മരിക്കുന്നതിന്റെ തലേന്ന് ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ഒരുപാട് സംസാരിച്ചു; മരണം ഞെട്ടിച്ചെന്ന് അഭിരാമി

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് കല്‍പ്പന. ഇന്നും ആ വിടവ് നിരത്താന്‍ സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ലെന്നതാണ് വസ്തുത. കോമഡി വേഷങ്ങളായിരുന്നു കല്‍പ്പനയെ ജനപ്രീയയാക്കുന്നത്. കോമഡയില്‍ നിന്നും ക്യാരക്ടര്‍ റോളുകളിലേക്കുള്ള മാറ്റത്തിന്റെ സമയത്താണ് കല്‍പ്പന മരണപ്പെടുന്നത്. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും നിമിഷങ്ങളും ബാക്കി വച്ചാണ് കല്‍പ്പന യാത്രയായത്.

കോമഡിയിലെ രാജ്ഞി തന്നെയായിരുന്നു കല്‍പ്പന. ഇത്ര അനായാസമായി, ടൈമിംഗോടെ ഹാസ്യ ചെയ്തിരുന്ന മറ്റൊരു നടി ഇല്ലെന്ന് തന്നെ പറയാം. കല്‍പ്പനയുടെ മരണ വാര്‍ത്ത മലയാളിയെ ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവമായിരുന്നു. ഹൈദരാബാദില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കല്‍പ്പനയുടെ മരണം. ഇപ്പോഴിതാ കല്‍പ്പനയെക്കുറിച്ചുള്ള നടി അഭിരാമിയുടെ വാക്കുഖള്‍ ശ്രദ്ധ നേടുകയാണ്.

Abhirami

തന്റെ പുതിയ സിനിമയായ ഗരുഡന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി മനസ് തുറന്നത്. മരിക്കുന്നതിന്റെ തലേ ദിവസം വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ഒരുമിച്ചാണ് അന്ന് ഹൈദരബാദിലേക്ക് പോയതെന്നുമാണ് അഭിരാമി പറയുന്നത്. കല്‍പ്പന അവസാനമായ അഭിനയിച്ച ചിത്രമായിരുന്നു ചാര്‍ലി. ഈ സിനിമയുടെ തമിഴ് റീമേക്കായ മാരയില്‍ കല്‍പ്പനയുടെ വേഷം അവതരിപ്പിച്ചത് അഭിരാമിയായിരുന്നു. മാരയെക്കുറിച്ചും മാധവനെക്കുറിച്ചും സംസാരിക്കവെയാണ് അഭിരാമി കല്‍പ്പനയെക്കുറിച്ച് മനസ് തുറന്നത്.

''മാര എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ്. അത്രയധികം ഭംഗിയാക്കി കല്‍പന ചേച്ചി ചെയ്ത റോള്‍ എനിക്കൊരു വെല്ലുവിളിയായിരുന്നു. ചേച്ചിയുടെ മരണ ശേഷമാണ് എനിക്ക് മാര എന്ന ചിത്രം വന്നത്. എനിക്ക് ആ റോള്‍ കിട്ടിയപ്പോള്‍ കരുതിയത്, എന്നെക്കൊണ്ട് കല്‍പനചേച്ചിയ്ക്ക് കൊടുക്കാന്‍ പറ്റുന്ന എന്തോ ഒരു കാര്യം ചെയ്യുക എന്നതാണ്. കല്‍പന ചേച്ചിക്കുള്ള എന്റെ ട്രിബ്യൂട്ട് ആണ് മാര'' എന്നാണ് ചിത്രത്തെക്കുറിച്ച് അഭിരാമി സംസാരിക്കുന്നത്.

കല്‍പ്പന ചേച്ചി മരിക്കുന്നതിന്റെ തലേന്ന് വരെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നുവെന്നാണ് അഭിരാമി പറയുന്നത്. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് ഇരുവരും ഒരുമിച്ചായിരുന്നു യാത്ര ചെയ്തത്. രണ്ടര മണിക്കൂറോളം ഒരുമിച്ചിരുന്ന് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് അഭിരാമി പറയുന്നത്. എന്നാല്‍ പിറ്റേന്ന് രാവിലെ കല്‍പ്പന ചേച്ചി മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും നടുങ്ങിപ്പോയെന്നാണ് അഭിരാമി പറയുന്നത്. മാര ചെയ്യുമ്പോള്‍ അതെല്ലാം മനസിലേക്ക് വന്നുവെന്നും താരം പറയുന്നു.

ബാലതാരമായി സിനിമയില്‍ എത്തിയ അഭിരാമി ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലൊക്കെ നിറ സാന്നിധ്യമായിരുന്നു. ഇപ്പോഴാതി നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരികിക്കുകയാണ് അഭിരാമി. തിരിച്ചുവരവില്‍ മലയാളം തമിഴ്, ഭാഷകളിലൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് അഭിരാമി. അതിനിടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്കും കടന്നിരിക്കുകയാണ് താരം.

Abhirami

ഈയ്യടുത്താണ് അഭിരാമി അമ്മയായത്. പെണ്ണ് കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു അഭിരാമിയും ഭര്‍ത്താവ് രാഹുല്‍ പവനനും. കഴിഞ്ഞ മാതൃദിനത്തിനത്തിലാണ് അമ്മയായ സന്തോഷം അഭിരാമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. അഭിരാമിയുടെ ഈ സന്തോഷത്തിന്റെ ഭാഗമായി മാറുകയായിരുന്നു ആരാധക ലോകവും.

അതേസമയം, ഗരുഡന്‍ ആണ് അഭിരാമിയുടെ പുതിയ ചിത്രം. അഭിരാമി നാല് വര്‍ഷത്തിന് ശേഷം അഭിനയിക്കുന്ന മലയാള സിനിമയാണിത്. സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുണ്‍ വര്‍മ്മയാണ്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രം അടുത്ത മാസം ആദ്യം തിയേറ്ററുകളില്‍ എത്തും.

Read more about: abhirami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X