For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌നയുടെ മകനെ വിളിക്കുന്നത് ഡിസ്‌റ്റോ എന്നാണ്, അകലെ നിന്നാണ് ആദ്യം കണ്ടത്; അനന്യ പറയുന്നു

  |

  മലയാളികള്‍ക്ക് സുപരിചതയായ നടിയാണ് മേഘ്‌ന രാജ്. മലയാളത്തില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള മേഘ്‌ന കന്നഡ സിനിമയിലേയും മുന്‍നിര നായികയാണ്. മേഘ്‌നയുടെ ജീവിതത്തിലുണ്ടായ ദുരന്തം കേരളത്തിലും മലയാളികളുടെ ഇടയിലുമെല്ലാം ചര്‍ച്ചയായിരുന്നു. തെലുങ്ക് സിനിമയിലെ യുവതാരമായിരുന്ന ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ മലയാളികള്‍ക്കിടയിലേയും ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ കടന്നു വന്ന മരണം ചീരുവിനെ കവര്‍ന്നെടുക്കുകയായിരുന്നു.

  ധനുഷുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഐശ്വര്യ, എപ്പോഴും ഒരുപാട് സ്നേഹം, താരപുത്രിയുടെ വാക്കുകൾ...

  തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കവെയാണ് ചീരു മരിക്കുന്നത്. തന്റെ പ്രിയപ്പെട്ടവന്റെ മൃതദേഹത്തിന് അരികില്‍ സര്‍വ്വവും നഷ്ടപ്പെട്ടവളെ പോലെയിരിക്കുന്ന മേഘ്‌നയുടെ ചിത്രം ആരും മറക്കാനിടയില്ല. പിന്നാലെയാണ് മേഘ്‌ന തന്റെ മകന് ജന്മം നല്‍കുന്നത്. മകനിലൂടെ ചീരു വീണ്ടും ജന്മമെടുക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞിരുന്നത്. മേഘ്‌നയുടേയം മകന്റേയും വിശേഷങ്ങള്‍ എന്നും ആരാധകരുടെ ശ്രദ്ധ നേടുന്ന വിഷയങ്ങളാണ്. ഇപ്പോഴിതാ മേഘ്‌നയേയും മകനേയും കുറിച്ചുള്ള നടി അനന്യയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ മനസ് തുറന്നത്.

  മേഘ്നയുമായി അടുത്ത സൗഹൃദമുണ്ടെന്നും 11 വര്‍ഷമായി ഞങ്ങള്‍ പരിചയപ്പെട്ടിട്ടെന്നുമാണ് മേഘ്‌ന പറയുന്നത്. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിലാണ് മേഘ്‌നയും അനന്യയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാല്‍ ആ സിനിമ ചെയ്യുന്ന സമയത്ത് അങ്ങനെ വല്യ കൂട്ടൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് 100 ഡിഗ്രി സെല്‍ഷ്യസ് ചെയ്തപ്പോഴാണ് തങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുന്നതെന്നുമാണ് മേഘ്‌ന പറയുന്നത്.. അവിടം മുതലാണ് തങ്ങളുടെ സൗഹൃദം ശക്തമായതെന്ന് താരം പറയുന്നു. അനന്യുയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ചിരുവുമായി പ്രണയത്തിലായതിനെക്കുറിച്ചൊക്കെ മേഘ്ന തന്നോട് പറഞ്ഞിരുന്നുവെന്നാണ് അനന്യ പറയുന്നത്. അവരുടെ എല്ലാകാര്യങ്ങളും കൃത്യമായി അറിയുന്നുണ്ടായിരുന്നുവെന്നും എന്‍ഗേജ്മെന്റിന് താന്‍ പോയിരുന്നുവെന്നും അനന്യ പറയുന്നു. മേഘ്‌നയുടേയും ചീരുവിന്റേയും കല്യാണമൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നാണ് അനന്യ പറയുന്നത്. പിന്നെ കുഞ്ഞുണ്ടായി, അവനെ കാണാനും പോയിരുന്നുവെന്ന് പറഞ്ഞ അനന്യ ആ ഓര്‍മയും പങ്കുവെക്കുന്നുണ്ട്. ഞാന്‍ അവനെ ഡിസ്റ്റോ എന്നാണ് വിളിക്കുന്നത് എന്നാണ് അനന്യ പറയുന്നത്. താന്‍ മാത്രമല്ല, സുഹൃത്തുക്കള്‍ ഓരോരുത്തരും ഓരോ പേരാണ് അവനെ വിളിക്കുന്നതെന്നാണ് അനന്യ പറയുന്നത്.

  താന്‍ ഡിസ്റ്റോ എന്ന പേരിട്ടതിന് പിന്നിലെ കഥയും അനന്യ പറയുന്നുണ്ട്. ഡിസ്റ്റോ എന്ന് ഞാനവന് പേരിടാന്‍ കാരണമുണ്ട്. ഭയങ്കര ഡിസ്റ്റന്‍സിലായിരുന്നു അന്ന് കണ്ടത്. ആ സമയത്ത് കൊവിഡ് രൂക്ഷമായിരുന്നു. നമ്മള്‍ വന്നാലും കൊവിഡ് കാരണം പോയി എടുക്കാനും പറ്റില്ല, അത് ഞാന്‍ മാത്രം വിളിക്കുന്ന പേരാണ്. എന്നാണ് ആ പേരിനെക്കുറിച്ച് അനന്യ പറയുന്നത്. മേഘ്‌നയുടെ മറ്റൊരു അടുത്ത സുഹൃത്താണ് നസ്രിയ. തന്നെ പോലെ അവനെ നസ്രിയ നസ്രിയയുടേതായ പേര് വിളിക്കുന്നുണ്ടെന്നും അനന്യ പറയുന്നു. അതുപോലെ അവിടെ എല്ലാവരും ജൂനിയര്‍ ബോസ്, ജൂനിയര്‍ ചിരു എന്നൊക്കെയാണ് വിളിക്കുന്നതെന്നും അനന്യ ചൂണ്ടിക്കാണിക്കുന്നു.

  Recommended Video

  പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam

  ആര്‍ടിസ്റ്റ് എന്ന ലെവലില്‍ മാത്രം അല്ല, നല്ലൊരു സുഹൃത്താണ് എനിക്ക് മേഘ്ന എന്ന് അനന്യ വ്യക്തമാക്കുന്നു. അതേസമയം ചിരുവിനെ ആദ്യം കാണുന്നത് അവരുടെ എന്‍ഗേജ്മെന്റിനാണ്. അതിന് മുന്‍പ് സംസാരിച്ചിട്ടേയുള്ളൂ. അന്ന് മുതല്‍ നല്ല ബന്ധമാണെന്നും താരം പറയുന്നു. അതേസമയം ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യേണ്ടതായിരുന്നുവെന്നാണ് അനന്യ പറയുന്നത്. അങ്ങനെയുള്ള ചര്‍ച്ചകളൊക്കെ നടന്നിരുന്നു. പിന്നെയാണ് മേഘ്ന വിളിച്ച് വിശേഷമായെന്ന് പറഞ്ഞതെന്നും അനന്യ ഓര്‍ക്കുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞാണ് ആള്‍ പോയെന്ന് പറഞ്ഞുള്ള കോള്‍ വരികയായിരുന്നു. ചിരുവിനെക്കുറിച്ച് നല്ല ഓര്‍മ്മകളാണ് മനസിലുള്ളതെന്നും അനന്യ കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: ananya meghana raj
  English summary
  Actress Ananya Opens Up About Meghana Raj And Nickname For Her Son
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X