ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ട പാവം; അഹാനയുടെ റംബൂട്ടാന്‍ 2.0 വീഡിയോ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ മൂത്തവള്‍. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും ഇന്ന് താരങ്ങളാണ്. അനിയത്തി മാരും അച്ഛന്റേയും ചേച്ചിയുടേയും പാതയിലൂടെ സിനിമയിലേക്ക് എത്തുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലും താരങ്ങളാണ് അഹാനയും കുടുംബും. സഹോദരിമാര്‍ എല്ലാവരും തങ്ങളുടെ പേജുകളിലൂടേയും യൂട്യൂബ് ചാനലുകളിലൂടേയുമെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ തന്നെ പലപ്പോഴും ട്രോളുകളും അഹാനയും സഹോദരിമാരും ഏറ്റുവാങ്ങാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ തരത്തില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നൊരു വീഡിയോയുണ്ട്.

വീട്ടിലുണ്ടായ റംബൂട്ടാന്‍

തന്റെ വീട്ടിലുണ്ടായ റംബൂട്ടാന്‍ പഴത്തെക്കുറിച്ചും മരത്തെക്കുറിച്ചുമെല്ലാമുള്ള അഹാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് നേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ആ ട്രോളുകള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് അഹാന. റംബൂട്ടാന്‍ 2.0 എന്ന പുതിയ വീഡിയോയുമായി എത്തി അന്നത്തെ ട്രോളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അഹാന. രസകരമായ അനുഭവങ്ങളാണ് അഹാന പങ്കുവെക്കുന്നത്. വിശദമായി വായിക്കാം.

ബൂട്ടാന്‍  ഫെയ്മസ്

ട്രോളുകള്‍ കാരണം റംബൂട്ടാന്‍ ഏറെ ഫെയ്മസ് ആയെന്നാണ് അഹാന പറയുന്നത്. വീട്ടിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ഇപ്പോള്‍ റംബൂട്ടാന്‍ ആണെന്നാണ് താരം പറയുന്നത്. അതിനാല്‍ ഇപ്പോള്‍ തൊഴുത ശേഷമാണ് പറിക്കാന്‍ സാധിക്കുക എന്നും അഹാന പറയുന്നു. കഴിഞ്ഞ വര്‍ഷം ചെയ്യാത്ത തെറ്റിന് പോണവരുടേയും വരണവരുടേയും തെറി കേട്ട പാവപ്പെട്ട വ്യക്തിയാണ് ഈ കിടക്കുന്നതെന്നും അഹാന പറയുന്നു.

പാവത്തിന്റെ മേല്‍ കയറി നിരങ്ങി

കുടുംബത്തിന്റെ പേരും വച്ച് വീഡിയോ ചെയ്താല്‍ പ്രൈവസി പോളിസി എങ്ങാനും വന്നാലോ എന്ന് പേടിച്ച് പലരും റംബൂട്ടാന്റെ പേരും മുഖവും വച്ച് വീഡിയോ ഇട്ട് കുറച്ചുനാള്‍ ആഘോഷിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ എല്ലാവരും പാവത്തിന്റെ മേല്‍ കയറി നിരങ്ങി. ഇപ്പോള്‍ ആളങ്ങ് ഫെയ്മസ് ആയി. ആര്‍ക്കുമറിയാത്ത് റംബൂട്ടാനല്ല, ഇപ്പോള്‍ ഫെയ്‌സ് ആയ പോപ്പുലാരിറ്റിയുള്ള റംബൂട്ടാനാണെന്നും അഹാന പറയുന്നു.

Recommended Video

ബിഗ് ബോസ് ഷോയിൽ അഹാനയും? പ്രതികരണവുമായി നടി
റംബൂട്ടാന്‍ എന്ന് കേള്‍ക്കുമ്പോള്‍

ഇന്ന് ലോകത്തുള്ള കുറച്ച് മലയാളികളെങ്കിലും റംബൂട്ടാന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെയും കുടുംബത്തേയും ഓര്‍ക്കുമെന്നും അഹാന പറയുന്നു. പിന്നാലെ അതിന് വഴിയൊരുക്കി തന്ന എല്ലാ ട്രോളന്മാരേയും സ്മരിക്കുന്നതായും അഹാന പറയുന്നു. പിന്നാലെ താന്‍ ഇതുവരെ ചെയ്ത വീഡിയോകള്‍ കൊണ്ട് ആര്‍ക്കെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നും അഹാന ചോദിക്കുന്നുണ്ട്. ഏറ്റവും നല്ല കമന്റിന് റംബൂട്ടാനാണ് അഹാന ഓഫര്‍ ചെയ്യുന്ന സമ്മാനം.

പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ പുതിയ സിനിമ. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബൈജു സന്തോഷ്, ലാലു അലക്‌സ്, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X