For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജലി നായര്‍ വിവാഹിതയായി; വൈറലായി ചിത്രങ്ങള്‍, ആശംസകളുമായി ആരാധകര്‍

  |

  നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി നായര്‍. നിരവധി പുരസ്‌കാരങ്ങളും അഞ്ജലിയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ അഞ്ജലി നായര്‍ വിവാഹിതയായെന്ന റിപ്പോർട്ടുകള്‍ സജീവമായി മാറിയിരിക്കുകയാണ്. സഹ സംവിധായകന്‍ അജിത് രാജുവാണ് അഞ്ജലിയുടെ ഭർത്താവ്. സോഷ്യല്‍ മീഡിയയിലൂടെ അഞ്ജലിയും താനും വിവാഹിതരായതായി അജിത് തന്നെയാണ് അറിയിച്ചിരിക്കുന്നത്. അഞ്ജലിയോടൊപ്പമുള്ള ചിത്രവും അജിത് പങ്കുവച്ചിരുന്നു. 2021 നവംബറിലായിരുന്നു വിവാഹം നടന്നത്. ഇപ്പോഴാണ് വിവാഹ വാർത്ത് പുറത്ത് വിട്ടതെന്നാണ് അഞ്ജലി നായർ അറിയിച്ചിരിക്കുന്നത്.

  'അപ്പന്റെ സംസ്കാര ചടങ്ങിന്റെ വീ‍ഡ‍ിയോ വെച്ച് സംവിധാനം പഠിച്ചു, കൊല്ലാതെ വിട്ടു'; ഇന്നസെന്റിനെ കുറിച്ച് മുകേഷ്!

  താരത്തിന് ആശംസകളുമായി എത്തുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. നിരവധി പേരാണ്കമന്റുകളിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ബാല താരമായാണ് അഞ്ജലി സിനിമയിലെത്തുന്നത്. പിന്നീട് മോഡലായും അവതാരകയായും മികവ് തെളിയിച്ച അഞ്ജലി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലൂടെയായിരുന്നു അഞ്ജലി നായികയായി മാറുന്നത്. നെല്ല് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറുന്നത്.

  സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തുന്നത്. പിന്നീട് വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, ദൃശ്യം 2, കാവല്‍് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജലി. ഇന്ന് പുറത്തിറങ്ങിയ ആറാട്ട് ആണ് അഞ്ജലിയുടെ ഏറ്റവും പുതിയ സിനിമ. മോഹന്‍ലാല്‍ നായകനായ ചിത്രം ബി ഉണ്ണികൃഷ്ണന്‍ ആണ് സംവിധാനം ചെയ്യുന്നത്.

  മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടായിരുന്നു അഞ്ജലിയുടെ സിനിമാ അരങ്ങേറ്റം. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്്. ആറാട്ടിന് പിന്നാലെ റാം, അവിയല്‍, കൊച്ചാള്‍, തുടങ്ങി നിരവധി സിനിമകള്‍ അഞ്ജലിയുടേതായി അണിയറയിലുണ്ട്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അഞ്ജലി വികൃതി എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയായിരുന്നു. രണ്ട് തമിഴ് സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ലിക്വര്‍ ഐലന്റില്‍ സുരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് അഞ്ജലി എത്തുന്നത്. ഇരുവരും മുമ്പും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് എത്തുകയും കയ്യടി നേടുകയും ചെയ്ത ജോഡിയാണ്. അഞ്ജലിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എത്തിയിട്ടുണ്ട്. 2015 ല്‍ ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരമാണ് അഞ്ജലി തേടിയെത്തിയത്.

  അഞ്ജലിയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ അനീഷ് ഉപാസനയെ അഞ്ജലി വിവാഹം കഴിച്ചിരുന്നു. ഇരുവരും പിരിയുകയായിരുന്നു. ആവണിയാണ് മകള്‍. അമ്മയോടൊപ്പം മകളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളില്‍ അഞ്ജലിയുടെ മകളായി തന്നെയായിരുന്നു ആവണിയുടെ അരങ്ങേറ്റവും. നേരത്തെ ദൃശ്യ ടുവിന്റെ വിജയത്തിന്് പിന്നാലെ ദൃശ്യം ടു കിട്ടയതിനാലാണ് താന്‍ വിവാഹം ബന്ധം വേര്‍പെടുത്തിയതെന്ന തരത്തിലുളള പ്രചരണങ്ങള്‍ക്കെതിരെ അഞ്ജലി രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തങ്ങള്‍ പിരിഞ്ഞിട്ട് നാലഞ്ച് കൊല്ലമായെന്നുമായിരുന്നു അഞ്ജലിയുടെ പ്രതികരണം. ദൃശ്യം 2 പോലൊരു വലിയ സിനിമ കിട്ടിയപ്പോള്‍ നിങ്ങള്‍ ജീവിതം മറന്നുവെന്ന തരത്തിലുള്ള മെസേജുകള്‍ തനിക്ക് ലഭിച്ചിരുന്നുവെന്നും അഞ്ജലി പറഞ്ഞിരുന്നു.

  Recommended Video

  ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

  ദൃശ്യം 2 വന്നതിന്റെ പേരില്‍ വിവാഹമോചന വാര്‍ത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും എന്നും അഞ്ജലി ്അഭിപ്രായപ്പെട്ടിരുന്നു. തന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാര്‍ത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ എന്നാണ് അഞ്്ജലി ചോദിച്ചത്. മറ്റൊരിക്കല്‍ ഏതോ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി നാടക നടനായ കണ്ണന്‍ നായര്‍ക്കൊപ്പം താന്‍ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയുണ്ട്. ഒരു സീനില്‍ ചുവരില്‍ വെക്കാനായി ഷൂട്ടിങ്ങിനിടയില്‍ എടുത്ത കപ്പിള്‍ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരില്‍ ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും അഞ്ജലി തുറന്നടിച്ചിരുന്നു.

  Read more about: anjali nair
  English summary
  Actress Anjali Nair Gets Married Photo Of The Couple Goes Viral In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X