വിഷ്ണു ലോകം ആയിരുന്നു. അന്നു മുതല്‍ നത്തനെ സിനിമയില്‍ നായകനാകണമെന്ന ആഗ്രഹം തന്റെ മനസിലുണ്ടായിരുന്നുവെന്നാണ് ബിബിന്‍ പറയുന്നത്.

തന്റെ മനസിലുണ്ടായിരുന്നുവെങ്കിലും നായകന്‍ ആകണമെന്ന ആഗ്രഹം താന്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും ബിബിന്‍ പറയുന്നു. പിന്നാലെ കലാഭവനിലെ തന്റെ കാലവും ഓര്‍്‌ത്തെടുക്കുകയാണ് നടന്‍. കലാഭവനില്‍ മിമിക്രി ചെയ്യുന്ന കാലത്ത് പല സ്‌കിറ്റുകളുമുണ്ടാകും. എന്നാല്‍ കാലിന് വയ്യ എന്ന കാരണത്താല്‍ തന്നെ ഉള്‍പ്പെടുത്തുമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ വിഷ്ണു തന്നെ വിളിച്ചു. ഒരു സ്‌കിറ്റുണ്ട്. നീ ഡയറക്ട് ചെയ്യ് ഞാന്‍ അഭിനയിക്കാം എന്ന് പറഞ്ഞു. ഇത് കേട്ടതും താന്‍ പൊട്ടിത്തെറിച്ചുവെന്നും നീ എന്തിനാണ് എന്നെ ഡയറക്ടറാക്കുന്നത് എനിക്ക് അഭിനയിക്കണം എന്ന് പറഞ്ഞുവെന്നും ബിബിന്‍ പറയുന്നു.

അപ്പോഴാണ് തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വിഷ്ണുവിന് പോലും മനസിലായതെന്നാണ് ബിബിന്‍ പറയുന്നത്. അതേസമയം കാലിന് പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞ് താന്‍ സ്വയം എവിടെയും മാറി നിന്നിട്ടില്ലെന്നും താരം പറയുന്നു. കാലിന് വയ്യെന്നതിനാല്‍ താന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് എല്ലാം ഡബിള്‍ ഇംപാക്ട് ആണെന്നാണ് ബിബിന്‍ പറയുന്നത്. അതിന്റെ കാരണവും താരം പങ്കുവെക്കുന്നുണ്ട്. താന്‍ ഒരു ബാറില്‍ പോയാല്‍ അവിടെയുള്ളവര്‍ പറയുക കണ്ടില്ലേ വയ്യാത്ത കാലായിട്ടും ഇവിടെ വന്നത് കണ്ടില്ലേ എന്നാകുമെന്നാണ് ബിബിന്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ ഒരു അനുഭവവും ബിബിന്‍ പങ്കുവെക്കുന്നുണ്ട്.
Recommended Video

ഭരത്ചന്ദ്രന്‍ ഐപിഎസ് സിനിമ റിലീസായ ദിവസം തന്നെ താന്‍ തിയേറ്ററില്‍ പോയി. ഭയങ്കര തിരക്ക്. ടിക്കറ്റെടുക്കാന്‍ തിരക്കായപ്പോള്‍ പൊലീസ് എന്നെ അടിച്ചു. ''ആദ്യ ദിവസം തന്നെ കാലും വയ്യാതെ വന്നിരിക്കുന്നു'' എന്നായിരുന്നു പൊലീസ് പറഞ്ഞത് എന്നാണ് ബിബിന്‍ പറയുന്നത്. ഒരു പഴയ ബോംബ് കഥയിലൂടെയാണ് ബിബിന്‍ നായകനാകുന്നത്. ഇപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമാണ് ബിബിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.


Click it and Unblock the Notifications











