സുരേഷേട്ടൻ നല്ല മനസിന്റെ ഉടമ; 16-ാം വയസിലാണ് ആദ്യമായി കാണുന്നത്, സിനിമയിൽ പിടിച്ചുനിർത്തിയത് അദ്ദേഹം: അഭിരാമി
മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന നടനാണ് അദ്ദേഹം. ഇടക്കാലത്ത് സിനിമകളിൽ നിന്നൊക്കെ വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടൻ. ശക്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് നടൻ.
അഭിനേതാവ് എന്നതിന് പുറമെ രാഷ്ട്രീയക്കാരനായും സാമൂഹികപ്രവർത്തകനായുമെല്ലാം തിളങ്ങിയിട്ടുണ്ട് സുരേഷ് ഗോപി. നടൻ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളൊക്കെ ശ്രദ്ധനേടാറുണ്ട്. സിനിമയ്ക്കു അകത്തും പുറത്തുമുള്ള എല്ലാവരെയും കണ്ടറിഞ്ഞു സഹായിക്കുന്ന ഒരാളായിട്ടാണ് സുരേഷ് ഗോപിയെ സഹപ്രവർത്തകർ വിശേഷിപ്പിക്കാറുള്ളത്. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും സുരേഷ് ഗോപി ഒരു മനുഷ്യ സ്നേഹിയാണെന്നത് എല്ലാവരും സമ്മതിക്കാറുള്ള കാര്യമാണ്.

ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നടി അഭിരാമി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അഭിരാമി ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ ചെയ്യുന്ന ഗരുഡൻ എന്ന സിനിമയിൽ നായകനാകുന്നത് സുരേഷ് ഗോപിയാണ്. നിരവധി സിനിമകളിൽ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ പരിചയപ്പെട്ടതിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ച അനുഭവങ്ങളുമാണ് അഭിരാമി പങ്കുവയ്ക്കുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പത്രം സിനിമയിൽ അഭിനയിക്കാനായി തന്നെ ക്ഷണിക്കുന്നത് സുരേഷ് ഗോപി ആണെന്ന് അഭിരാമി പറയുന്നു. അപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ചും നടി പറയുന്നുണ്ട്. ഒരു ദിവസം ഞാൻ സുരേഷ് ഗോപിയാണ് എന്ന് പറഞ്ഞ് കോൾ വരുകയായിരുന്നു. അച്ഛനാണ് ഫോൺ എടുത്തത്.
അതിനു ഒരാഴ്ച മുൻപ് കുറച്ച് മിമിക്രി താരങ്ങൾക്കൊപ്പം ഒരു സ്റ്റേജ് ഷോ ചെയ്തിരുന്നു. 'ആരോ വിളിക്കുന്നു. നിന്റെ സുഹൃത്തുക്കൾ ആരെങ്കിലും ആയിരിക്കും സുരേഷ് ഗോപി എന്നൊക്കെ പറഞ്ഞാണ് സംസാരിച്ചത്' എന്നാണ് അച്ഛൻ പറഞ്ഞത്. ആ ലാഘവത്തോടെയാണ് അതിനെ കണ്ടത്.
അതുകഴിഞ്ഞ് താൻ ശരിക്കും സുരേഷ് ഗോപിയാണെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. അങ്ങനെയാണ് പത്രമെന്ന സിനിമയിലേക്ക് വിളിക്കുന്നത്. ബിജു ചേട്ടന്റെ പെയർ ആയിട്ടാണ് അഭിനയിച്ചത്. ഒഡിഷനിലൂടെയാണ് കിട്ടിയത്. വലിയ ഒരു സിനിമ ആയിരുന്നു, പ്രഗൽഭരായ ഒരുപാട് പേർ അതിന്റെ ഭാഗമായിരുന്നു. അതായിരുന്നു തന്റെ മലയാള സിനിമയിലേക്കുള്ള എൻട്രിയെന്ന് അഭിരാമി പറയുന്നു.
സുരേഷ് ഗോപിയുടെ കൂടെ അഭിനയിക്കാൻ കിട്ടിയ അവസരങ്ങൾ വലിയ ഭാഗ്യമായി കരുതുന്നുവെന്നും അഭിരാമി പറഞ്ഞു. നാലോ അഞ്ചോ പടങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹമാണ് മലയാള സിനിമയിൽ എന്നെ പിടിച്ചു നിർത്തിയതെന്ന് പറയാം. അദ്ദേഹം നല്ല മനസ്സിന്റെ ഉടമയാണ്. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടിയായി അഭിരാമി പറഞ്ഞു.

പതിനാറാമത്തെ വയസ്സിലാണ് താൻ സുരേഷ് ഗോപിയെ പരിചയപ്പെടുന്നത്. ഒരു സഹോദരൻ എന്ന നിലയിലാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹിയാണ്. രാഷ്ട്രീയപരമായ കാര്യങ്ങൾ ഒക്കെയും അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം ആണ്. അതൊന്നും ബന്ധത്തിനെ ബാധിക്കില്ലെന്നും അഭിരാമി പറയുന്നു.
സുരേഷ് ഗോപിക്ക് പുറമെ ബിജു മേനോനാണ് ഗരുഡാനിൽ മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ക്രൈം ത്രില്ലറാണ് ഗരുഡൻ. നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. അഭിരാമിയുടെ ഗംഭീര തിരിച്ചുവരവാകും ഗംഭീര തിരിച്ചുവരവാകും ചിത്രമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications