For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്, സ്മൂത്ത് കരിയറായിരുന്നില്ല: അനന്യ

  |

  മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് അനന്യയുടേത്. അടുത്ത വീട്ടിലെ കുട്ടിയെന്ന പോലെ സുപരിചിത. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അനന്യ. ഈ സമയത്ത് മറ്റ് ഭാഷകളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ അനന്യ മലയാളത്തിലേക്ക് തിരികെ വരികയാണ്. പൃഥ്വിരാജ് നായകനാകുന്ന ഭ്രമത്തിലൂടെയാണ് അനന്യയുടെ തിരിച്ചുവരവ്.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നാണ് അനന്യ പറയുന്നത്. ഭ്രമത്തില്‍ വളരെ പ്രാധാന്യമുള്ളതാണ് തന്റെ കഥാപാത്രം. നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും താരം പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനന്യ മനസ് തുറന്നത്. ഇത്രയും നാളും എവിടെയായിരുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് അനന്യ മറുപടി നല്‍കുകയാണ് അഭിമുഖത്തില്‍. താരത്തിന്റെ വാക്കുകളിലേക്ക്.

  ഇവിടെ തന്നെയുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമയുടെ ഭാഗമാവുന്നത്. അതാണ് ഈ ചോദ്യത്തിന് കാരണം. ഈ വര്‍ഷങ്ങളിലും ഞാന്‍ സിനിമ ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു എന്ന് മാത്രം. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നുവെന്നാണ് അനന്യ പറയുന്നത്. അല്ലാതെ ഈ ഗ്യാപ് വന്നതിന് വേറെ കാരണങ്ങള്‍ ഒന്നുമില്ലെന്നും താരം വ്യക്തമാക്കുന്നു.

  കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് തന്റെ കരിയറില്‍. 2013 വരെ നല്ല രീതിയിലാണ് പോയിരുന്നത്. പിന്നീടാണ് ഒരു മാറ്റം വരുന്നത്. എങ്കിലും ഒരു വര്‍ഷം ഒരു ചിത്രമെങ്കിലും താന്‍ ചെയ്തിരുന്നു. പക്ഷേ മലയാളത്തില്‍ ആരും കണ്ടിരുന്നില്ല എന്നതാണ് സത്യം. നല്ല തിരക്കഥകള്‍ വരാതിരുന്നതില്‍ സങ്കടം തോന്നിയിട്ടുണ്ടെന്നും അനന്യ പറയുന്നു. പലപ്പോഴും എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. നല്ല സ്മൂത്ത് കരിയറായിരുന്നില്ല എന്റേത്. എങ്കിലും 2021-ല്‍ ദാ ഇപ്പോള്‍ രണ്ട് മലയാള ചിത്രങ്ങളാണ് ചെയ്യുന്നത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അനന്യ പറയുന്നു.

  വളരെ വ്യത്യസ്ഥതയുള്ള, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്ന് അനന്യ പറയുന്നു. പക്ഷേ എന്തുകൊണ്ടോ തന്നെ തേടി വരുന്ന തിരക്കഥകളെല്ലാം ഒരേ പോലെയുള്ളതാണെന്ന് അനന്യ പറയുന്നു. തമാശയ്ക്കാണെങ്കിലും എന്നെ കണ്ടാല്‍ പാവപ്പെട്ട വീട്ടിലെ കുട്ടി, അല്ലെങ്കില്‍ പൊട്ടിത്തെറിച്ച് നടക്കുന്ന കുട്ടിയായിട്ടാണോ തോന്നുന്നത് എന്ന് ഞാന്‍ ചോദിക്കാറുണ്ട്. മനഃപൂര്‍വം ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതല്ല. വരുന്ന വേഷങ്ങളില്‍ നല്ലത് സ്വീകരിക്കുന്നു എന്ന് മാത്രം. എന്ന് അനന്യ പറയുന്നു.

  മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അങ്ങനെ വന്നാലേ വീണ്ടും വീണ്ടും സിനിമ ചെയ്യാന്‍ ഒരു അഭിനേതാവിന് തോന്നുകയുള്ളൂവെന്നും അനന്യ അഭിപ്രായപ്പെടുന്നു. എന്നാല്‍ മറ്റ് ഭാഷകളില്‍ തനിക്ക് കുറേക്കൂടി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അനന്യ പറയുന്നു. ഇവിടെ അത്തരം വേഷങ്ങള്‍ തേടി വരാത്തതില്‍ ചെറിയൊരു പരിഭവമുണ്ടെന്നും അവസരം തന്നാലല്ലേ ഒരു കലാകാരിയെന്ന നിലയില്‍ നമുക്ക് തെളിയിക്കാനാവൂ എന്നും അനന്യ പറയുന്നു. അവസരം ലഭിക്കുകയാണെങ്കില്‍ അത് നന്നായി തന്നെ ചെയ്യാനാവുമെന്നാണ് തന്റെ വിശ്വാസമെന്നും അനന്യ കൂട്ടിച്ചേര്‍ക്കുന്നു.

  Also Read: 'അന്നും പപ്പ അവശതയിലായിരുന്നു', പപ്പയുടെ ഓർമകളിൽ മിയയുടെ ചേച്ചി ജിനി

  Recommended Video

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  ആയുഷ്മാന്‍ ഖുറാന പ്രധാന വേഷത്തിലെത്തിയ അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കാണ് ഭ്രമം. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, റാഷി ഖന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്. ഒക്ടോബര്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെയായിരിക്കും സിനിമയുടെ റിലീസ്.

  Read more about: ananya
  English summary
  Actress Ananya Opens Up About Her Break From Malayalam Cinema And Bhramam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X