Don't Miss!
- News
ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Sports
ഐസിസി ടീം ഓഫ് ദി ഇയര്‍- കോലിയും ബുംറയുമില്ല! ഇന്ത്യയില്‍ നിന്നു ഒരാള്‍ മാത്രം
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
'സംസ്ഥാന അവാർഡ് നോക്കി നീ എന്തിന് എന്നെ തേടി വന്നുവെന്ന് ചോദിക്കാറുണ്ട്; എന്റെ വലിയ പരാജയമാണത്': അഞ്ജലി!
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഞ്ജലി നായർ. ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി ഇതിനകം ധാരാളം സിനിമകളിൽ സഹനടി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. എന്നാൽ ദൃശ്യം 2 വിലൂടെയാണ് അഞ്ജലി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ അതിനു മുൻപ് അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല , കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, തുടങ്ങി ഒരുപിടി മികച്ച സിനിമകളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് നടി. ഇതിനകം 125 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഞ്ജലി സിനിമയിൽ എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിലൂടെയാണ് നായികയാവുന്നത്.

അഞ്ജലിക്ക് ബെൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ, സംസ്ഥാന അവാർഡിന് ശേഷം തനിക്ക് അവസരങ്ങൾ കുറഞ്ഞു എന്ന് പറയുകയാണ് അഞ്ജലി. സ്വാസിക അവതാരകയായ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ഇത്. വിശദമായി വായിക്കാം.
'സംസ്ഥാന അവാർഡിന് ശേഷം ലഭിച്ച ഉപദേശങ്ങൾ ഭയങ്കരമായിരുന്നു. പഴയ സിനിമകൾ പോലും രംഗത്ത് വന്ന് തുടങ്ങി. എന്തിനാണ് അങ്ങനെ ചെയ്തത്. എന്തിനാണ് ഇങ്ങനെ ചെയ്തത്. അത് ചെയ്യരുത്. ഇത് ചെയ്യരുത് ഇങ്ങനെ പലതും കേട്ടിട്ടുണ്ട്. ചില സിനിമകളിലേക്ക് ഒക്കെ വിളിക്കാതിരുന്നത് എന്താണെന്ന് ചോദിക്കുമ്പോൾ ചേച്ചിയെ പോലെ സ്റ്റേറ്റ് അവാർഡ് കിട്ടിയ ഒരാൾക്ക് ഈ റോളൊക്കെ എങ്ങനെയാണ് എന്ന് കരുതിയാണ് എന്നൊക്കെ പറയും,'

'നമ്മുക്ക് സിനിമയൊന്നും ഇല്ലാത്ത അവസ്ഥയാകും. നമ്മുക്ക് ഇതൊരു ബാധ്യത ആണോ എന്നൊക്കെ തോന്നും. ഞാനിപ്പോൾ എന്റെ സ്റ്റേറ്റ് അവാർഡ് മൊമന്റോയുടെ കണ്ണുകളിലേക്ക് നോക്കിയിട്ട് ഞാൻ തന്നെ ചോദിക്കാറുണ്ട്. നീ എന്തിനാ എന്നെ തേടി വന്നതെന്ന്. ഞാൻ ഒരുപാട് സിനിമകൾ അടുപ്പിച്ച് ചെയ്യുകയായിരുന്നു,'

'അത്രയധികം സിനിമകൾ എനിക്കുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഞാൻ ഇപ്പോൾ സിനിമയെ സീരിയസ് ആയി കാണുന്നത് കൊണ്ട് തന്നെ അത് എന്റെ ഏറ്റവും വലിയ പരാജയമായി കാണുകയാണ്. അത് ചിരിയോട് കൂടി എടുക്കണോ എന്നൊക്കെ ആലോചിക്കാറുണ്ട്. ചിലപ്പോൾ ഇതെന്റെ പരാജയമായി തോന്നും,'
ഇന്നലെകളെ ഞാൻ എന്റെ നിലനിൽപ്പിന്റെ ഭാഗമായാണ് കണ്ടതെങ്കിലും സിനിമയെ സീരിയസായി കാണുന്നവരുടെ മുന്നിൽ ഞാൻ വലിയൊരു തോൽവി തന്നെയാണ്,' അഞ്ജലി പറഞ്ഞു. സമാന അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് സ്വാസിക പറഞ്ഞു.

ബാലതാരമായി തുടങ്ങിയിട്ട് പിന്നീട് തമിഴിൽ നിന്ന് കരിയർ ആരംഭിച്ചത് എന്താണെന്നും അഞ്ജലി അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാൻ സിനിമയിലേക്ക് എത്തുന്നത് നൂറോളം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ്. അതിനിടയിൽ ധാരാളം ആൽബങ്ങളിലും അഭിനയിച്ചു. വിനീത് ശ്രീനിവാസന്റെ ലാ കൊച്ചി അതിൽ ഒന്നാണ്. അത് ശ്രദ്ധനേടാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. അങ്ങനെ നിൽക്കുമ്പോഴാണ് പാലക്കാടുള്ള ഒരു സുഹൃത്ത് ഒരു തമിഴ് സിനിമയുടെ കാര്യം പറയുന്നത്.

സാധാരണ തമിഴ് സിനിമകളിൽ അൽപം എക്സ്പോസിങ് ഒക്കെ ആയിരിക്കുമല്ലോ അതുകൊണ്ട് ഞാൻ ആലോചിച്ചിരുന്നില്ല. എന്നാൽ ഇതിലെ കഥാപാത്രം ധവാണി ഒക്കെ ഉടുത്ത് ഒരു നാടൻ പെൺകുട്ടി ആയിരുന്നു. അങ്ങനെ പറഞ്ഞപ്പോൾ അമ്മ പോകാമെന്ന് പറഞ്ഞു. അങ്ങനെ പോയിട്ട് മൂന്ന് വർഷം കഴിഞ്ഞാണ് ഞാൻ പിന്നെ തിരിച്ചു വരുന്നത്, അഞ്ജലി പറഞ്ഞു.
-
മക്കളുടെ കൈയ്യും പിടിച്ച് ലണ്ടൻ ചുറ്റി കണ്ട് നടി അമ്പിളി ദേവി, 'ധൈര്യമായി മുന്നോട്ട് പോകുവെന്ന്' ആരാധകർ!
-
വലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായെന്ന് 'ഫ്രീ തിങ്കര്‍'; മുഖമടച്ച മറുപടിയുമായി അഹാന കൃഷ്ണ
-
ഇനി 150 ദിവസങ്ങള്‍ മാത്രം; പ്രഭാസിന്റെ ത്രിഡി ചിത്രം ആദിപുരുഷ് ജൂണ്‍ 16ന് തിയറ്ററുകളിലെത്തും