ഒപ്പം പഠിച്ചയാളുമായി പ്രണയത്തിലാണ്, കെട്ടണം എന്നുറപ്പില്ലല്ലോ? മനസ് തുറന്ന് അനാര്‍ക്കലി

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി വളരെ പെട്ടെന്ന് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്തിയാണ് താരമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനാര്‍ക്കലി. തന്റെ അടിപൊളി ഫോട്ടോഷൂട്ടുകളിലൂടേയും മനോഹരമായ പാട്ടുകളിലൂടെയുമെല്ലാം അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുകയും ചെയ്യുന്ന താരമാണ് അനാര്‍ക്കലി.

ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അനാര്‍ക്കലി മനസ് തുറന്നിരിക്കുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാന്‍ പരിപാടിയിലെത്തിയിരുന്നു അനാര്‍ക്കലി. ഇതില്‍ സംസാരിക്കുമ്പോഴായിരുന്നു താരം മനസ് തുറന്നത്. പ്രണയം ഉണ്ടോ എന്ന എംജിയുടെ ചോദ്യത്തിന് പിന്നാലെയാണ് അനാര്‍ക്കലി തന്റെ പ്രണയത്തെക്കുറിച്ച് പ്രണയ സങ്കല്‍പ്പത്തെക്കുറിച്ചുമെല്ലാം മനസ് തുറന്നത്. വിവാദമായി മാറിയ തന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ചും അനാര്‍ക്കലി മനസ് തുറന്നിട്ടുണ്ട്. വിശദമായി വായിക്കാം.

പ്രണയം ഉണ്ട്

പ്രണയം ഉണ്ടോ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു അനാര്‍ക്കലി മനസ് തുറന്നത്. പിന്നീട് ആളെന്ത് ചെയ്യുകയാണെന്ന് എംജി ചോദിച്ചു. ഡല്‍ഹിയില്‍ ജോലി ചെയ്യുകയാണെന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി. ഇത്രയും ദൂരെയാണോ എന്ന് അത്ഭുതത്തോടെ എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ അനാര്‍ക്കലി കൂടുതല്‍ വിശദീകരണം നല്‍കി. തങ്ങള്‍ ഒരുമിച്ച് പഠിച്ചതാണെന്നും ഒരേ പ്രായക്കാരാണെന്നും ഡല്‍ഹി ബേസ് ആയിട്ടുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പക്ഷെ ആളിപ്പോള്‍ എറണാകുളത്ത് തന്നെയുണ്ടെന്നും വര്‍ക്ക് ഫ്രം ഹോം ആണെന്നും അനാര്‍ക്കലി അറിയിച്ചു.

കെട്ടുമെന്ന് ഉറപ്പിച്ചോ

കെട്ടുമെന്ന് ഉറപ്പിച്ചോ എന്നായിരുന്നു എംജി ശ്രീകുമാറിന്റെ അടുത്ത ചോദ്യം. എന്നാല്‍ ഇതിന് അനാര്‍ക്കലി നല്‍കിയ മറുപടി വളരെ രസകരമായിരുന്നു. ഇല്ല, കെട്ടണം എന്നുറപ്പില്ലല്ലോ, പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക. കെട്ടാന്‍ പ്രായമാകുമ്പോള്‍ കെട്ടുക എന്ന നിലപാടായിരുന്നു അനാര്‍ക്കലിയുടെ മറുപടി. ഇപ്പോള്‍ എറണാകുളത്ത് തന്നെയുണ്ട്. വര്‍ക്ക് ഫ്രം ഹോം ആണെന്ന് പറഞ്ഞതുമായി ബന്ധപ്പെടുത്തി അപ്പോള്‍ ഇടയ്‌ക്കൊക്കെ കാണുമല്ലോ എന്നായി എംജി. അതെ എന്ന് അനാര്‍ക്കലി ഉത്തരം നല്‍കിയപ്പോള്‍ എവിടെയാണ് രണ്ടു പേരുടേയും ഇഷ്ടപ്പെട്ട ഇടം എന്നായി എംജിയുടെ അടുത്ത ചോദ്യം.

 ഉപേക്ഷിക്കില്ല

എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമുള്ള ഒരിടമൊന്നുമില്ലെന്നും എവിടെയെങ്കിലും ഒക്കെ പോയ് ചില്ല് ചെയ്യാറുണ്ടെന്നുമായിരുന്നു അനാര്‍ക്കലി നല്‍കിയ മറുപടി. അങ്ങനെ പോകുമ്പോള്‍ ആരാണ് കാശ് കൊടുക്കുന്നതെന്നായിരുന്നു എംജിയ്ക്ക് അടുത്തതായി അറിയാനുണ്ടായിരുന്നത്. ഇതിനും അനാര്‍ക്കലിയുടെ മറുപടി രസകരമായിരുന്നു.

ഞാന്‍ ആയിരിക്കും കാശ് കൊടുക്കുക എന്നായിരുന്നു അനാര്‍ക്കലി നല്‍കിയ മറുപടി. അതെന്താ അങ്ങനെ എന്ന് എംജി ചോദിച്ചപ്പോള്‍ അവന്‍ സമ്പാദിച്ച് തുടങ്ങുന്നതേയുള്ളൂ. ഞാന്‍ സമ്പാദിച്ച് തുടങ്ങിയിട്ടുണ്ടെന്നായിരുന്നു താരം നല്‍കിയ ഉത്തരം. തങ്ങള്‍ക്കിടയില്‍ എല്ലാ റിലേഷന്‍ഷിപ്പുകളിലേയും പോലെ ചെറിയ വഴക്കുകളുണ്ടാകാറുണ്ടെങ്കിലും താന്‍ അവനേയും അവന്‍ തന്നേയും ഉപേക്ഷിക്കില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്.

Recommended Video

Anarkali marikar about his dads second marriage
പുറത്തിറങ്ങാനുള്ള സിനിമകള്‍

ആനന്ദം എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രമായാണ് അനാര്‍ക്കലി എത്തിയത്. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് വന്ന ഉയരെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു രാത്രി ഒരു പകല്‍, ടൈറ്റില്‍ റോളിലെത്തുന്ന അമല, കിസ്സ, ഗഗനചാരി എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X