'ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത്, അല്ലെങ്കിൽ പുച്ഛം'; കമന്റിന് അഹാനയുടെ മറുപടി!
മലയാളത്തിലെ യുവനടിമാരിലെ ശ്രദ്ധേയ താരമാണ് നടി അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാതയിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു ആദ്യ സിനിമ. ക്ലാസിക്കായി മാറിയ ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ ഇടവേളയിലേക്ക് പോവുകയായിരുന്നു താരം. പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ ആയിരുന്നു അഹാനയുടെ തിരിച്ചുവരവ്. തുടര്‍ന്ന് ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടാന്‍ അഹാനയ്ക്ക് സാധിച്ചു.
ഇന്ന് സിനിമാ രംഗത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലെയും മിന്നും താരമാണ് അഹാന കൃഷ്ണ. താരപുത്രി പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. നൃത്ത വീഡിയോകളും കയ്യടി നേടാറുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാനും അഹാന മറക്കാറില്ല. എന്നും പുതു പുത്തൻ ആശയങ്ങളും കണ്ടന്റുമൊക്കെ ആയിട്ടാണ് അഹാന ആരാധകർക്ക് മുന്നിലേക്ക് എത്താറുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ വീഡിയോകളൊക്കെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

പൊതുവെ ഹെറ്റർമാരും അഹാനയ്ക്ക് കുറവാണ്. ആദ്യമൊക്കെ ഒരുപാട് നെഗറ്റീവ് കമന്റുകൾ ലഭിച്ചിരുന്നെങ്കിലും ഇന്ന് അതിൽ മാറ്റമുണ്ട്. എങ്കിലും ചിലരെങ്കിലും ഇപ്പോഴും മോശം കമന്റുകളുമായി എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു കമന്റും അതിന് അഹാന നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്. ആ അഹാന കൃഷ്ണയുടെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയേ. അതിൽ പുച്ഛം, അഹങ്കാരം എന്നിവ ഗ്രാമിലോ കിലോയിലോ ആരെങ്കിലും കണ്ടോ? എന്നൊക്കെ ചോദിച്ചാണ് ഒരാളുടെ കമന്റ്. അതിന് തക്ക മറുപടിയാണ് നടി നൽകിയിരിക്കുന്നത്.
തന്റെ പോസ്റ്റുകളിലോ തന്നെയും കുടുംബത്തെയും കുറിച്ചുള്ള വാർത്തകളിലോ വരുന്ന കമന്റുകളെ ആരോഗ്യകരമായി കാണുന്നയാളാണ് അഹാന. എന്നാൽ അതിൽ ഏറ്റവും മോശമായ വാക്കുകൾ എഴുതിച്ചേർക്കുക ചിലർക്ക് വിനോദമാണ്. അങ്ങനെ ഒരാളെയാണ് അഹാന ഇപ്പോൾ എക്സ്പോസ് ചെയ്തിരുക്കുന്നത്.

'അഹാനയ്ക്ക് ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത്, അല്ലെങ്കിൽ പുച്ഛം. ആ ഭാവം മാറ്റി ഒരൽപം വിനയം നോട്ടത്തിലും ഭാവത്തിലും വരുത്തിയാൽ സൗന്ദര്യം നമുക്ക് ആസ്വദിക്കാൻ തോന്നും' എന്നാണ് ഒരാളുടെ കമന്റ്. അഹാന യൂട്യൂബിൽ പങ്കുവെച്ച ഒരു ഷോർട്സ് വീഡിയോക്ക് താഴെയാണ് ഇത്തരമൊരു കമന്റ് പ്രത്യക്ഷപ്പെട്ടത്. കുറച്ചു വൈകിയാണെങ്കിലും അഹാന അതിന് മറുപടി നൽകി. 'അതിൽ കുറച്ചുള്ള ആസ്വാദനം മതി' എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു സ്മൈലിയും ചേർത്താണ് അഹാനയുടെ പ്രതികരണം.
മറുപടി നൽകിയ ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇതിന്റെ സ്ക്രീൻഷോട്ടും അഹാന പങ്കുവെച്ചു. മദ്രാസിലെ ഒരു സായാഹ്നം എന്ന പോസ്റ്റിനാണ് ഇങ്ങനെയൊരു മറുപടി വന്നിട്ടുള്ളത്. അടുത്തിടെ നീളൻ തലമുടിയെ ചെറുതാക്കി പുത്തൻ ലുക്ക് പങ്കുവെച്ച് അഹാന എത്തിയതും ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. നടിയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ഇത്. നിരവധി പേരാണ് അഹാനയുടെ പുതിയ ലുക്കിന് കയ്യടിച്ചത്. എന്നാൽ അവിടെയും ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തിയിരുന്നു.


Click it and Unblock the Notifications











